മൂന്ന് വർഷത്തെ കട്ട സൗഹൃദത്തിന് വിരാമം കുറിച്ചു കൊണ്ട് അദിത്യനും പൂജയും വിവാഹം കഴിക്കുവാൻ തീരുമാനിച്ചു..
കൂട്ടുകാരുമായുള്ള സംഭാഷണത്തിനിടയിൽ ഇരുവരുടെയും സുഹൃത്തായ അരുണിമ ഒരു ദിവസം ചോദിക്കുകയുണ്ടായി അല്ല ആദി നിനക്ക് പൂജയെ കല്യാണം കഴിച്ചൂടെ.നല്ല friend’sനെ നല്ല lover’s ആകാൻ പറ്റു എന്നല്ലെ..എന്ത് പറയുന്നു രണ്ടാളും..ആദി പൂജയെ നോക്കി ചോദിച്ചു, നമുക്ക് ഒരു കൈ നോക്കിയാലോ..പൂജ:-ഞാൻ റെഡി..
ഇന്ന് അവരുടെ ‘first night’ ആണ്.
രണ്ട് പേരെയും മുറിയുടെ പടി വാതിക്കൽ വരെ ആരവങ്ങളോടെയാണ് എത്തിച്ചത്. രണ്ടു പേരും മുറിക്കുള്ളിലേക്ക് കയറി.ആഹാ എല്ലാ സെറ്റപ്പും ഉണ്ടല്ലോ..മുല്ലപ്പൂ, പാല്, പഴങ്ങൾ ചിരിച്ചുകൊണ്ട് പഴങ്ങൾ വെച്ചിരുന്ന പാത്രത്തിൽ നിന്നും ഒരു മുന്തിരി കഷണം വായിൽ ചവച്ച് കൊണ്ട് പൂജ പറഞ്ഞു.ടി നിനക്ക് പാല് വേണ്ടല്ലോ എന്നു ചോതിച്ചു കൊണ്ട് ആദി
പാല് മുഴുവനും കുടിച്ചു..
ഓാാ ദരിദ്രവാസി എന്ന് വിളിച്ച് കൊണ്ട് പൂജ ഫോണുമായി കട്ടിലിൽ ഇരുന്ന് കൊണ്ട് നൊട്ടിഫിക്കേഷൻസ് നോക്കാൻ തുടങ്ങി.
ആദി:-ഓ തുടങ്ങി അവൾടെ ഒരു ഫോണിൽ കുത്തല് .ഇന്ന് നമ്മുടെ first nigh ആണെന്ന കാര്യം മറക്കണ്ട..
പൂജ:-എങ്ങനെ…മോൻ ഒന്നു കൂടി പറഞ്ഞെ…..
ആദി:-പിന്നെന്താ last night ആണൊ?.
പുജ:-ഇങ്ങനപോയാൽ മിക്കവാറും last night ആകും.ഞാൻ ആദ്യമേ പറഞ്ഞതാ എനിക്ക് ഇപ്പളങ്ങും പിള്ളാരെ വേണ്ടാന്നു.വെളച്ചിലെടുത്താലെ അരിഞ്ഞു കളയും ഞാൻ ,പറഞ്ഞേക്കാം.പിന്നൊരു കാര്യം ഞാൻ കരാട്ടെ ഒക്കെ പടിച്ചിട്ടുണ്ട് സൂക്ഷിച്ചും കണ്ടും ഒക്കെ നിന്നാൽ മോനെ ആദി നിനക്ക് കൊള്ളാം.
ആദി:-ഹോ ശരി മേഡം.
പൂജ:- ഗുഡ് ബോയ് OK അപ്പോൾ good night ദാ ഈ ഫോൺ ടേബിളിലോട്ട് വെച്ചേക്ക്.
ആദി ഫോൺ വാങ്ങി കൊണ്ട് പൂജയുടെ ചൂണ്ടിൽ ഒരു ഉമ്മ വെക്കാൻ ശ്രമിച്ചതും അവന്റെ മർമത്തെക്ക് അവളുടെ ഊക്കിനുള്ള ചവിട്ടും ഒരുമിച്ചായിരുന്നു.ചവിട്ടിന്റെ കാടിന്യം എത്രത്തോളമാണെന്ന് ആദിയുടെ അമ്മേ എന്നുള്ള അലർച്ചയിൽ നിന്നും അവൾക്ക് മനസ്സിലായി.കുറച്ച് നേരം എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന പൂജക്ക് പെട്ടന്ന് അടക്കാനാവാത്ത ചിരിയാണ് വന്നത്.
ഒരു ഭാഗത്ത് ആദി വേദന കൊണ്ട് പുളയുമ്പോൾ മറ്റേ ഭാഗത്ത് പൂജ പൊട്ടി പൊട്ടി ചിരിക്കുവായിരുന്നു.പെട്ടന്ന് അപ്പുറത്തു നിന്ന് എന്ത് പറ്റി മോനെ എന്ന ആദിയുടെ അമ്മേട ചോദ്യം കൂടി കേട്ടപ്പോൾ പൂജയുടെ ചിരിയുടെ ഫോഴ്സും ഇരട്ടിയായി.വേദനയിൽ പുളഞ്ഞു കൊണ്ട് ഒന്നുമില്ല അമ്മെ എന്നു പറഞ്ഞപ്പൊൾ അമ്മ ഇങ്ങ് പോര് എന്ന എട്ടത്തിയുടെ വാക്കുകൾ കൂടി കേട്ടപ്പോൾ പൂജയുടെ ചിരി പതിൻമടങ്ങ് വർദ്ദിച്ചു.ഒന്നും മിണ്ടാതെ ആദി കട്ടിലിലേക്ക് പയ്യെ കയറി കിടന്നു.കുറേ നേരം അങ്ങനെ തന്നെ ചിരിച്ചതിന് ശേഷം പൂജയും കട്ടിലിലേക്ക് കിടന്നു.
രാവിലെ കുളി കഴിഞ്ഞ് ആദി ടൈനിങ് ടേബിളിന് മുന്നിൽ എത്തിയപ്പോൾ ഇന്നലെ രാത്രി എന്തിനാ മാമാ കരഞ്ഞെ എന്ന ആദിയുടെ പെങ്ങളുടെ മോൻ നന്ദുവിന്റെ ചോദ്യം കേട്ട് എല്ലാവരും ആദിയെ നോക്കി.ഏട്ടത്തീ നന്ദൂ എന്നു വിളിച്ച് കൊണ്ട് വാ അടക്കാൻ അവനോട് ആഗ്യം കാട്ടി.ആ മോനെ നീ വന്നോ എന്ന് ചോദിച്ച് കൊണ്ട് അമ്മ ആദിക്ക് ദോശ എടുത്ത് കൊടുത്തു.പൂജ പല തവണ ആദിയെ നോക്കി ഏങ്കിലും ആദി ഒരു തവണ പോലും പൂജയുടെ മുഖത്തേക്ക് നോക്കിയില്ല.ഭക്ഷണം കഴിച്ച് കഴിഞ്ഞ് അദി റൂമിലേക്ക് പോയി.അത്രക്കായൊ എന്ന് പറഞ്ഞ് കൊണ്ട് പൂജയും ആദിയുടെ പിന്നാലെ വെച്ചു പിടിച്ചു.
ആദിയുടെ അടുത്ത് ചെന്ന്
പൂജ:- ഇന്നലെ നല്ലൊണം വേദനിച്ചോ.
ആദി:-ഏയ് ഇല്ല നല്ല സുഖം ഉണ്ടായിരുന്നു.നീ പോയെ എന്നും പറഞ്ഞ് കൊണ്ട് പുറത്തക്കിറങ്ങാൻ വാതിൽക്കൽ എത്തിയപ്പോൾ പൂജ ഓടി വന്ന് കതക് കുറ്റിയിട്ടു.നീ എന്താ കാണിക്കുന്നെ മാറ് പൂജെ എന്നു പറഞ്ഞു തീർക്കുന്നതിന് മുന്നെ അവൾ അവന്റെ ചുണ്ടിൽ ഒരുമ്മ കൊടുത്തു കൊണ്ട് പറഞ്ഞു sorry.
ആദി:-ഹമ് ഒക്കെ.ഉമ്മ മാത്രേ ഉള്ളോ..
പൂജ:-പോടാ പട്ടീ.മോന് കിട്ടിയതൊന്നും പോരല്ലെ.ഞാൻ ഇനി ഇവിടെ നിന്നാൽ ശരിയാകില്ല..എനിക്കെ അടുക്കളയിൽ പണി ഉണ്ട്.ഞാൻ പോകുവാ.
ആദി:- ഒാ പിന്നേ ഒരു അടുക്കളകാരി വന്നേക്കുന്നു…
വർഷങ്ങൾ കഴിഞ്ഞു..ആദിയുടേം പൂജയുടേം കുട്ടിത്തവും പൊട്ടത്തരവും നിറഞ്ഞ ജീവിതത്തിൽ ഇപ്പോൾ മൂന്ന് കുട്ടിപ്പട്ടാളക്കാർ കൂടി വന്നതോട് കൂടി അവരുടെ ജീവിതം കൂടുതൽ happyyy.
ആദ്യ പരിശ്രമം ആണ്.
തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കുക.