Breaking News
Home / Lifestyle / പുകച്ചിലിനൊടുവിൽ ജ്വലിച്ചുയർന്നവൾ എന്നെ ഏറെ സ്വാധീനിച്ച ഒരു വ്യക്തി.

പുകച്ചിലിനൊടുവിൽ ജ്വലിച്ചുയർന്നവൾ എന്നെ ഏറെ സ്വാധീനിച്ച ഒരു വ്യക്തി.

എന്നെ ഏറെ സ്വാധീനിച്ച ഒരു വ്യക്തി. അവരെ അല്ലമെങ്കിലും ഒന്ന് മനസ്സിലാക്കാനും അക്ഷരങ്ങളിലൂടെ വരച്ചുകാട്ടാനും നടത്തുന്ന എളിയ ശ്രമം. വാർത്തകളിലും ലേഖനങ്ങളിലും വായിച്ചറിഞ്ഞ ലക്ഷ്മി അഗർവാൾ – ആസിഡ് അറ്റാക്കിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി.

ഒരു പാട് വിശേഷണങ്ങളിലൂടെ പരിചയപ്പെടുത്താൻ സാധിക്കും ആ മഹത് വ്യക്തിയെ. ആസിഡ് ആക്രമണത്തെ
അതിജീവിച്ചവൾ, ആസിഡ് ആക്രമണത്തിന് ഇരയായവരുടെ അവകാശങ്ങൾക്കായി പൊരുതി മുന്നറിയ പോരാളി, ടിവി അവതാരക,

പിന്നീട് തന്റെ വിധിയിലൂടെ കടന്നുപോകേണ്ടി വന്ന ഒട്ടേറെ ലക്ഷ്മിമാർക്ക് തുണയായി ആരംഭിച്ച ലക്ഷ്മി ഫൗണ്ടേഷൻ എന്ന സംഘടനയുടെ സ്ഥാപക. അതെ, അവളൊരു പാഠപുസ്തകമാണ്. തന്റെ ജീവിതം കൊണ്ട് ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രചോദനവും ആശ്വാസവുമായി മാറിയവൾ.

സ്വയം പുകഞ്ഞവർക്ക് മാത്രമേ മറ്റുള്ളവരുടെ പുകച്ചലിന്റെ തീവ്രത മനസ്സിലാക്കാൻ സാധിക്കൂ എന്ന് തന്റെ പ്രവൃത്തിയിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്നവൾ. ആസിഡിന്റെ വീര്യത്തിൽ തേജസ്സുറ്റവളായി ജ്വലിച്ചുയർന്ന പെൺകരുത്തിന്റെ ജീവനുള്ള പ്രതീകം.

ലക്ഷ്മിയുടെ ജീവിതത്തെ ആസ്പദമാക്കി മേഘ്ന ഗുൽസർ സംവിധാനം ചെയ്ത ഛപാക് എന്ന ഹിന്ദി സിനിമയിൽ ദീപിക പാദുകോൺ അവരുടെ കഥാപാത്രത്തിന് ജീവൻ നൽകി. മുൻപും ലക്ഷ്മിയുടെ ചില ഇന്റർവ്യൂകൾ കണ്ടിരുന്നെങ്കിലും

ഛപാക് സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടയിലായിരുന്നു അവരുടെ വാക്കുകൾ എന്റെ ഹൃദയം കീഴടക്കിയത്. കണ്ണ് നിറയാതെ അവരുടെ ജീവിത കഥ കേൾക്കാനോ വായിക്കാനോ സാധിച്ചിട്ടില്ലെങ്കിലും ആ വാക്കുകളേകുന്ന ഊർജ്ജവും ആത്മവിശ്വാസവും അനിർവചനീയമാണ്.

ഇവരെക്കുറിച്ച് നിങ്ങൾ ഒരിക്കലെങ്കിലും വായിച്ചവരോ കേട്ടവരോ ആണെങ്കിൽ പിന്നീടൊരിക്കലും ആ പേരോ മുഖമോ നിങ്ങളുടെ ഹൃദയത്തിൽ നിന്ന് മായ്ച്ച് കളയാൻ സാധിക്കില്ല. ലക്ഷ്മിയെ പോലെ എന്നെ സ്വാധീനിച്ച ഒട്ടേറെ വനിതകളുണ്ടെങ്കിലും ഇവിടെ ഈ വിഷയം കണ്ടപ്പോൾ ആദ്യം മനസ്സിൽ വന്നത് അവരുടെ മുഖമായിരുന്നു.

The most beautiful girl I’ve ever seen എന്നായിരുന്നു അവരെക്കുറിച്ച് എഴുതിയ ലേഖനങ്ങൾക്ക് കീഴിൽ എഴുതിയ അഭിപ്രായങ്ങളിൽ മുഴുവനും. അത് നൂറ് ശതമാനവും ശരിയാണ്. അവരുടേത് തന്നെ വാക്കുകൾ കടം കൊണ്ടാൽ ആസിഡ് കൊണ്ട് നിങ്ങൾക്ക് എന്റെ ബാഹ്യ സൗന്ദര്യത്തിന് മാത്രമേ ക്ഷതമേൽപ്പിക്കാൻ സാധിച്ചുള്ളു.

