Breaking News
Home / Lifestyle / ആദ്യരാത്രി അയാളൊരു കൊടുങ്കാറ്റായി മാറുമെന്നു പ്രതീക്ഷിച്ചെങ്കിലും അത് മാത്രം സംഭവിച്ചില്ല..!!

ആദ്യരാത്രി അയാളൊരു കൊടുങ്കാറ്റായി മാറുമെന്നു പ്രതീക്ഷിച്ചെങ്കിലും അത് മാത്രം സംഭവിച്ചില്ല..!!

“നിന്നെപ്പോലൊരു വൃത്തികെട്ടവളുടെ ഭർത്താവായിരുന്നു ഞാൻ എന്ന് പറയാൻ എനിക്ക് ലജ്ജ തോന്നുന്നു…. സുമേ”..

എന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ടാവണം… വാട്സാപ്പിൽ വന്ന സജീവിന്റെ വോയിസ്‌നോട്ട് കേട്ടപ്പോൾ തിരിച്ചെന്തെങ്കിലും പറയണമെന്നുണ്ടായിരുന്നു.പിന്നെ വേണ്ടെന്ന് വച്ചു.രണ്ടു ദിവസമായി അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള മെസേജുകൾ വാട്ട്സാപ്പിലും ഫേസ്ബുക്കിലും വന്ന് നിറയുകയാണ്…അറിയുന്നവരും അറിയാത്തവരുമെല്ലാം അക്കൂട്ടത്തിൽ ഉണ്ട്..പോരാത്തതിന് തെറി വിളിയും ഭീഷണിയും ഫോണ്കോളുകളും വേറെ.ഒന്നിനും റിപ്ലൈ കൊടുത്തിട്ടില്ല.

അച്ഛനും അമ്മയും അനിയനും ആണെങ്കിൽ ഇക്കാര്യത്തെക്കുറിച് ഇപ്പോഴും മൗനത്തിലാണ്….അവർ എന്തെങ്കിലും ചോദിച്ചാൽ അവരോട് ഇതിനെക്കുറിച് എന്ത് മറുപടി പറയണം എന്നും എനിക്കറിയില്ല…ചിലപ്പോൾ ചോദിക്കാതെയും പറയാതെയും ഈ അവസ്ഥ എങ്ങനെയെങ്കിലും തരണം ചെയ്യുക എന്നതായിരിക്കാം എനിക്കും അവർക്കും എന്തുകൊണ്ടും നല്ലത് എന്നുള്ള തിരിച്ചറിവായിരിക്കാം അവരുടെ മൗനത്തിനു കാരണം…സജീവിന്റെ കുറവുകളെക്കുറിച് അയാൾക്ക്‌ തന്നെ നന്നായി അറിയാം.അക്കാര്യത്തിൽ ഒരു പരിഹാരമുണ്ടാക്കാൻ അയാളോ ഞാനോ വിചാരിച്ചാൽ നടക്കുകയില്ലെന്നുമറിയാം.പിന്നീടുള്ളത് പരസ്പര സമ്മതത്തോടുകൂടിയുള്ള ഒരു ജോയിന്റ് ഡൈവോഴ്സ് പെറ്റിഷൻ ആയിരുന്നു.പക്ഷേ അയാൾ അതിനും തയ്യാറായിരുന്നില്ല.

ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ആലോചന വന്നത്…”ഒറ്റ മോനാണ് സർക്കാർ ജോലി.. അച്ഛൻ നേരത്തെ മരിച്ചു അമ്മയും മോനും മാത്രേ ഉള്ളൂ അത്യാവശ്യത്തിന് സ്വത്തും കാര്യങ്ങളുമൊക്കെയുണ്ട്.. പിന്നെ നല്ല സ്വഭാവം കാണാനും സുന്ദരൻ… നടന്ന് കിട്ടിയാൽ നിന്റെ ഭാഗ്യമാണ് “അമ്മയുടെ അന്നത്തെ വാക്കുകൾ ഇപ്പോഴും ചെവിയിൽ കടന്നലുകളെപ്പോലെ മൂളിപ്പറക്കുകയാണ്.അതുവരെ ആരോടും പ്രത്യേകിച്ച് പ്രണയമൊന്നും തോന്നാതിരുന്ന എന്നെ വിവാഹമെന്ന ഉടമ്പടിയിലേക്ക് ആകൃഷ്ടയാക്കാൻ അമ്മയുടെ ആ വാക്കുകൾ തന്നെ ധാരാളമായിരുന്നു.ജീവിതത്തിൽ ആദ്യമായി പ്രണയം തോന്നിയതും സജീവിനോട് തന്നെയാണ്.

അയാളുടെ ഇടതൂർന്ന താടിയും അതിനുള്ളിൽ ഒളിച്ചുവച്ച മനോഹരമായ ചിരിയും ചുരുളൻ മുടിയും കട്ടി കണ്ണടയും.. ആദ്യം കണ്ട കാഴ്ചയിൽ തന്നെ അയാളിൽ ആകൃഷ്ടയാവാൻ ഇത്രയൊക്കെത്തന്നെ ധാരാളമായിരുന്നു….പഠിത്തം കഴിഞ്ഞു മതി കല്യാണം എന്ന് ഇരു വീട്ടുകാരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു.അതുകൊണ്ട് അയാളെ കൂടുതൽ അറിയാൻ ഒരുപാട് സമയം കിട്ടി.

രാവേറെ നീളുന്ന ഫോൺ സംഭാഷണങ്ങൾ ഇടയ്ക്കിടെയുള്ള കണ്ടുമുട്ടലുകൾ എന്നിവയ്‌ക്കൊടുവിൽ സജീവില്ലാത്ത ഒരു നിമിഷത്തെക്കുറിച്ചുപോലും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ഞാൻ എത്തിപ്പെട്ടത് വളരെ പെട്ടെന്നായിരുന്നു.അപ്പോഴേക്കും എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പുരുഷൻ സജി മാത്രമാണ് എന്ന് ഞാൻ പ്രതിജ്ഞയെടുത്തു കഴിഞ്ഞിരുന്നു…അയാളുടെ രൂപഭംഗിയേക്കാൾ ഉപരി പെരുമാറ്റമായിരുന്നു എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്.

ഒരുപാട് സംസാരിക്കുകയും തമാശകൾ പറയുകയും ചെയ്യുന്ന കൂട്ടത്തിൽ ആണെങ്കിലും ഒരിക്കലും അതിര് വിട്ടുള്ള സംസാരമോ പെരുമാറ്റമോ സജീവിൽ നിന്നും നേരിടേണ്ടി വന്നിട്ടില്ല..അത് തന്നെയായിരുന്നു ഞാൻ അയാളിൽ കണ്ട ഏറ്റവും വലിയ പ്ലസ്‌ പോയിന്റ്.ഒടുവിൽ കാത്തിരുന്ന വിവാഹദിവസം വന്നെത്തി.ആദ്യമായി വീടുവിട്ടു നിൽക്കേണ്ടി വരുന്നവളുടെ പരിഭ്രമവും അനിയനെയും അച്ഛനെയും അമ്മയെയും പിരിയേണ്ടി വരുന്നതിൽ ഉള്ള സങ്കടവും കാരണം പൊട്ടിക്കരഞ്ഞ ദിവസം.ഒപ്പം ഒരായിരം പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും തുടക്കമാണതെന്ന ചിന്തയും അതിന്റെ സന്തോഷവും മനസ്സിന്റെ ഒരു കോണിൽ അവസരം കാത്തു നിൽക്കുന്നുണ്ടായിരുന്നു.അന്ന് രാത്രി മണിയറയിലേക്ക് പാലുമായി ചെന്നപ്പോൾ നാണം കൊണ്ട് ശിരസ്സ് കുനിഞ്ഞിരുന്നു

.സജീവിന്റെ മുഖത്തേക്ക് ഇടംകണ്ണിട്ട് നോക്കിയപ്പോൾ പരിഭ്രമം കാരണം വിയർത്ത് കുളിച്ചു നിൽക്കുന്ന ആ പാവത്തിനെ കണ്ടിട്ട് അറിയാതെ ചിരിച്ചുപോയി .ആ വിറയ്ക്കുന്ന കൈകൾ ആദ്യമായി എന്റെ ദേഹത്ത് സ്പർശിച്ചപ്പോൾ മനസ്സുകൊണ്ട് പൂർണ്ണ സമ്മതം മൂളി അൽപ്പം നാണത്തോടെയെങ്കിലും എന്തിനും തയ്യാറായി ഞാൻ നിന്നു കൊടുത്തു.സ്പർശനങ്ങൾ ചുംബനങ്ങളായും ആലിംഗങ്ങളായും മാറി.പിന്നെയും എന്തൊക്കെയോ സംഭവിച്ചു.

അയാളൊരു കൊടുങ്കാറ്റായി മാറുമെന്നു പ്രതീക്ഷിച്ചെങ്കിലും അത് മാത്രം സംഭവിച്ചില്ല.പാതി നനച്ചു കടന്നുപോയ ഒരു ചാറ്റൽമഴപോലെ എന്നിലെ വികാരങ്ങളെ പാതിവഴിയിൽ വച്ചു കൈവിട്ടുകളഞ്ഞ ആദ്യരാത്രി ഇപ്പോഴും മാറ്റങ്ങളൊന്നുമില്ലാതെ മനസ്സിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുകയാണ്.പിന്നെയും ഒരുപാടൊരുപാട് നാളുകളിൽ ചാറ്റൽമഴ പൊഴിഞ്ഞു.എന്നിലെ പെണ്ണിന്റെ വികാരങ്ങളെ പാതി നനച്ചും നനക്കാതെയും കടന്നുപോയ നഷ്ടബോധത്തിന്റെ മഴകൾ.അയാൾ അപ്പോഴും മാന്യനായിരുന്നു സ്നേഹമുള്ളവൻ ആയിരുന്നു.തമാശകൾ പറയാറുണ്ടായിരുന്നു.പക്ഷേ എനിക്കതൊന്നും ആസ്വദിക്കാൻ പറ്റാതായി എന്ന് മാത്രം.

എങ്കിലും ആ പാവം മനുഷ്യനെ വേദനിപ്പിക്കാൻ തോന്നിയില്ല.അതുകൊണ്ട് ഭാരതസ്ത്രീയുടെ ഭാവശുദ്ധിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് സ്വന്തം സുഖങ്ങൾ സ്നേഹനിധിയായ ഭർത്താവിന് വേണ്ടി ത്യജിച്ചു ഒരു സന്യാസിനിയായി കഴിയാം എന്ന് ഇടയ്ക്കെപ്പോഴോ ചിന്തിച്ചു തുടങ്ങി.അതിനിടയിലാണ് ഞാൻ ഗർഭിണിയാണെന്നുള്ള സത്യം തിരിച്ചറിഞ്ഞത്….അയാൾ ആണാണെന്നും അയാൾ പരിപൂർണ്ണനാണെന്നും പൊതുസമൂഹത്തിനു തിരിച്ചറിയാൻ പോന്നൊരു വലിയ തെളിവ് തന്നെ ആയിരുന്നു അത്.

കുഞ്ഞു ജനിച്ചതോട് കൂടി അയാൾ ശാരീരികമായി പൂർണ്ണമായി അകന്നു എന്ന് വേണമെങ്കിൽ പറയാം….
അതിന് ശേഷം മോളായിരുന്നു എല്ലാം.അവൾക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചു ജീവിച്ചു മരിക്കാം എന്ന് കരുതിയെങ്കിലും എത്ര കാലം ഇങ്ങനെ പിടിച്ചു നിൽക്കാൻ പറ്റും എന്ന കാര്യത്തിൽ എനിക്ക് പോലും സംശയമായിരുന്നു.മനസ്സും പ്രകൃതിയും ശരീരവും വികാരങ്ങളും എന്റെ പ്രതിജ്ഞകളെയും കാഴ്ചപ്പാടുകളെയും പതിയെ മാറ്റിമറിച്ചു തുടങ്ങിയത് അറിഞ്ഞിട്ടും ഞാനത് കണ്ടില്ലെന്നു നടിച്ചു തുടങ്ങുകയായിരുന്നു….
എന്നിട്ടും ഒരു അവിഹിതത്തെക്കുറിച്ചോ മറ്റേതെങ്കിലും കോന്തനെ കണ്ടെത്തി ഒളിച്ചോടുന്നതിനെക്കുറിച്ചോ ചിന്തിക്കാൻ എന്നിലെ സ്ത്രീയുടെ ആത്മാഭിമാനം അനുവദിച്ചില്ല.

