Breaking News
Home / Lifestyle / ‘അവാര്‍ഡ് വാങ്ങി വലിച്ചെറിയാന്‍ ഫഹദ് രാജ്യദ്രോഹികളോടൊപ്പം ചേര്‍ന്ന് പദ്ധതിയിട്ടു..!!

‘അവാര്‍ഡ് വാങ്ങി വലിച്ചെറിയാന്‍ ഫഹദ് രാജ്യദ്രോഹികളോടൊപ്പം ചേര്‍ന്ന് പദ്ധതിയിട്ടു..!!

ഫഹദ് ഫാസില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ച സംഭവത്തെ കുറ്റപ്പെടുത്താന്‍ പൊതുജനങ്ങളെ അമ്പരപ്പിക്കുന്ന ന്യായീകരണവുമായി ബിജെപി. കേരളത്തെ ഒന്നടങ്കം നാണംകെടുത്തുന്ന ‘കണ്ടെത്തലാണ്’ ബിജെപി പത്തനംതിട്ട പേജ് നടത്തിയിരിക്കുന്നത്.

ഡല്‍ഹിയില്‍ നടന്ന അവാര്‍ഡ് ബഹിഷ്‌കരിക്കല്‍ നാടകത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്നാണ് ഇവരുടെ വാദം. പോസ്റ്റില്‍ ഫഹദ് ഫാസിലിനെയും ഭാഗ്യലക്ഷ്മിയെയും രാജ്യദ്രോഹികളായിട്ടാണ് വിശേഷിപ്പിക്കുന്നത്. ഇവരുടെ ലക്ഷ്യം രാഷ്ട്രപതിയെ അധിക്ഷേപിക്കുകയും ഇന്ത്യയെ നാണം കെടുത്തുകയുമായിരുന്നുവെന്ന് ബിജെപി പത്തനംതിട്ട പേജ് പറയുന്നു.

രാഷ്ട്രപതിയുടെ കൈയ്യില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുക. തുടര്‍ന്ന് സ്റ്റേജില്‍ വച്ച്, കാശ്മീരി പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം നടത്തുന്നു എന്ന പേരില്‍, അവാര്‍ഡ് പ്രസിഡന്‍സിന്റെ മുന്നില്‍ വലിച്ചെറിഞ്ഞ് അറസ്റ്റ് വരിക്കുക. തുടര്‍ന്ന് ബാക്കിയുള്ളവര്‍ പ്രതിഷേധിച്ച് ഹാളിനുള്ളില്‍ പ്രകടനം നടത്തുക. ഇതിന് ചില മാധ്യമ -രാഷ്ട്രീയ കൂട്ടുകെട്ടും സന്നാഹങ്ങളൊടെ തയ്യാറായി നിന്നു. വിദേശ ബന്ധമാണ് പിന്നിലെന്ന് സംശയം. ഇത് കേന്ദ്ര ഇന്റലിജന്‍സ് പൊളിക്കുകയായിരുന്നു.

