Breaking News
Home / Lifestyle / ചെയ്തത് തെറ്റായിപ്പോയി, ഇനി ആവർത്തിക്കില്ല; ഒടുവിൽ നിലപാട്‌ വ്യക്തമാക്കി പാർവതി..!!

ചെയ്തത് തെറ്റായിപ്പോയി, ഇനി ആവർത്തിക്കില്ല; ഒടുവിൽ നിലപാട്‌ വ്യക്തമാക്കി പാർവതി..!!

മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് പാർവതി എങ്കിലും പാർവതിയുടെ അഭിപ്രായങ്ങൾ എപ്പോഴും അവസാനിക്കാറുള്ളത് വൻ വിവാദങ്ങളിൽ ആണ്. മമ്മൂട്ടി ചിത്രമായ കസബയെ വിമർശിച്ചതോടെയാണ് പാർവതിക്കെതിരെ ഉള്ള വിവാദങ്ങൾ ആരംഭിക്കുന്നത്.

എങ്കിലും വിവാദങ്ങളിൽ പെട്ടുപോകും എന്ന ഭീതികൊണ്ട് പറഞ്ഞ അഭിപ്രായങ്ങൾ മാറ്റി പറയുകയോ സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്താതിരിക്കുകയോ പാർവതി ചെയ്യാറില്ല.

ഇപ്പോഴിതാ, പാർവതിയുടെ പുതിയ പ്രസ്താവനയും സമൂഹ മാധ്യമങ്ങളിൽ വിവാദമാവുകയാണ്. റീമേക്ക് ചിത്രങ്ങളിൽ ഇനി മുതൽ താൻ അഭിനയിക്കില്ലെന്ന് തുറന്നു പറഞ്ഞിരിക്കുന്ന പാർവതിയുടെ പ്രസ്താവനയാണ് വിവാദം ആവുന്നത്.

അധികം അധ്വാനിക്കാതെ കാശ് വാരാൻ പറ്റിയ പരിപാടിയാണ് റീമേക്ക് സിനിമകളെന്നാണ് പാർവതിയുടെ അഭിപ്രായം. ബാംഗ്ലൂർ‌ഡെയ്സും ബോർഡിഗാർഡും ദൃശ്യവുമെല്ലാം അങ്ങനെ ഭാഷ മാറി കാശു വാരിയ ചിത്രങ്ങളാണെന്നും പാർവതി പറഞ്ഞു.

ഒരു ഭാഷയിൽ ഒരു ചിത്രം ഹിറ്റായാൽ പിന്നീട് മറ്റ് ഭാഷകളിലേക്കും അവ റീമേക്ക് ചെയ്യുന്നു. എന്നാൽ, ഒരേ കഥാപാത്രത്തെ അഭിനേതാക്കൾക്ക് തുടർച്ചയായി അഭിനയിക്കേണ്ടി വരുന്നത് കൂടുതൽ ബോറടിപ്പിക്കുകയേ ഉള്ളു എന്നും ഇനി ഒരിക്കൽ കൂടി ബാംഗ്ലൂർഡേയ്സിലെ സേറയെ അവതരിപ്പിക്കാൻ തനിക്ക് കഴിയില്ലെന്നും പാർവതി വ്യക്തമാക്കി.

ഈ ചിത്രം ഹിന്ദിയിൽ എടുക്കുകയാണെങ്കിൽ അതിൽ അഭിനയിക്കുമോയെന്ന ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി ആയിട്ടാണ് പാർവതി ഇത് പറഞ്ഞത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *