ഗ്രൂപ്പിൽ നന്നായി എഴുതുന്ന പെൺകുട്ടികളുമായി ചാറ്റ് ചെയ്യുവാൻ പുതിയൊരു ന്യൂ ജനറേഷൻ ടെക്നോളജി ഞാൻ പരിചയപ്പെടുത്തുന്നു …
ഗ്രൂപ്പിലുള്ള എല്ലാ പൂവാലന്മാർക്കും അതിലുപരി എല്ലാ വായ് നോക്കികൾക്കും ഞാനിതു ഡെഡിക്കേറ്റ് ചെയ്യുന്നു …
ആദ്യമായ് നിങ്ങൾ ഗ്രൂപ്പിൽ എഴുതുന്ന ഒരു പെൺകുട്ടിയെ മൗസ് ഉപയോഗിച്ച് സെലക്ട് ചെയ്യുക ..
അതിനു ശേഷം അവളുടെ പ്രൊഫൈൽ പിക്ചർ നോക്കുക …
ഉദാഹരണത്തിന് പ്രൊഫൈൽ പിക്ചർ ഒരു പൂച്ചയുടെ ആണെന്നിരിക്കട്ടെ അതിനർത്ഥം കുട്ടി ഒരു മൃഗ (വർഗ )സ്നേഹിയാണെന്നർത്ഥം …
ഇനി വല്ല പാവയോ മറ്റോ ആണെന്നിരിക്കട്ടെ കുട്ടിയുടെ ഒരു ലോല മനസാണെന്നു കരുതാം …
ഇനി ആദ്യ പടി ചാറ്റ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്ന കുട്ടിക്കു ഫ്രണ്ട് റിക്വസ്റ്റ് അയക്കുക എന്നതാണു …
എങ്ങനെ ഫ്രണ്ട് റിക്വസ്റ്റ് അയക്കും ?
എന്റെ ഒരു വീക്ഷണത്തിൽ ഫേസ്ബുക് ഉപയോഗിക്കുന്ന എല്ലാ ചെറുപ്പക്കാരും നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണിത് …
ഫ്രണ്ട് റിക്വസ്റ്റ് …
എങ്ങനെ ?
എപ്പോൾ ?..
അതിനുള്ള ഉത്തരം ഇതാ …
ഉദാഹരണത്തിന് കുട്ടി ഗ്രൂപ്പിൽ ഒരു കഥയോ കവിതയോ എന്തെങ്കിലും പോസ്റ്റ് ചെയ്തു എന്നിരിക്കട്ടെ ..
ഒരു വകക്കു കൊള്ളില്ലെങ്കിലും ലൈക്കും കമെന്റും കൊടുക്കാതിരിക്കരുത് ..
ഇനി കമന്റ് ഇട്ടാലോ, കമന്റ് ഇടുമ്പോൾ പ്രതേകം ശ്രദ്ധ പുലർത്തണം ..
നമ്മൾ കൊടുക്കുന്ന കമന്റ് അത് മറ്റു കമന്റുകളെ അപേക്ഷിച്ചു വേറിട്ട് നിക്കുകയും വേണം …
പിന്നെ ഏറെ ശ്രദ്ധിക്കേണ്ട ഒന്നുണ്ട് പെട്ടെന്ന് എടുത്തു ചാടി കമന്റരുത് ..
ചില കേമന്മാർ പെട്ടെന്ന് കമന്റുവാൻ വല്ലാത്ത ത്വര കാണിക്കും.
അത്തരക്കാർ ഒന്നോർക്കണം …
കുട്ടി പോസ്റ്റ് ചെയ്യുന്നത് ഒരു ലെങ്ത്തി സ്റ്റോറി ആണേൽ പോസ്റ്റ് ഇട്ടു മിനിമം ആറു മിനിട്ടിനു ശേഷമേ കമന്റ് ചെയ്യാവു.
അല്ലെങ്കിൽ ഇവൻ വായിച്ചിട്ടു തന്നെയാണോ കമന്റ് ഇട്ടത് എന്ന സംശയം അവരിൽ ഉണ്ടാവും …
അതുകൊണ്ട് വളരേ സാവധാനം ഒരു പത്തോ ഇരുപതോ മിനുട്ട് കഴിഞ്ഞേ കമന്റ് ചെയ്യാവു.
വാ, പൊളിച്ചു, ആടാറു, കിടുക്കാച്ചി, പൊളപ്പൻ, പഷ്ട്ട്, എന്നി വില കുറഞ്ഞതും കേട്ടാൽ തെറിയാണെന്നു തെറ്റി ധരിക്കുന്നതുമായ കമെന്റുകൾ തീർച്ചയായും ഒഴിവാക്കുവാൻ പുരുഷകേസരികൾ പ്രതേകം ശ്രദ്ധിക്കണം.
ഇവക്കു പകരമായി നൈഷ്, കൊള്ളാം, സൂപ്പർ എന്നിവ യഥേഷ്ടം ഉപയോഗിക്കാം.
ഇനി ഫ്രണ്ട് റിക്വസ്റ്റ്
…………………………………………..
അടുത്ത പടി എങ്ങനെ ഒരു പെൺകുട്ടിക്ക് റിക്വസ്റ്റ് കൊടുക്കാം.
എന്റെ പ്രിയപ്പെട്ട യൂത്തുകളെ ഫോണിൽ fb തുറന്നു people may you know എന്നു കാണുമ്പോൾ കയറി കാണുന്ന ലഡ്കിസിനൊക്കെ അറഞ്ചം പുറഞ്ചം റിക്വസ്റ്റ് കൊടുക്കുന്നവരോട് എനിക്കു ഒന്നേ പറയാനൊള്ളൂ.