രാജ്യസ്നേഹികളായ 11 പേരെ കേന്ദ്ര ഇന്റലിജന്‍സ് കണ്ടെത്തി. ഇവര്‍ക്ക് മാത്രം രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു എന്നാണ് ഫേസ്ബുക്ക് പേജില്‍ പറയുന്നത്. രാഷ്ട്രപതിയും കേന്ദ്ര സര്‍ക്കാരും നല്‍കിയ വിശദീകരണത്തിനു കടകവിരുദ്ധമായിട്ടാണ് ഫേസ്ബുക്ക് പോസ്റ്റ്. സംഭവം വിവാദമായതോടെ ഇത് തങ്ങളുടെ ഔദ്യേഗിക പേജ് അല്ലെന്ന് ബിജെപി പറഞ്ഞു തടിതപ്പാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നാലെ പോസ്റ്റ് മുക്കി സംഘപരിവാര്‍ ഓടി തടിയെടുത്തിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഡല്‍ഹിയില്‍ നടന്ന അവാര്‍ഡ് ബഹിഷ്‌കരിക്കല്‍ നാടകത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് വാര്‍ത്ത. ഫഹത് ഫാസിലും, ഭാഗ്യലക്ഷ്മിയും ചേര്‍ന്ന് രാജ്യദ്രോഹികളുമായി ചേര്‍ന്ന് രാഷ്ട്രപതിയെ അധിക്ഷേപിക്കുകയും, ഇന്ത്യയെ നാണം കെടുത്തുകയുമായിരുന്നു ലക്ഷ്യം. പാരിദോഷികമായി രണ്ടാള്‍ക്കും വന്‍ പണം ഓഫര്‍ ചെയ്യപ്പെട്ടതായി സംശയം. അവാര്‍ഡിനൊന്നും തെരഞ്ഞെടുക്കപ്പെടാത്ത ഭാഗ്യലക്ഷ്മിയാണ് പ്രധിഷേധത്തിന് നേതൃത്വം നല്‍കിയത്. പ്രധിഷേധ റാലിയെ പ്പറ്റി ഭാഗ്യലക്ഷമി ചാനലിലും പറഞ്ഞിരുന്നു. ബാക്കി കലാകാരന്‍മാര്‍ പ്രധിഷേധത്തെ സ്വാഭാവികമായാണ് കണ്ടത്.

പ്രധിഷേധമെന്ന പേരില്‍ ആസൂത്രണം ചെയ്ത പ്രോഗ്രാം ഇങ്ങനെ.

പ്രസിഡന്‍ഡിന്റെ കൈയ്യില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുക. തുടര്‍ന്ന് സ്റ്റേജില്‍ വച്ച്, കാശ്മീരി പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം നടത്തുന്നു എന്ന പേരില്‍, അവാര്‍ഡ് പ്രസിഡന്‍സിന്റെ മുന്നില്‍ നിന്ന് വലിച്ചെറിഞ്ഞ് അറസ്റ്റ് വരിക്കുക. തുടര്‍ന് ബാക്കിയുള്ളവര്‍ പ്രധിഷേധിച്ച് ഹാളിനുള്ളില്‍ പ്രകടനം നടത്തുക. ഇതിന് ചില മാധ്യമ രാഷ്ട്രീയ കൂട്ടുകെട്ടും സന്നാഹങ്ങളൊടെ തയ്യാറായി നിന്നു. വിദേശ ബന്ധമാണ് പിന്നിലെന്ന് സംശയം.

എന്നാല്‍ ഈ നീക്കം കേന്ദ്ര ഇന്റലിജന്‍സ് മുന്‍കൂട്ടി കണ്ട് പദ്ധതി തയ്യാറാക്കി. തുടര്‍ന്ന് ഐ ബി, പരിപാടിയുടെ നിയന്ത്രണം ഏറ്റെടുത്തു. തിരക്കിട്ട് രാഷ്ട്രപതിയുടെ പ്രോട്ടോകോള്‍ എന്ന പേരില്‍ രാജ്യസ്‌നേഹികളും, സമാരാധ്യരുമായ 11 മഹദ് വ്യക്തികളെ തിരഞ്ഞെടുക്കുകയായിരുന്നു. ബാക്കിയുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കാനായി കലാകാരിയായ സ്മൃതി ഇറാനിയെ ചുമതലപ്പെടുത്തി. ഈ അപ്രതീക്ഷിത നീക്കം രാജ്യദ്രോഹികള്‍ക്ക് വലിയ തിരിച്ചടിയായി.

രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്നില്ല എന്നറിയിച്ച ശേഷം പരസ്യമായി പ്രതിഷേധിക്കുവാന്‍ പുറത്തുള്ള ആസൂത്രകര്‍ നിര്‍ദേശിച്ചെങ്കിലും, രൂക്ഷമായി പ്രതികരിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിടി വീഴുമെന്നായപ്പോള്‍ ഫഹത് ഫാസില്‍ ഡല്‍ഹിയില്‍ നിന്ന് മുങ്ങി.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *