Breaking News
Home / Lifestyle / ലോകം വിലയ്ക്കുവാങ്ങുവാന്‍ തക്ക സ്വത്ത് കുഴിച്ചിട്ടിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്തിയുടെ ഇന്ത്യൻ കൊട്ടാരം..!!

ലോകം വിലയ്ക്കുവാങ്ങുവാന്‍ തക്ക സ്വത്ത് കുഴിച്ചിട്ടിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്തിയുടെ ഇന്ത്യൻ കൊട്ടാരം..!!

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്തിയായി അവരോധിക്കപ്പെട്ട ഹൈദരാബാദിലെ ഒസ്മാന്‍ അലി ഖാന്‍. ഹൈദരാബാദിലെ ഏറ്റവും പ്രശസ്തമായ കൊട്ടാരങ്ങളില്‍ ഒന്നാണ് അദ്ദേഹം താമസിച്ചിരുന്ന കിങ് കോത്തി പാലസ്. വമ്പന്‍ നിധിശേഖരങ്ങള്‍ക്കു പേരു കേട്ട ഈ കൊട്ടാരം നിധിവേട്ടക്കാര്‍ക്കിടയിലെ പ്രശസ്ത സ്ഥലം കൂടിയാണ്.

ഒസ്മാന്‍ അലി ഖാന്‍ ഹൈദരാബാദിന്റെ ഏഴാമത്തെയും അവസാനത്തെയും ഭരണാധികാരിയായിരുന്ന മിര്‍ ഉസ്മാന്‍ അലി ഖാന്‍ ബഹാദൂര്‍ എന്ന ഒസ്മാന്‍ അലി ഖാന്‍ ലോകത്തിലെ തന്നെ എക്കാലത്തെയും സമ്പന്നനായ വ്യക്തികളില്‍ ഒരാളായിരുന്നു സമ്പന്നതയുടെയും ധാരാളിത്വത്തിന്റെയും കാര്യത്തില്‍ ഏറെ അറിയപ്പെടുന്ന ഒരാളായിരുന്നു അദ്ദേഹം.

184.79 കാരറ്റ് തൂക്കമുള്ള ലോകപ്രശസ്തമായ ജേക്കബ് ഡയമണ്ട് ആയിരുന്നുവത്രെ അദ്ദേഹം പേപ്പര്‍വെയ്റ്റ് ആയി ഉപയോഗിച്ചിരുന്നത്. തന്റെ ജീവിതകാലം മുഴുവന്‍ അദ്ദേഹം ചിലവഴിച്ച കോത്തി പാലസ് ഏറെ പ്രശസ്തമാണ്.

ഭൂമിക്കടിയിലെ നിധി ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനോട് ചേരുന്ന സമയത്ത് അളവില്ലാത്ത സ്വത്തുക്കള്‍ക്കുടമയായിരുന്ന അദ്ദേഹം അതെല്ലാം ഇവിടെ തന്റെ കൊട്ടാരത്തില്‍ സൂക്ഷിച്ചു എന്നാണ് പറയപ്പെടുന്നത്. കൊട്ടാരത്തിനകത്ത് ആര്‍ക്കും കണ്ടു പിടിക്കാന്‍ സാധിക്കാത്ത നിലവറകളില്‍ വേറെയും രഹസ്യ ചേംബറുകള്‍ ഉണ്ടത്രെ. രത്‌നങ്ങള്‍, വിലപിടിപ്പുള്ള കല്ലുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയെല്ലാം ഇംഗ്ലണ്ടില്‍ നിര്‍മ്മിച്ച വലിയ ട്രങ്ക് പെട്ടികളിലാക്കി പൂട്ടി ഇവിടുത്തെ രഹസ്യ നിലവറകളില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്.

കിങ് കോത്തി കൊട്ടാരം ഹൈദരാബാദിലെ ഏറ്റവും പ്രശസ്തമായ കൊട്ടാരമാണ് കിങ് കോത്തി കൊട്ടാരം. കമാല്‍ ഖാന്‍ എന്നു പേരായ അക്കാലത്തെ ഒരു പണക്കാരന്‍ നിര്‍മ്മിച്ച ഈ കൊട്ടാരം ഉസ്മാന്‍ അലി ഖാന്‍ വിലയ്ക്കു വാങ്ങുകയായിരുന്നു. തികച്ചും ആഡംബരപൂര്‍ണ്ണമായ ഒരു ജീവിതം ആഗ്രഹിച്ചിരുന്ന നവാബിന് പറ്റിയ സൗകര്യങ്ങള്‍ എല്ലാം ഇവിടെ ഉണ്ടായിരുന്നു.

ഈ കൊട്ടാരത്തില്‍ മാത്രം അറബിരാജ്യങ്ങളില്‍ നിന്നും കൊണ്ടുവന്ന മൂവായിരത്തോളം അംഗരക്ഷകരും വെള്ളം എടുത്തുകൊടുക്കാന്‍ മാത്രമായി 28 പരിചാരകരും വെഞ്ചാമരം വീശാനായി 38 ആളുകളും അദ്ദേഹത്തിന് ഇവിടെ ഉണ്ടായിരുന്നു. യൂറോപ്യന്‍ രീതികളും ഹിന്ദു ഇസ്ലാമിക് വാസ്തുവിദ്യകളും കൂടിച്ചേര്‍ത്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

എത്തിച്ചേരാന്‍ കിങ് കോത്തി കൊട്ടാരത്തിനു ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷനാണ് കച്ചിഗുഡ റെയില്‍വേ സ്റ്റേഷന്‍. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇവിടേക്ക് 2.4 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. അകലെ നിന്നും വരുന്നവര്‍ ട്രെയിനിനെ ആശ്രയിക്കുന്നതായിരിക്കും നല്ലത്.
കമാല്‍ ഖാന്‍ കിങ് കോട്ടി പാലസ് അറിയപ്പെടുന്നത് നവാബായിരുന്ന ഉസ്മാന്‍ അലി ഖാന്റെ പേരിലാണെങ്കിലും ഇത് യഥാര്‍ഥത്തില്‍ നിര്‍മ്മിച്ചത് കമാല്‍ ഖാന്‍ എന്നു പേരായ ഒരു വണക്കാരനാണ്. തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച ഒരു കൊട്ടാരമായിരുന്നു കമാല്‍ ഖാന് ഇത്.

കമാല്‍ ഖാന്‍ എന്നതിന്റെ ചുരുക്ക രൂപമായ കെ കെ എന്ന് കൊട്ടാരത്തിന്റെ പല വാതിലുകളിലും ജനലുകളിലും മറ്റും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കോറിയിട്ടിരുന്നു. ഉസ്മാന്‍ അലി ഖാന്‍ തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് ഇവിടെ വരുന്നത്. കണ്ട മാത്രയില്‍ കൊട്ടാരം ഇഷ്ടമായ അദ്ദേഹം അത് വിലയ്ക്കു വാങ്ങുകയും ഇവിടെ താമസമാരംഭിക്കുകയും ചെയ്തു. പിന്നീട് കമാല്‍ ഖാന്റെ കെകെയ്ക്ക പകരം ഉസ്മാന്‍ അലി ഖാന്‍ കൊട്ടാരം കോത്തി പാലസ് എന്നാക്കി മാറ്റി.

സമയം ഹൈദരാബാദിലെ കച്ചിഗുഡ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ടര കിലോമീറ്റര്‍ മാത്രം അകലെയാണ് കോത്തി പാലസ് സ്ഥിതി ചെയ്യുന്നത്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് ഇവിടേക്കുള്ള പ്രവേശനം അനുവദിച്ചിരിക്കുന്നത്.

നിര്‍മ്മാണ രീതി അക്കാലത്തെ നിര്‍മ്മാണ ശൈലിയില്‍ നിന്നും വ്യത്യസ്തമായ ഒന്നാണുള്ളത് യൂറോപ്യന്‍ മാതൃക പിന്തുടര്‍ന്ന് നിര്‍മ്മിച്ച ഈ കൊട്ടാരത്തില്‍ ഇസ്ലാമിക്, ഹിന്ദു വാസ്തുവിദ്യകള്‍ക്കും പ്രാധാന്യം കൊടുത്തിരിക്കുന്നത് കാണാന്‍ സാധിക്കും. എന്തൊക്കെയായാലും ഇവിടെ ഭൂമിക്കടിയിലെ പ്രത്യേക രഹസ്യ നിലവറകളിലാണ് തന്റെ സ്വത്തുക്കള്‍ അദ്ദേഹം ഒളിപ്പിച്ചിരിക്കുന്നത്.

അടുത്തുള്ള സ്ഥലങ്ങള്‍ സ്മാരകങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും വ്യത്യസ്ത രുചികള്‍ക്കും പേരുകേട്ട ഹൈദരാബാദില്‍ ഒട്ടേറെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുണ്ട്. സിഎസ്‌ഐ വെസ്ലി ചര്‍ച്ച്, പാര്‍സി ഫയര്‍ ടെമ്പിള്‍, വീര്‍ ഹനുമാന്‍ ക്ഷേത്രം, പാര്‍ക്കുകള്‍ തുടങ്ങിയവയെല്ലാം കോത്തി കൊട്ടാരത്തിനു സമീപം സ്ഥിതി ചെയ്യുന്നു.

മിര്‍ ഉസ്മാന്‍ അലി ഖാന്‍
സ്‌നോ വേള്‍ഡ്

ഹൈദരാബാദ് സന്ദര്‍ശിക്കുന്നവരുടെ പ്രധാന ആകര്‍ഷണമാണ് ഇവിടുത്തെ സ്‌നോ വേള്‍ഡ്. ശരിക്കും ഒരു മഞ്ഞു രാജ്യത്ത് അല്ലെങ്കില്‍ മഞ്ഞു മൂടിക്കിടക്കുന്ന സ്ഥലത്ത് എത്തിയ പ്രതീതിയാണ് ഇവിടെ എത്തിയാലുള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇവിടെ ഇഗ്ലൂ അടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ട്.

നിസാം മ്യൂസിയം

എല്ലാ ദിവസവും രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഇവിടേക്കുള്ള പ്രവേശനം. ഹൈദരാബാദിലെ രാജഭരണകാലത്തിന്റെ ശേഷിപ്പുകളാണ് ഇവിടുത്തെ പ്രത്യേകത. അവരുടെ കാലത്തെ ജീവിത രീതികളും ആഡംബരങ്ങളും സൗകര്യങ്ങളും അപൂര്‍വ്വ വസ്തുക്കളും ഒക്കെ ഇവിടെ കാണാന്‍ സാധിക്കും.

അസ്മാന്‍ഗഡ് പാലസ്

ഹൈദരാബാദിന്റെ മറ്റൊരു ആകര്‍ഷണമാണ് ഇവിടുത്തെ അസ്മാന്‍ഗഡ് പാലസ്. കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം ഇപ്പോള്‍ പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരിടമാണ്. വേട്ടയാടാന്‍ പോകുന്ന നിസാമിനും കൂടെയുള്‌ലവര്‍ക്കുമായി വേണ്ടി പണികഴിപ്പിച്ചതാണ് അസ്മാന്‍ഗഡ് പാലസ്.

നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക്

ഹൈദരാബാദിലെത്തുന്ന ആളുകള്‍ ഏറ്റവുമ കൂടുതല്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക്. തിങ്കളാഴ്ചകളില്‍ അടച്ചിടു്‌നന ഈ പാര്‍ക്ക് 1959 ലാണ് സ്ഥാപിക്കുന്നത്. 380 ഏക്കറോളം സ്ഥലത്തായി സ്ഥിതി ചെയ്യുന്ന പാര്‍ക്കില്‍ ഒട്ടേറെ പക്ഷികളും ജന്തുക്കളുമുണ്ട്.

അമ്യൂസ്‌മെന്റ് പാര്‍ക്ക്

കുട്ടികള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ചിരിക്കുന്ന ഒട്ടേറെ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ ഇവിടെ കാണാന്‍ സാധിക്കും. കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇവിടെ പ്രവേശനമുണ്ട്. വ്യത്യസ്തങ്ങളായ ഒട്ടേറെ റൈഡുകളും ഗെയിമുകളുമെല്ലാം ഇതിന്റെ പ്രത്യേകതയാണ്.

ഗോല്‍കോണ്ട ഫോര്‍ട്

ഹൈദരാബാദില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗോല്‍കോണ്ട ഫോര്‍ട്ട് ഇവിടെ എത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ്. കോട്ടയുടെ നിര്‍മിച്ചത്. ഏഴുകിലോമീറ്റര്‍ ചുറ്റളവില്‍ എട്ടുഗേറ്റുകളും 87 കൊത്തളങ്ങളും പ്രൗഡിയേറ്റുന്ന ഈ കൂറ്റന്‍ കോട്ടയുടെ നിര്‍മാണത്തില്‍ ഏറിയ പങ്കും നടന്നത് ഇബ്രാഹീം ക്വിലി ഖുത്തുബ്ഷായുടെ ഭരണകാലത്താണ്. അത്ഭുതകരമായ ശബ്ദ സംവിധാനമാണ് ഗൊല്‍ക്കൊണ്ട കോട്ടയുടെ ഏറ്റവും പ്രധാന ആകര്‍ഷണം. പ്രധാന കവാടത്തില്‍ നിന്ന് കൈകൊട്ടിയാല്‍ 91 മീറ്റര്‍ ഉയരത്തിലുള്ള കോട്ടയുടെ മുകള്‍ ഭാഗം വരെ കേള്‍ക്കുമത്രേ.

ഒസ്മാന്‍ സാഗര്‍

ലേക്ക് ഗണ്ടിപേട്ട് എന്നറിയപ്പെടുന്ന ഒസ്മാന്‍ സാഗര്‍ ലേക്ക് ഹൈദരാബാദിലെ മുസി നദിയിലുള്ള ഒരു റിസര്‍വോയറാണ്. ഒസ്മാന്‍ അലി ഖാന്റെ കാലത്തു നിര്‍മ്മിച്ചതിനാലാണ് ഇത് ഈ പേരില്‍ അറിയപ്പെടുന്നത്. മഴക്കാലങ്ങളില്‍ ഒട്ടേറെ സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടെ റിസോര്‍ട്ടുകളും പാര്‍ക്കുകളും ഒക്കെയുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *