ലിംഗം തീരെ ചെറുതാണെന്ന കാമുകിയുടെ പരാതിയെത്തുടർന്ന് യുവാവ് ജനനേന്ദ്രിയം മുറിച്ചു മാറ്റി. ചൈനയിലെ ഗുവാൻഷൂ എന്ന സ്ഥലത്താണ് സംഭവം. ചൈനയിലെ ഏറ്റവും പ്രശസ്തമായ മെസേജിംഗ് ആപ്പായ വീ ചാറ്റിൽ അരക്ക് താഴേക്ക് രക്തമൊലിപ്പിച്ച് നിൽക്കുന്ന ഒരു യുവാവിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
ലിംഗം മുറിച്ചു മാറ്റിയത് യുവാവ് തന്നെയാണെന്ന് അയാൾ പഠിക്കുന്ന കോളേജിൽ നിന്നും അറിയിച്ചു. സുബോധത്തോടെ തന്നെയാണ് യുവാവ് തന്റെ ലിംഗം മുറിച്ചു മാറ്റിയതെന്നും അയാൾ മദ്യപിച്ചിട്ടില്ലെന്നും കോളേജ് അധികൃതർ അറിയിച്ചു. സംഭവം അറിഞ്ഞയുടനെ അധികൃതർ ആളെ ആശുപത്രിയിലെത്തിച്ചു.
ചിത്രങ്ങൾ കൂടുതൽ പ്രചരിപ്പിക്കരുതെന്ന് വിദ്യാർത്ഥികൾക്ക് കോളേജിൽ നിന്നും നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ അഭ്യൂഹങ്ങൾ പരത്തരുതെന്നും കോളേജിൽ നിന്നും നിർദേശമുണ്ട്.