മനസ്സിന്റെ സൗന്ദര്യം ഒരു പോറലുമേൽക്കാതെ അന്നത്തേക്കാൾ കൂടുതൽ തേജസ്സോടെ ഇന്ന് തിളങ്ങുന്നുണ്ട്. അതെ, ആ മനസ്സിൽ നിന്നും വരുന്ന ഓരോ വാക്കുകളും സൗന്ദരമുള്ളതാണ്, മൃദുവാണെങ്കിലും ആർജ്ജവമേറിയതാണ്.
1990 ജൂൺ ഒന്നാം തീയ്യതി ന്യൂഡൽഹിയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ലക്ഷ്മി ജനിച്ചത്.

എല്ലാ കുട്ടികളെയും പോലെ ഒട്ടേറെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നെഞ്ചിലേറ്റി പൂമ്പാറ്റയെ പോലെ പാറിപ്പറന്നു നടന്ന്, തന്റെ കൂട്ടുകാരുടെ കൂടെ കളിച്ചു വളർന്ന് കൗമാരത്തിലെത്തിയവൾ. 2005-ൽ, ലക്ഷ്മിക്ക് പതിനഞ്ച് വയസ്സുള്ളപ്പോൾ, 11-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നപ്പോൾ, അവളുടെ അയൽപക്കത്ത് ജോലി ചെയ്യുന്ന ഒരു മനുഷ്യൻ, 32 വയസ്സുള്ള നയീം ഖാൻ അവളെ സമീപിച്ച് വിവാഹാഭ്യർത്ഥന നടത്തി.

എന്നാൽ അവൾ അവനെ നിരസിച്ചു. അവൻ അവളുടെ പിറകെ നടന്ന് ശല്ല്യം ചെയ്യുന്ന കാര്യം വീട്ടുകാർ അറിഞ്ഞാൽ അവളെ കുറ്റപ്പെടുത്തുമെന്നും സമൂഹത്തെ ഭയന്ന് പഠനം നിർത്തുമെന്നുമുള്ള ഭീതിയിൽ അവൾ ഇക്കാര്യം ആരോടും പറഞ്ഞില്ല.

പത്ത് മാസത്തിന് ശേഷം, ഒരു ദിവസം രാവിലെ 10:45ന് ഖാൻ മാർക്കറ്റിൽ പോയി മടങ്ങുന്ന ലക്ഷ്മിയെ നയീം ഖാൻ വഴിതടഞ്ഞു നിർത്തി താൻ അവളെ സ്നേഹിക്കുന്നുവെന്നും വിവാഹം കഴിക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചു.

ഒന്നും പ്രതികരിക്കാതെ മുന്നോട്ട് നടന്നു നീങ്ങിയ ലക്ഷ്മി ഒട്ടും പ്രതീക്ഷിക്കാത്തതാണ് പിന്നീട് അവിടെ സംഭവിച്ചത്. ഒന്നും പ്രതികരിക്കാതെ മുന്നോട്ട് നടന്നു നീങ്ങിയ ലക്ഷ്മി ഒട്ടും പ്രതീക്ഷിക്കാത്തതാണ് പിന്നീട് അവിടെ സംഭവിച്ചത്.
ലക്ഷ്മി അഗർവാൾ എന്ന പെൺകുട്ടി ആക്രമിക്കപ്പെട്ടത് മറ്റൊരു പെൺകുട്ടിയുടെ സഹായത്തോടെ ആയിരുന്നു എന്നതായിരുന്നു അത്യന്തം പരിതാപകരം.

മറുപടിയൊന്നും നൽകാതെ മുന്നോട്ട് നടന്നുനീങ്ങിയ ലക്ഷ്മിയുടെ നേരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, നയീമിന്റെ ജ്യേഷ്ഠൻ കമ്രാനും കാമുകി രാഖിയും ചേർന്നാണ് ആസിഡ് ആക്രമണം നടത്തിയത്. വേഗതയിൽ നടന്ന് നീങ്ങുകയായിരുന്ന ലക്ഷ്മിയെ മോട്ടോർ സൈക്കിളിൽ പിന്തുടർന്ന കമ്രാൻ പിന്നിൽ നിന്ന് പേര് ചൊല്ലി വിളിച്ചപ്പോൾ തിരിഞ്ഞു നോക്കിയ ലക്ഷ്മിയുടെ മുഖത്തേക്ക് പിൻസീറ്റിൽ ഉണ്ടായിരുന്ന അവന്റെ കാമുകി രാഖി ആസിഡ് ഒഴിക്കുകയായിരുന്നു.