വെറുതെ ഫോണിന്റെ ഡിസ്പ്ലേയും ചൂണ്ടാണി തേഞ്ഞു ഇല്ലാത്തക്കണോ
ഇവിടെ നോക്കു..
ഒരു കുട്ടി വൈകീട്ട് ഏഴിന് ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടു എന്ന് കരുതു.
ഓടി ചാടി അപ്പോൾ തന്നെ ഫ്രണ്ട് റിക്വസ്റ്റ് കൊടുക്കരുത് ..
കമന്റ് ഒക്കെ നൽകി വളരെ സാവധാനം രാത്രി ഒരു പത്രണ്ടര മണിയോടു കൂടി കുട്ടിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുക …
നേരം വെളുത്തേ കുട്ടി നിങ്ങടെ റിക്വസ്റ്റ് കാണാവൂ ..
പിന്നെ കുട്ടി റിക്വസ്റ്റ് സ്വീകരിച്ചില്ല എന്ന് കരുതി കുട്ടിയുടെ പിന്നീടുള്ള പോസ്റ്റുകൾക്ക് കമന്റ് കൊടുക്കാതിരിക്കുകയും ചെയ്യരുത് ,കാരണം കുട്ടി നിങ്ങളെ അളക്കുന്നുണ്ടായിരിക്കും ..
ഇവൻ എങ്ങനെ ഫ്രണ്ട് ആക്കാൻ കൊള്ളാമോ ..ചിലപ്പോ ഇത് രണ്ടു ദിവസമോ രണ്ടു മാസമോ എടുക്കാം ..
ഇപ്പോഴത്തെ പെൺകുട്ടികൾ വളരെ തന്ത്ര ശാലികളാണ് എന്നോർക്കണം ..
ഇനി കുട്ടി പിറ്റേന്ന് നിങ്ങളുടെ റിക്വസ്റ്റ് സ്വീകരിച്ചു എന്ന് വക്കുക …
അപ്പൊ തന്നെ ഓൺലൈനിൽ വന്നിട്ടുണ്ടെങ്കിൽ ..
Hi, poi,kooy..
ഗ്രഹണി പിടിച്ച പിള്ളേര് ചക്ക കൂട്ടാൻ കണ്ട കണക്കെ ഇൻബോക്സില് ചികയരുത് ..
നേരം വെളുത്തല്ലേ ഒള്ളു ഒരു മോണിങ് അത് മതി …
ഇനി ഒന്നും അയച്ചില്ലേലും കുഴപ്പോല ..
(ഇൻബോക്സല്ലേ ഓടി പോകൊന്നും ഇല്ലല്ലോ, എപ്പോൾ ചെന്നാലും തള്ളി കേറാലോ )
പിന്നീട് കുട്ടി പോസ്റ്റിക്കഴിഞ്ഞു ഓൺലൈനിൽ വരുമ്പോ ദേ ഒരു സാമ്പിൾ …
നിങ്ങൾ :കൊള്ളാട്ടോ ..
കുട്ടി : എന്ത് ..(നെറ്റി ചുളിച്ചു )
നിങ്ങൾ :അശ്വതി അമ്മു നന്നായെഴുതുന്നു ..
കുട്ടി : വളരെ നന്ദി ..
(കുട്ടി ഒന്ന് പൊങ്ങി )
നിങ്ങൾ :എങ്ങനെ സാധിക്കുന്നു ഇതുപോലെ എഴുതുവാൻ ..
(കുട്ടി രണ്ടാമതും ഒന്ന് പൊങ്ങി )..
കുട്ടി : ചെറുപ്പം തൊട്ടേ കുറച്ചൊക്കെ എഴുതും ..
നിങ്ങൾ : ഇയാളുടെ എഴുത്ത് വായിക്കുമ്പോൾ മനസിന് വല്ലാത്തൊരു ഫീലിംഗ്.
കുട്ടി : നന്നിട്ടോ.
നിങ്ങൾ :ഇനി പോസ്റ്റുമ്പോ മെൻഷൻ ചെയ്യണേ …
കുട്ടി :ചെയ്യലോ
ദേ ദിങ്ങനെ കൊണ്ടൊവാം നിങ്ങളുടെ ചാറ്റിങ് ..
ചാറ്റിങ്ങിനു ഇടയിൽ നിലവാരമില്ലാത്ത ഫലിതങ്ങൾ ഒഴിവാക്കുന്നത് വളരേ നന്നായിരിക്കും.
പിന്നെ ഇപ്പോളത്തെ പെങ്കുട്ട്യോൾക്ക് ഒരു ട്രൻഡ് ഉണ്ട്..
കോളേജിലെയോ, വല്ല കല്യാണത്തിന്റെയോ അതുമല്ലെങ്കിൽ ഏതെകിലും ട്രിപ്പ് പോയതിന്റെയോ ഒരു ഗ്രൂപ്പ് ഫോട്ടോ dp ആയിട്ട് അങ്ങ് ഇടും.
ഇ ഗ്രൂപ്പ് ഫോട്ടോ യിൽ നിന്നും ഒരു അച്ചു മാളൂനെയോ, ഒരു ദിവ്യയെയോ, ഒരു മാളവിക പൊന്നുവിനെയോ ഈ ജന്മത്തിൽ അല്ല അടുത്ത ജന്മത്തിൽ പോലും മഷിയിട്ടു നോക്കിയ കണ്ടെത്താൻ പറ്റൂല.
ഇപ്പോഴത്തെ പെൺപിള്ളേർ വേറെ ലെവൽ ആണ് മക്കളെ.
(പൊതു ജന തല്പരർഥ്യം ആക്ഷേപ ഹാസ്യം മാത്രം ഉദ്ദേശിച്ചു പോസ്ടിയത് )
(Aneesh Pt)