അത് കൂടുതൽ കുഴപ്പങ്ങളിലേക്കേ കൊണ്ടെത്തിക്കൂ എന്ന് എനിക്ക് പൂർണ്ണ ബോധ്യമുണ്ടായിരുന്നു.പക്ഷേ…. എന്റെ എല്ലാം നിയന്ത്രണങ്ങളും തകർത്തുകൊണ്ട് ഒടുവിൽ ആ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുക തന്നെ ചെയ്തു..ഇതുപോലെ തുടർന്ന് പോകാൻ എനിക്കിനി പറ്റില്ലെന്ന് അയാളോട് തുറന്നു പറഞ്ഞപ്പോൾ”നിനക്ക് കഴപ്പാണ് ” എന്നായിരുന്നു അയാളുടെ മറുപടി….

അതേ എനിക്ക് കഴപ്പാണ്…. വിവാഹം കഴിച്ച പുരുഷനിൽ നിന്നും അർഹതപ്പെട്ടത്‌ കിട്ടാതെ പോയതിന്റെ കഴപ്പ്….
അല്ലെങ്കിലും സ്ത്രീ വിശപ്പ്‌ മാറ്റാൻ വേണ്ടി മാത്രമുള്ള യന്ത്രമാണെന്നാണല്ലോ പൊതുധാരണ…
അവൾക്ക് വികാരങ്ങൾ ഉണ്ടാവാൻ പാടില്ല.

അഥവാ ഉണ്ടായിപ്പോയാൽ അവൾ പിഴച്ചവളെന്നും വേശ്യയെന്നുമുള്ള പരിഹാസങ്ങൾ കേൾക്കേണ്ടി വരും…
ആദ്യമായും അവസാനമായും അയാളുമായി വഴക്കിട്ട് കുഞ്ഞിനെയുമെടുത്ത് ആ വീട് വിട്ടിറങ്ങുമ്പോൾ പാവം അയാളുടെ അമ്മ കാര്യമെന്തെന്നറിയാതെ പിടിച്ചു നിർത്താൻ ഒരു ശ്രമം നടത്തി.”ഇല്ലമ്മാ… എനിക്കിനിയും ഇവിടെ പറ്റില്ല… നേരത്തിനു ഭക്ഷണവും അത്യാവശ്യത്തിനു ധരിക്കാനുള്ള വസ്ത്രവുമൊക്കെ എന്റെ വീട്ടിൽ നിന്നാലും കിട്ടും ”എന്ന് മാത്രമേ പറഞ്ഞുള്ളൂ…ആ പിടി താനേ അയഞ്ഞു…ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിരുന്നു….കേസ് കോടതിയിൽ എത്തിയപ്പോൾ വിവാഹമോചനം ആവശ്യപ്പെടാനുള്ള കാരണം എന്തായിരുന്നു എന്നായിരുന്നു പ്രധാന ചോദ്യം..

“ഭർത്താവിന് ലൈംഗികമായി എന്നെ തൃപ്തിപ്പെടുത്താനുള്ള കഴിവില്ലാത്തതുകൊണ്ടാണെന്ന് അറിയിച്ചപ്പോൾ ചുറ്റുമുള്ള കണ്ണുകൾ എന്നെ തറപ്പിച്ചു നോക്കുന്നത് ഞാൻ കണ്ടു.അവർ അമ്പരന്നുകൊണ്ട് എന്നെത്തന്നെ നോക്കുന്നതിനിടയിലും എന്റെ നിൽപ്പും ശരീരവടിവും ആസ്വദിക്കുകയാണെന്ന് മനസ്സിലായപ്പോൾ അറിയാതെ സാരിത്തലപ്പുകൊണ്ട് മുഖം മറയ്‌ക്കേണ്ടി വന്നു.ശരിക്കും പറഞ്ഞാൽ ആൾക്കൂട്ടത്തിൽ നഗ്നയാക്കി നിർത്തപ്പെട്ടവളുടെ അവസ്ഥയിലായിരുന്നു ഞാനപ്പോൾ.”ഭർത്താവിന് ലൈംഗികശേഷി ഇല്ലെങ്കിൽ നിങ്ങളുടെ തോളത്തിരിക്കുന്ന കുഞ്ഞ് ആരുടേതാണെന്നായിരുന്നു സജീവിന്റെ വക്കീൽ തിരിച്ചു ചോദിച്ച ബാലിശമായ ചോദ്യം

.അതേ ചോദ്യം തന്നെ അല്പം പരിഹാസം കലർന്ന ചിരിയോടുകൂടി ന്യായാധിപനും ആവർത്തിച്ചപ്പോൾ അവിടെ കൂടിയിരുന്നവരെല്ലാം ആ പരിഹാസച്ചിരി ഏറ്റെടുത്തു.നീതിന്യായ വ്യവസ്ഥയുടെയും കോടതിയുടെയും വരെ കാഴ്ചപ്പാട് ഇതാണെങ്കിൽ എന്തായിരിക്കാം പൊതു സമൂഹത്തിന്റെ കാഴ്ചപ്പാട് ഇങ്ങനെ ആയത് എന്ന് ഊഹിച്ചാൽ മതിയല്ലോ..

എന്തുകൊണ്ട് നമ്മുടെ നാട്ടിൽ അവിഹിതവും ഒളിച്ചോട്ടവുമെല്ലാം പെരുകുന്നു എന്ന് ആ കോടതിമുറിക്കുള്ളിൽ വച്ചു തെറ്റൊന്നും ചെയ്യാതിരുന്നിട്ടും പരിഹസിക്കപ്പെട്ടപ്പോൾ ഞാനെന്ന പെണ്ണിന് ഒരിക്കൽക്കൂടി ബോധ്യമായി….“കഴപ്പ് മൂത്ത പെണ്ണുങ്ങൾ ” എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ എനിക്ക് പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞു….സ്ത്രീകൾ കിടപ്പറയിൽ അനുഭവിക്കേണ്ടി വരുന്ന ലൈംഗിക അസമത്വത്തെക്കുറിച്ചു ഞാൻ എന്റെ അനുഭവത്തിലൂടെ വായനക്കാരുമായി പങ്കു വച്ചു.

ഒളിച്ചോടിയാലും അവിഹിതം നടത്തി പിടിക്കപ്പെട്ടാലും എല്ലാം ഇരു പക്ഷം ചേർന്ന് കുറ്റം പറയുന്നവരും ന്യായീകരിക്കുന്നവരും എന്റെ പോസ്റ്റിലും വന്നു.അനുകൂലിച്ചു വന്നവരിലും ഭൂരിഭാഗത്തിന്റെയും മനസ്സിലിരിപ്പ് മറ്റെന്തൊക്കെയോ ആണെന്നറിയാമെങ്കിലും പറയാനുള്ളത് തുറന്നു പറഞ്ഞതിന്റെ മറ്റുള്ളവരെ അറിയിക്കാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയുണ്ടെനിക്ക്…തൽക്കാലം അത് മതി…

ഒരു കാര്യം കൂടി ഓർമ്മിപ്പിച്ചിട്ട് നിർത്തട്ടെ സുഹൃത്തുക്കളേ.ഇനിയും പെണ്ണിന് അര്ഹതപ്പെടാത്ത ഒന്നാണ് ലൈംഗികത എന്ന് വാദിച്ചുകൊണ്ടിരിക്കുന്ന പുരുഷകേസരികൾ അത്തരം വാദങ്ങൾ തൽക്കാലത്തേക്ക് മാറ്റി വച്ചിട്ട് സ്വന്തം ഭാര്യക്ക് അർഹതപ്പെട്ടത്‌ കൊടുക്കാൻ ശ്രമിക്കുക.വർദ്ധിച്ചുവരുന്ന ഒളിച്ചോട്ടവും അവിഹിതവും ഒക്കെ അൽപ്പമെങ്കിലും കുറയ്ക്കാൻ അതുമൂലം നിങ്ങൾക്ക് സാധിക്കട്ടെ എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…
നന്ദി

About Intensive Promo

Leave a Reply

Your email address will not be published.