വിവാദങ്ങൾ കൂടപ്പിറപ്പായ ജസ്ല മതഭ്രാന്തന്മാർക്കെതിരെ തുറന്നടിക്കുകയാണ്. സോഷ്യൽ ആക്ടിവിസ്റ്റായ ഇവർ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണ്.ബിഗ് ബോസ് രണ്ടാം സീസണിൽ കണ്ടസ്റ്റാൻഡ് ആയിരുന്നു ഇവർ അങ്ങനെയാണ് ഇവർ കൂടുതലായും അറിയപ്പെട്ടത്.
സ്ത്രീകൾ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും എതിരെയും ജസ്ല തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി അവർക്കെതിരെ കുറിപ്പുകൾ എഴുതാറുണ്ട്.മതപരമായി സമൂഹത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കെതിരെ തുറന്നു അടിക്കാനുള്ള ജസ്ലയ്ക്ക് നിരവധി വിമർശകരാണ് ഇന്നും ഉള്ളത്.
പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 വയസ്സിലേക്ക് ഉയർത്താനുള്ള തീരുമാനം കഴിഞ്ഞദിവസം പ്രാബല്യത്തിൽ വന്നിരുന്നു.ഇതുമായി ബന്ധപ്പെട്ട് പല ചർച്ചകളും നടന്നു കൊണ്ടിരിക്കുകയാണ്.ഈ ഒരു തീരുമാനത്തെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
സോഷ്യൽ മീഡിയ വഴി പലരുടെയും അഭിപ്രായങ്ങൾ അവർ പങ്കുവെക്കുന്നു.ഈ പ്രശ്നത്തിനെതിരെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും മുൻ ബിഗ് ബോസ് താരവുമായ ജസ്ല മാടശ്ശേരി.ജസ്ലയുടെ വാക്കുകൾ ഇങ്ങനെയാണ്,
എന്തിനും ഏതിനും ലൈംഗിക അവയവം കൊണ്ടുമാത്രം ചിന്തിക്കുന്ന മതവിധി ജീവികൾക്ക്, പെണ്ണ് ജീൻസിട്ടാലും ഷർട്ട് ഇട്ടാലും പീഡനം ഉണ്ടാകുമെന്ന് ജസ്ല പറയുന്നു. ജസ്ലയുടെ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്, എന്തിനും ഏതിനും ലൈംഗിക അവയവം കൊണ്ടു മാത്രം ചിന്തിക്കുന്ന മത ജീവികൾക്ക്,
ജീൻസ് ഇട്ടാലും ഷർട്ട് ഇട്ടാലും, പീഡനം ആകും അതുപോലെതന്നെ വിവാഹപ്രായം ഉയർത്തിയാലും പീഡനം നടക്കും. 18 വയസ്സ് തികഞ്ഞാൽ ലൈംഗികബന്ധത്തിനു മുട്ടിനിൽക്കുന്ന ഒരു തലമുറയും ഇവിടെയില്ല.അതിന് ഇരുപത്തിയൊന്നു വയസ്സുവരെ കാത്തിരിക്കാനും ആരും പറയുന്നില്ല.
എന്നാൽ പെണ്ണിനെ 18 വയസ്സ് തികയുന്ന അന്ന് കെട്ടിച്ചുവിടാൻ മുട്ടിനിൽക്കുന്ന മതം തിന്നു ജീവിക്കുന്ന ഉസ്താദിനെ പോലുള്ള പാരമ്പര്യ ജീവികൾ ഇന്നുമുണ്ട്. അവരിൽ നിന്നും പെൺകുട്ടികളുടെ പഠനത്തെയും ഭാവിയേയും ഒക്കെ രക്ഷിക്കാനാണ് ഈ നിയമം.നിയമം നിയമമായി തന്നെ മുന്നോട്ടു പോകണം ഇതുപോലുള്ള മതഭ്രാന്തന്മാരെ ഓടിക്കണം.
എന്നാൽ ജസ്ലയുടെ ഈ വാക്കുകൾ ക്കെതിരെ നിരവധി പേരാണ് കർശനമായി മുന്നോട്ടുവന്നിരിക്കുന്നത്. അതൊന്നും എനിക്കൊരു പ്രശ്നവുമില്ല എന്ന് ജസ്ല പറയുന്നു.