വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നം ആണ് .സ്വന്തം കുടുംബത്തിനൊപ്പം സ്വന്തം അധ്വാനം കൊണ്ടുണ്ടാക്കിയ വീട്ടിൽ കഴിയാൻ ആരാണ് ആഗ്രഹിക്കാത്തത് .അതിനു വേണ്ടി കടം വാങ്ങിക്കാനും സകലതും വിൽക്കാനും ആളുകൾ തയ്യാർ ആവുന്നു .വീടുനിർമാണ വസ്തുക്കളുടെ വിലക്കയറ്റം ആളുകൾക്ക് വീട് എന്ന സ്വപ്നത്തെ വിദൂരമാക്കിയിരിക്കുകയാണ് .
വീട് അലങ്കരിക്കുന്ന കാര്യത്തിൽ മലയാളികൾ ഏറെ മുന്നിലാണ് .കേരളത്തിന് പുറത്തേക്കെടുത്തു നോക്കിയാൽ വളരെ ചെറിയ വീടുകളും മുറികളും ഒക്കെ മാത്രമേ കാണാൻ സാധിക്കൂ .എന്നാൽ മലയാളികൾ തന്റെ വീട് സുന്ദരമാക്കാൻ വേണ്ടി എത്ര പണം മുടക്കാനും തയ്യാർ ആണ് .വീടിന്റെ നിലം മാർബിൾ ആക്കണോ ടൈൽസ് ആക്കണോ എന്ന് നൂറു തവണ ചിന്തിക്കുകയും അതിൽ തന്നെ ഓരോ ഡിസൈനുകൾ എടുത്തു നോക്കുകയും ചെയ്യും ആളുകൾ.വീട് നിർമാണത്തിൽ ഒരു പുതിയ ടെക്നോളജി വന്നിരിക്കുകയാണ് .ഉടൻ തന്നെ ലോകത്തു വ്യാപക ആവും ഈ ടെക്നോളജി .