മുഖത്തേക്ക് നേരിട്ട് തെറിച്ചു വീണ ആസിഡിന്റെ പുകച്ചിലിന്റെ ആഘാതത്തിൽ ലക്ഷ്മി ബോധരഹിതയായി. സംഭവത്തിന് ദൃക്സാക്ഷിയായി അവിടെ ഒത്തിരി ജനങ്ങൾ ഉണ്ടായിരുന്നെങ്കിലും വേദനയിൽ തറയിൽ കിടന്ന് പുളയുകയായിരുന്ന അവളുടെ അരികിലേക്ക് കടന്നുവരാൻ ആരും ധൈര്യപ്പെട്ടില്ല. അല്പസമയത്തിനു ശേഷം ബോധം വീണ്ടെടുത്ത് പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

വേച്ചു വേച്ച് നടക്കാൻ ശ്രമിച്ച അവളെ ഒന്നിലധികം തവണ വിവിധ വാഹനങ്ങൾ ഉരസി മുന്നോട്ട് പോയി. ഒടുവിൽ ആസിഡിൽ പൊതിഞ്ഞ അവളുടെ ചർമ്മം ഉരുകിയൊലിക്കുന്നത് കണ്ട അരുൺ സിംഗ് എന്നയാൾ സഹായത്തിനായി പോലീസിനെ വിളിച്ചു, പൊള്ളൽ കുറയുമെന്ന പ്രതീക്ഷയിൽ മറ്റൊരാൾ അവളുടെ മുഖത്ത് വെള്ളം തളിച്ചു,

എന്നാൽ ആസിഡ് കഴുത്തിലൂടെ താഴേക്ക് ഒലിച്ചിറങ്ങുകയും കഴുത്തിന് ചുറ്റും മാറിടങ്ങളിലും പൊള്ളലേൽക്കുകയും ചെയ്തു. ഇനിയും പോലീസിനെ കാത്തിരിക്കുന്നത് അവളുടെ അവസ്ഥ ഭയാനകമാക്കുമെന്ന് മനസ്സിലാക്കിയ അരുൺ എങ്ങനെയോ അവളെ കാറിന്റെ പിൻസീറ്റിൽ കയറ്റിയിരുത്തി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസ് നേരിട്ട് ആശുപത്രിയിലെത്തി. ലക്ഷ്മിയോട് അവളുടെ കുടുംബത്തെക്കുറിച്ചും താമസസ്ഥലത്തെ കുറിച്ചും ചോദിച്ചു മനസ്സിലാക്കിയ അരുൺ അവളുടെ വീട്ടിലെത്തി വീട്ടുകാരെ വിവരമറിയിച്ച് അവരെ ആശുപത്രിയിലേക്ക് കൂടെ കൊണ്ടുപോയി. ചികിത്സയിലായ ലക്ഷ്മി കണ്ണുകളുടെ സർജറി ഉൾപ്പെടെ നിരവധി ഓപ്പറേഷനുകൾക്ക് വിധേയയായി.

പെൺകുട്ടിയുടെ ജീവിതം തന്നെ ആസിഡൊഴിച്ച് കരിച്ചു കളഞ്ഞ നയീം ഖാനെ നാല് ദിവസത്തിന് ശേഷം അറസ്റ്റ് ചെയ്തെങ്കിലും ഒരു മാസത്തിന് ശേഷം ജാമ്യത്തിൽ വിട്ടു. ജാമ്യത്തിലിറങ്ങിയ അവൻ യാതൊരു പശ്ചാത്താപവുമില്ലാതെ ഉടനെ തന്നെ വിവാഹിതനായി.

ഇവിടെയും ചിന്താജനകമായ വിഷയം ഒരു പെൺകുട്ടിയുടെ ജീവിതത്തിനും സ്വപ്നങ്ങൾക്കും മേൽ കരിനിഴൽ വീഴ്ത്തിയ അത്യന്തം ക്രൂരതയുടെ പര്യായമായി നിൽക്കുന്ന ഒരുത്തന് പെണ്ണ് നൽകാൻ വേറൊരു പെൺകുട്ടിയുടെ അച്ഛനമ്മമാർ തയ്യാറായി എന്നതാണ്.

ലക്ഷ്മിയുമായി ഉണ്ടായിരുന്ന ഇൻറർവ്യൂവിൽ ഈയൊരു വിഷയം ചർച്ച ചെയ്തിരുന്നതുമാണ്. എന്നിരുന്നാലും, വ്യാപകമായ പ്രതിഷേധത്തിനും മാധ്യമ ശ്രദ്ധയ്ക്കും ശേഷം, അയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
പൊള്ളലേറ്റ പാടുകൾ പ്ലാസ്റ്റിക് സർജറിയിലൂടെ നീക്കം ചെയ്യാൻ ശ്രമിച്ചപ്പോഴും ഉള്ളിലെ തീ അണഞ്ഞിരുന്നില്ല

About Intensive Promo

Leave a Reply

Your email address will not be published.