Breaking News
Home / Lifestyle / ആ ദുരന്തം ആവര്‍ത്തിക്കരുതേ; കണ്ടില്ലെന്ന് നടിക്കല്ലേ; ജസ്നയ്ക്കായി കരളുരുകി !!

ആ ദുരന്തം ആവര്‍ത്തിക്കരുതേ; കണ്ടില്ലെന്ന് നടിക്കല്ലേ; ജസ്നയ്ക്കായി കരളുരുകി !!

കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഡിഗ്രി വിദ്യാർഥിനി ജെസ്നയെ കാണാതായായിട്ട്് ഒന്നരമാസത്തോളം ആയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുമ്പോഴും വിവരങ്ങളൊന്നുമില്ലാത്തത് ബന്ധുക്കക്കളെയും സുഹൃത്തുക്കളെയും ആശങ്കയിലാക്കുന്നു.

ഏറെ കൂട്ടുകാർ ഇല്ലാത്ത, പ്രണയമോ വഴിവിട്ട സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന നാട്ടുമ്പുറത്തുകാരിയാണ് ജസ്നയെന്ന് പരിചയക്കാര്‍ പറയുന്നു. പോകുമ്പോൾ പഠിക്കാനുള്ള പുസ്തകങ്ങൾ അല്ലാതെ വസ്ത്രങ്ങളോ എടിഎം കാർഡോ എടുത്തിട്ടില്ല.

ഉപയോഗിക്കുന്ന സാദാഫോൺ വീട്ടിൽ തന്നെയുണ്ട്. വീട്ടുകാരോ കൂട്ടുകാരോ പരിചയക്കാരോ ഒരു ഒളിച്ചോട്ടത്തിനുള്ള സാധ്യത കാണുന്നില്ല. പിന്നെ പെൺകുട്ടി എവിടെപ്പോയെന്ന് ചോദിച്ച് നജീബ് മൂടാടി എന്നയാൾ പങ്കുവച്ച ഫെയ്സ്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വിദേശവനിതയെ കാണാതായി കുറച്ചു ദിവസങ്ങൾക്കകം കേൾക്കേണ്ടി വന്ന് നിർഭാഗ്യമായ വാർത്ത ആവർത്തിക്കപ്പെടരുതേ എന്ന പ്രാർഥനയോെടയാണ് കുറിപ്പ് അവസാനിക്കുന്നത്.

നജീബ് മൂടാടി എഴുതിയ കുറിപ്പ് വായിക്കാം;

അവൾ എങ്ങോട്ടാണ് മാഞ്ഞുപോയത്! ഈ പെൺകുട്ടിയെ നമുക്കറിയില്ല. പക്ഷെ നമ്മുടെ വീട്ടിൽ/കുടുംബത്തിൽ/ അയല്പക്കങ്ങളിൽ ഈ പ്രായത്തിലുള്ള ഒരുപാട് പെൺകുട്ടികളുണ്ട്. അവരിലൊരാൾ ഒരുദിവസം അല്പനേരമെങ്കിലും വീട്ടിലെത്താൻ വൈകുകയും വിവരങ്ങളൊന്നും അറിയാതിരിക്കുകയും ചെയ്താൽ എന്തായിരിക്കും അവസ്‌ഥ.

പരിചയക്കാരെയൊക്കെ വിളിച്ചന്വേഷിച്ചും, പലവഴിക്ക് തിരഞ്ഞിറങ്ങിയും, പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചും ഉത്കണ്ഠയോടെ, പരിഭ്രാന്തിയോടെ ഇരുട്ടിലേക്ക് കണ്ണ്നട്ട്….. ഓരോ വിളിക്കും കാതോർത്ത്, താങ്ങാനാവാത്ത വർത്തയൊന്നും കേൾക്കല്ലേ എന്ന് കരളുരുകി പ്രാർത്ഥിച്ച്…… എത്ര പെട്ടെന്നാണ് ഒരു കുടുംബം എല്ലാ സന്തോഷങ്ങളും അവസാനിച്ച് നിസ്സഹായമായ നിലവിളിയിലേക്ക് വീണു പോകുക.

രു രാത്രിയെങ്കിലും ഇങ്ങനെ തള്ളി നീക്കുക എന്നത് എത്ര കഠിനമായ അനുഭവമാണ്. കഴിഞ്ഞ രണ്ടു മാസത്തോളമായി ഈ ഫോട്ടോയിൽ കാണുന്ന പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനിയും, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജ് Bcom രണ്ടാംവർഷ വിദ്യാർത്ഥിനിയുമായ ജസ്ന മരിയ ജെയിംസിന്റെ കുടുംബം ഇതുപോലെ അവൾക്കുവേണ്ടി കാത്തിരിക്കുകയാണ്!

പരീക്ഷക്ക് വേണ്ടി സ്വസ്ഥമായിരുന്നു വായിക്കാനും പഠിക്കാനും അപ്പന്റെ പെങ്ങളുടെ വീട്ടിലേക്ക് പോയതാണ് ഈ ഇരുപതുകാരി. അങ്ങോട്ടുള്ള ബസ്സിൽ കയറിയത് കണ്ടവരുണ്ട്. പക്ഷെ അവൾ അവിടെ എത്തിയിട്ടില്ല. എങ്ങോട്ട് പോയി എന്ന യാതൊരു വിവരവും ഇല്ലാതെ ഇപ്പോൾ അറുപത് ദിവസങ്ങൾ ആവുന്നു!

ഏറെ കൂട്ടുകാർ ഇല്ലാത്ത, പ്രണയമോ വഴിവിട്ട സൗഹൃദങ്ങളോ ഇല്ലാത്ത ഒതുങ്ങിക്കഴിയുന്ന ഈ നാട്ടുമ്പുറത്തുകാരി പോകുമ്പോൾ പഠിക്കാനുള്ള പുസ്തകങ്ങൾ അല്ലാതെ വസ്ത്രങ്ങളോ ATM കാർഡോ എടുത്തിട്ടില്ല. ഉപയോഗിക്കുന്ന സാദാഫോൺ വീട്ടിൽ തന്നെയുണ്ട്. വീട്ടുകാരോ കൂട്ടുകാരോ പരിചയക്കാരോ ഒരു ഒളിച്ചോട്ടത്തിനുള്ള സാധ്യത കാണുന്നില്ല

പോലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു വിവരവും കിട്ടാതെ ഓരോ ദിവസവും കഴിഞ്ഞു പോവുകയാണ്. എന്താണ് സംഭവിച്ചിരിക്കുക എന്നറിയില്ല. ഒരു വിദേശവനിതയെ ഇതേപോലെ കാണാതായി ഒരു മാസം കഴിഞ്ഞപ്പോൾ കേട്ട വാർത്തയുടെ നടുക്കം മാറാത്ത നമുക്കെങ്ങനെയാണ് എന്നിട്ടും ഈ പെൺകുട്ടിയുടെ കാര്യം കണ്ടില്ല എന്നു നടിക്കാൻ കഴിയുക.

സോഷ്യൽ മീഡിയയിലൂടെ ശ്രമിക്കണം എന്നഭ്യർത്ഥിച്ച് ഫേസ്‌ബുക്ക് സുഹൃത്ത് Jincy Maria ആണ് വിവരങ്ങൾ മെസേജ് ചെയ്തത്.കേരളത്തിനകത്തും പുറത്തുമായി കഴിയുന്ന നമുക്ക് ഈ വാർത്തയും ഫോട്ടോയും share ചെയ്യുന്നതിലൂടെ ആ കുടുംബത്തിന്റെ കാത്തിരിപ്പിനും കണ്ണീരിനും ശമനമാവാൻ കഴിഞ്ഞാലോ?

ഈ പെൺകുട്ടിയെ കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ എവിടെവെച്ചെങ്കിലും കണ്ടുമുട്ടിയ, അല്ലെങ്കിൽ എന്തെങ്കിലും വിവരം തരാൻ കഴിയുന്ന ആരുടെയെങ്കിലും മുന്നിൽ ഈ വാർത്തയും ചിത്രവും എത്തിയെങ്കിലോ. നമുക്ക് പരമാവധി ശ്രമിക്കാം.

അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാനോ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കാനോ ഒന്നുകൂടി ജനശ്രദ്ധ ഉണ്ടാവനോ ഏതെങ്കിലും മാധ്യമ പ്രവർത്തകരുമായി ബന്ധമുള്ളവർ അവരുടെ ശ്രദ്ധയിൽ പെടുത്താനും ശ്രമിക്കുക.

ഒരുപാട് നന്മകൾക്ക് കാരണമാകുന്ന സോഷ്യൽ മീഡിയക്ക് ജസ്നയെ കണ്ടെത്താനും കഴിയട്ടെ. നമുക്ക് നല്ല വാർത്ത മാത്രം പ്രതീക്ഷിക്കാം. പരമാവധി ആളുകളിൽ എത്താൻ താങ്കളിലൂടെ സാധ്യമാവട്ടെ. വീട്ടിൽ നിന്ന് സന്തോഷപൂർവ്വം പുറത്തേക്ക് പോയ ഒരു പെൺകുട്ടി ഇനിയും തിരിച്ചെത്താത്ത ഒരു വീട്ടിൽ അപ്പനും കൂടപ്പിറപ്പുകളും കാത്തിരിക്കുന്നുണ്ട്. ആ സങ്കടങ്ങൾക്ക് നാം കൂട്ടാവുക.

എന്തെങ്കിലും വിവരം നൽകാൻ കഴിയുന്നവരോ, മാധ്യമപ്രവർത്തകർക്ക് കൂടുതൽ വിവരങ്ങൾ അറിയാനോ ജസ്നയുടെ കസിൻ റോജിസ് ജെറി യുടെ 9995780027 എന്ന നമ്പറിൽ ബന്ധപ്പെടാം.

About Intensive Promo

Leave a Reply

Your email address will not be published.