Breaking News
Home / Lifestyle / ആയിഷ മണവാട്ടിയായി വീട്ടിലെത്തിയിട്ട് ഒരാഴ്ച തികഞ്ഞില്ല…. അവളിന്ന് പള്ളിക്കാട്ടിലെ ആറടി മണ്ണിലാണ്….!!

ആയിഷ മണവാട്ടിയായി വീട്ടിലെത്തിയിട്ട് ഒരാഴ്ച തികഞ്ഞില്ല…. അവളിന്ന് പള്ളിക്കാട്ടിലെ ആറടി മണ്ണിലാണ്….!!

വീട്ടമ്മമാർക്ക്…..
———————

ആയിഷ മണവാട്ടിയായി വീട്ടിലെത്തിയിട്ട് ഒരാഴ്ച തികഞ്ഞില്ല…. അവളിന്ന് പള്ളിക്കാട്ടിലെ ആറടി മണ്ണിലാണ്….

ഭർത്താവിന്റെ ഉമ്മയും ഉപ്പയും രണ്ടു അനിയന്മാരും അടങ്ങുന്ന കൊച്ചു കുടുംബം…. പെണ്മക്കളില്ലാത്ത നഫീസുമ്മക്ക് അവൾ മരുമകളല്ല.. മകളായിരുന്നു…..

വെള്ളിയാഴ്ച ഉച്ച ഭക്ഷണം കഴിച്ചു പാത്രം കഴുകിക്കൊണ്ടിരുന്നപ്പോൾ സിങ്കിൽ വെള്ളം പോകാതെ കച്ചറ അടഞ്ഞു… ഇറച്ചിയുടെ എല്ലും മറ്റു ഭക്ഷണ അവശിഷ്ടങ്ങളും കൈകൊണ്ട് എടുത്തു മാറ്റുന്നതിനിടയിൽ ആയിഷയുടെ കയ്യിലൊന്ന് കോറി… ചെറുതായിട്ട് മുറിയുകയും അൽപ്പം രക്തം പൊടിയുകയും ചെയ്തിരുന്നു….

മുള്ളിലെന്തിലെങ്കിലും കോറിയതാവും… നീ എന്തിനാ മോളെ കൈകൊണ്ട് അതൊക്കെ വിര്ത്തിയാക്കിയേ… ഉമ്മയുടെ വാക്കുകൾ മുഴുവനാക്കുന്നതിനു മുന്നേ ആയിഷ തളർന്നു വീണിരുന്നു… വായിൽ നിന്നും നുരയും പതയും വരുകയും ചെയ്തു…. അഞ്ചു മിനിറ്റ് സമയം കൊണ്ട് മരണം സംഭവിച്ചു…. ആയിഷയുടെ ശരീരം നീലനിറം ആയിരുന്നു……

ആളുകളെത്തി എന്തു സംഭവിച്ചു എന്ന് പറയാൻ പോലും കഴിയാത്ത അവസ്ഥ….ഒരുവിധം കയ്യിലൊരു മുള്ള് കോറിയിരുന്നു… അതിനെന്റെ മോള് മരിക്കുമോ…. എന്ന് കണ്ണീരോടെ അവര് പറയുന്നുണ്ടായിരുന്നു…..

സിങ്ക് പരിശോധിച്ച ആളുകൾ ഒന്നു ഞെട്ടി….. ഉഗ്ര വിഷമുള്ള ഒരു പാമ്പ് അതിനുള്ളിൽ ഉണ്ട്… സിങ്കിൽ നിന്നും വെള്ളം പോകുന്ന പൈപ്പ് തോട്ടത്തിലെ തെങ്ങിന്റെ ചുവട്ടിലാണ്…അതിനുള്ളിലൂടെ കയറിക്കൂടി സിങ്കിലെത്തിയതാവാം…

ജനിച്ചാൽ മരണം സുനിക്ഷിതമാണ്…. എങ്കിലും സൂക്ഷിക്കുക…. ഇങ്ങനുള്ള പൈപ്പുകൾ ഉണ്ടെങ്കിൽ നെറ്റ് കൊണ്ട് വായ്‌ഭാഗം അടച്ചിട്ട് തെങ്ങിന്റെ ചുവട്ടിൽ ഇടാൻ ശ്രമിക്കുക…. കൈകൾ കൊണ്ട് വെസ്റ്റുകൾ എടുത്തു കളയാതെ മറ്റ്‌ വസ്തുക്കൾ ഉപയോഗിച്ചു കളയുക. സംഭവിച്ചതാണ്…. കേട്ടപ്പോ ഒരുപാട് സങ്കടം തോന്നി…. ഇനി ആർക്കും ഇങ്ങിനെ സംഭവിക്കാതിരിക്കട്ടെ…

About Intensive Promo

Leave a Reply

Your email address will not be published.