രക്തബന്ധത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് തെറ്റല്ല. എന്നാല്‍ ഇത്തരത്തില്‍ വിവാഹം ചെയ്ത് ദമ്പതികള്‍ക്കുണ്ടാവുന്ന കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാവാന്‍ സാധാരണയേക്കാള്‍ രണ്ടിരട്ടി സാധ്യത കൂടുതലാണെന്ന് വൈദ്യശാസ്ത്രം വിശദീകരിക്കുന്നത്.
അടുത്ത രക്തബന്ധമുള്ള രണ്ട് വ്യക്തികള്‍ തമ്മില്‍ വിവാഹം ചെയ്യാന്‍ പാടില്ലെന്ന് പലപ്പോഴും നമ്മള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ ഈ വാദത്തിനു പിന്നിലെ ആരോഗ്യപരമായ കാരണങ്ങള്‍ എന്താണെന്ന് അറിയാമോ ? മുറപ്പെണ്ണിനെ, അമ്മാവനെ, അല്ലെങ്കില്‍ സെക്കന്റ് കസിന്‍ പോലെയുള്ള അടുത്ത ബന്ധത്തിലുള്ളവരെ വിവാഹം ചെയ്യുന്നആചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന നാടുകളുണ്ട്. രക്തബന്ധത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് തെറ്റല്ല.
എന്നാല്‍ ഇത്തരത്തില്‍ വിവാഹം ചെയ്ത ദമ്പതികള്‍ക്കുണ്ടാവുന്ന കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാവാന്‍ സാധാരണയേക്കാള്‍ രണ്ടിരട്ടി സാധ്യത കൂടുതലാണെന്ന് വൈദ്യശാസ്ത്രം വിശദീകരിക്കുന്നത്. രക്തബ ന്ധത്തിലുള്ളവരുടെ രക്തഗ്രൂപ്പ്, ജനിതക ഘടന, ശാരീരിക സാമ്യതകള്‍ തുടങ്ങിയവ വൈകല്യസാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് കണ്ടെത്തല്‍.
രക്ത ബന്ധത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന പാരമ്പര്യ രോഗങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ബുദ്ധിമാന്ദ്യം, അപസ്മാരം, ആസ്ത്മ, രക്താര്‍ബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഈ ഗണത്തില്‍പ്പെടും.
കാഴ്ച-കേള്‍വി ശക്തിക്കുണ്ടാവുന്ന തകരാറുകള്‍, മാനസിക വൈകല്യങ്ങള്‍, അപസ്മാരം, ലേണിങ് ഡിസബിലിറ്റി, കാര്യങ്ങള്‍ ഗ്രഹിക്കുന്നതില്‍ നേരിടുന്ന മാനസിക തകരാറുകള്‍ തുടങ്ങിയ ജനിതകവൈകല്യ സാധ്യതകളാണ് ഈ സ്ക്രീനിങില്‍ വിശകലനം ചെയ്യുക.
ഹൃദയാരോഗ്യത്തെ സംബന്ധിക്കുന്ന തകരാറുകള്‍, നാഡീവ്യവസ്ഥയെ, തലച്ചോര്‍ വികാസത്തെ ഗുരുതരമായി ബാധിക്കുന്ന സങ്കീര്‍ണതകള്‍ എന്നിവയാണ് രക്തബന്ധത്തിലെ വിവാഹത്തിലൂടെ ഉണ്ടാവുന്ന കുഞ്ഞുങ്ങളില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്ന വൈകല്യപ്രശ്‌നങ്ങള്‍.
ബൈപോളാര്‍ ഡിസോര്‍ഡര്‍, വിഷാദരോഗം, അക്രമവാസന, ബുദ്ധിമാന്ദ്യം, സംസാരവൈല്യങ്ങള്‍ തുടങ്ങിയ മാനസികവൈകല്യങ്ങള്‍ക്കും ഇത്തരം വിവാഹങ്ങള്‍ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്
എന്നാല്‍ Pre natal genetic screening ചെയ്യുന്നതിലൂടെ ചില രോഗങ്ങള്‍ നേരത്തെ കണ്ടെത്താനാകും. കുഞ്ഞുങ്ങളിലേക്ക് പാരമ്പര്യപരമായി കൈമാറാന്‍ സാധ്യതയുള്ള രോഗങ്ങള്‍ നേരത്തെ കണ്ടെത്താനാകും. കുഞ്ഞുങ്ങളിലേക്ക് പാരമ്പര്യപരമായി കൈമാറാന്‍ സാധ്യതയുള്ള രോഗങ്ങള്‍ ഗര്‍ഭധാരണത്തിനു മുന്‍പ് തന്നെ കണ്ടെത്തി ആവശ്യമായ നിര്‍ദ്ദേശങ്ങളാണ് പ്രീ നേറ്റല്‍ ജെനറ്റിക് സ്‌ക്രീനിങില്‍ ചെയ്യുന്നത്.
രക്തബന്ധത്തിലുള്ള വ്യക്തികളുമായി വിവാഹം ചെയ്യുന്ന 35 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീകള്‍, മുമ്പ് അംഗ വൈകല്യമുള്ള കുഞ്ഞുങ്ങള്‍ ഉണ്ടായിട്ടുള്ള മാതാപിതാക്കള്‍, അമ്മയ്ക്ക് ഹീമോഫീലിയ, താലസ്സീമിയ, ഡുഷ്‌നി മസ്‌കുലാര്‍ ഡിസ്‌ട്രോഫി തുടങ്ങിയ രോഗമുള്ളവര്‍. ഇവരൊക്കെയാണ് പ്രീ നേറ്റല്‍ ജെനിറ്റിക് സ്‌ക്രീനിങ്ങിന് വിധേയരാകേണ്ടവര്‍