Breaking News
Home / Lifestyle / എനിക്കേ.. മ്മ്മ്.. ഇന്ന് എന്തോ എനിക്ക് നല്ല മൂഡ്..അവന്റെ കാതിൽ പതിയെ ആണ് പറഞ്ഞത്..!!

എനിക്കേ.. മ്മ്മ്.. ഇന്ന് എന്തോ എനിക്ക് നല്ല മൂഡ്..അവന്റെ കാതിൽ പതിയെ ആണ് പറഞ്ഞത്..!!

മനുവേട്ടാ…..

എന്തെ ??അവൻ മുഖം മാത്രം തിരിച്ചു..

ഒന്നുല്ല… എനിക്കേ.. മ്മ്മ്.. ഇന്ന് എന്തോ എനിക്ക് നല്ല മൂഡ്..

അവന്റെ കാതിൽ പതിയെ ആണ് പറഞ്ഞത്..

അവൾ മനുവിന്റെ പിന്നിൽ നിന്നും കഴുത്തിലൂടെ കയ്യിട്ടു മുഖത്തെ കുറ്റി രോമങ്ങളിൽ മുഖം ഉരച്ചു…

എങ്കിൽ വേഗം വാ !!!!! കള്ളി പെണ്ണേ …. എനിക്ക് അത് കുറെ മുന്നേ മനസ്സിലായിരുന്നു…

എങ്ങിനെ ??

അത് എല്ലാ ഭർത്താക്കന്മാർക്കും മനസ്സിലാവും… അതങ്ങിനെ ആണ്…

മനു അവളെ പിടിച്ചു മടിയിൽ ഇരുത്തി..

അങ്ങിനെ മനസ്സിലാവാത്തവരും ഉണ്ടെങ്കിലോ ??

കാണും.. ഫുൾടൈം വെള്ളവും അടിച്ചു കുടുംബം നോക്കാത്തവർ ഇല്ലേ.. അങ്ങിനെ ഉള്ളവർ ചിലപ്പോൾ അറിയില്ല….

പാവം അവരുടെ ഭാര്യ ല്ലേ ??

പാവം തന്നെ… ഇടക്ക് ഞാൻ പോയി അവരെയും സഹായിക്കട്ടെ ??

അവൾ മനുവിന്റെ കവിളിൽ പിച്ചി..

പോ.. അതല്ല ഞാൻ പറയുന്നേ… ഇന്നു എന്റെ കൂടെ ജോലി ചെയ്യുന്ന ഉള്ള ഒരു പെൺകുട്ടി
പറയുവാ… അവൾക്കു ഓർഗാസം എന്താണെന്നു ഒരിക്കലെങ്കിലും അറിയണം അതാ അവളുടെ വലിയ ആഗ്രഹം ന്നു… അവൾക്കു രണ്ടു പിള്ളേർ ഉണ്ട്.. ഭർത്താവ് ഒരു നല്ല പയ്യൻ ആണ്… എന്നിട്ടും..

നീ എന്ത് പറഞ്ഞു ??

ഞാൻ എന്ത്‌ പറയാനാ ??എന്താണാവോ ദൈവം ഞങ്ങളെ ഇങ്ങനെ സൃഷ്ട്ടിച്ചത് ?? ഞങ്ങൾ പറയാതെ ആർക്കും മനസ്സിലാവില്ല.. വേറെ ഒരു തെളിവും ഇല്ല.. കഷ്ട്ടം തന്നെ..
ഭർത്താവിന് സങ്കടം ആയാലോ ന്നു വിചാരിചാ ഈ പെണ്ണുങ്ങൾ ഒക്കെ മതിയായിന്നു നുണ പറയുന്നേ… സന്തോഷം രണ്ടു പേർക്കും വേണ്ടതല്ലേ.. അപ്പൊ തുറന്നു പറയാതെ എങ്ങിനാ ??

നാളെ നീ ചെന്ന് പറഞ്ഞു കൊടുക്കു…
ഇവിടെ നടക്കുന്ന ഡിവോഴ്സ്കളുടെ 99ശതമാനവും ഒളിഞ്ഞു കിടക്കുന്ന റീസൺ അൺഹാപ്പി സെക്ഷുൽ ലൈഫ് ആണ്…
ഭർത്താവിന്റെ എന്നപോലെ തന്നെ ഭാര്യയുടെയും അവകാശം ആണ് അത്..
അവൾക്കു വേണ്ടപ്പോൾ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം കൊടുക്കേണ്ടത് ഭർത്താവും ആണ്.. പിന്നെ ഇതിനൊക്ക മുകളിൽ പെണ്ണിനെ തൃപ്തിപ്പെടുത്താൻ കുറച്ചു കഷ്ട്ടപ്പെടണം.. നല്ല ക്ഷമയും വേണം…

എന്നെ കളിയാക്കുവാ ല്ലേ ???

മനു അവളുടെ മുഖം കൈകളിൽ എടുത്തു … എന്നിട്ട് പതിയെ പറഞ്ഞു…

നിന്നെ ഞാൻ കളിയാക്കാനോ പെണ്ണെ ?? നീ ഇങ്ങോട്ട് വന്നു പറയുന്ന ദിവസം അല്ലെ എനിക്ക് ഏറ്റവും സന്തോഷം തോന്നുന്നത്… എനിക്ക് മാത്രമല്ല നിനക്കും എന്നെ വേണം എന്നതിന്റെ തെളിവ് അല്ലെ അത്…നീ ആഗ്രഹിക്കുമ്പോൾ അത് പറയാൻ പറ്റുന്നില്ലെങ്കിൽ, ഞാൻ അത് തന്നില്ലെങ്കിൽ പിന്നെ എന്തിനാ എന്റെ താലിയും കഴുത്തിൽ തൂക്കി നീ നടക്കുന്നത് ???

അവൻ താലി മാലക്കു മുകളിലൂടെ അവളുടെ കഴുത്തിൽ തൊട്ടു കൊണ്ട് വിരൽ ഓടിച്ചു..

എന്തെ.. ശെരിയല്ലേ ??

അവൾ ചിരി അമർത്തി കണ്ണടച്ചു മുഖം കുനിച്ചു

ഒന്നും പറയാനില്ലേ ഡീ ???അപ്പൊ പോവാം ല്ലേ ??

മനു അവളെ വട്ടം എടുത്ത് അവളുടെ കണ്ണിൽ നോക്കികൊണ്ടു എഴുന്നേറ്റു…

(നിലാമഴ നിനക്കായി)

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *