Breaking News
Home / Lifestyle / പ്രവാസിയുടെ ഭാര്യ !..?ഭർത്താക്കന്മാരെ ജീവനു തുല്യം സ്നേഹിക്കുന്ന ഭാര്യമാർക്കായ്..!!

പ്രവാസിയുടെ ഭാര്യ !..?ഭർത്താക്കന്മാരെ ജീവനു തുല്യം സ്നേഹിക്കുന്ന ഭാര്യമാർക്കായ്..!!

ഏട്ടൻറെ കൂടെ ബൈക്കിൽ പുറത്തേക്ക് പോകാൻ ഒരുങ്ങിയിറങ്ങിയപ്പോഴാണ് രമേശട്ടൻ വീട്ടിലേക്ക് വന്നത്.“” അഖിലേ ഒരു ഗൾഫ് ചാൻസ് വന്നിട്ടുണ്ട്. നീ പോകുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ പറയണം.അവരോട് വിളിച്ചു പറഞ്ഞില്ലെങ്കിൽ ചാൻസ് പോകും””അഖിലേട്ടൻ എന്നെയൊന്ന് നോക്കി.ഞാൻ ഇപ്പോൾ കരയും എന്ന രീതിയിൽ ആയി.എങ്കിലും എന്നോടൊന്നും ചോദിക്കാതെ ഏട്ടൻ സമ്മതം പറഞ്ഞു. ഞാൻ കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് തിരിച്ചോടി.എൻറെ കരച്ചിൽ കണ്ട് കൊണ്ട് വന്ന അമ്മായിയമ്മ കാര്യം തിരക്കി.കരഞ്ഞു കൊണ്ട് ഏട്ടൻ ഗൾഫിൽ പോകുന്ന കാര്യം ഞാനമ്മയെ അറിയിച്ചു

“” അതിനെന്താ മോളെ ഗൾഫിൽ പോകണമെന്നത് അവൻറെ വല്യ ആഗ്രഹമായിരുന്നു.എൻറെ ഗുരുവായൂരപ്പാ എൻറെ മകൻറെ പ്രാർത്ഥന നീയിപ്പോഴെങ്കിലും കേട്ടല്ലോ””

അമ്മ പറയുന്നത് കേട്ടപ്പോൾ എൻറെ സങ്കടം വീണ്ടും ഇരട്ടിച്ചു.എൻറെ പിന്നാലെ ഓടിവന്ന ഏട്ടൻ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും ഞാനെൻറെ കരച്ചിൽ നിർത്തിയില്ല.ഒടുവിൽ ഏട്ടൻ എന്നെ കൊണ്ട് ഒരുവിധം സമ്മതിപ്പിച്ചു.“” ഈയൊര് പ്രാവശ്യം മാത്രമേ ഞാൻ പോകൂ .മൂന്ന് വർഷം കഴിഞ്ഞിട്ട് തിരിച്ച് വന്നാൽ പിന്നെ ഇനി പോവില്ലാന്ന് എനിക്ക് സത്യവും ചെയ്തു തന്നു””പിണക്കം മാറ്റി ഞങ്ങൾ പുറത്ത് പോയി ചെറിയൊരു ഷോപ്പിങ്ങൊക്കെ നടത്തി വന്നു.

ഒരാഴ്ച കഴിഞ്ഞപ്പോൾ ഏട്ടൻ ഗൾഫിൽ പോകാൻ സമയം ആയപ്പോഴേക്കും എനിക്ക് കരച്ചിൽ നിയന്ത്രിക്കാൻ ആയില്ല.ഏട്ടനെ കെട്ടിപ്പിടിച്ച് ഞാൻ ഒരുപാട് കരഞ്ഞു.ഏട്ടനും കരയാതിരിക്കാൻ കഴിഞ്ഞില്ല.എന്നെ അത്രക്ക് ഇഷ്ടമാണ് അദ്ദേഹത്തിന് .വൈകിട്ട് ഞങ്ങൾ നെടുമ്പാശ്ശേരിയിലേക്ക് യാത്ര തിരിച്ചു,,.അവിടെ ചെന്നിട്ടും എൻറെ പരിഭവവും കരച്ചിലും തീർന്നില്ല.ഒടുവിൽ അദ്ദേഹം അകത്തേക്ക് മറയുന്ന നിമിഷം വരെ ഞാൻ നോക്കി നിന്നു.എൻറെ കാഴ്ച മങ്ങിയപ്പോൾ പൊട്ടി കരഞ്ഞു കൊണ്ട് ഞാനും അമ്മയും ആങ്ങളയും കൂടി വീട്ടിലേക്ക് തിരിച്ച് വന്നു.PRAVASSI-5

ഏട്ടനില്ലാതെ ആദ്യമായി ഒറ്റക്ക് ഉറങ്ങുന്ന ദിവസം. ശരിക്കും നെഞ്ച് പിച്ചിക്കീറുന്ന വേദന.എത്രയൊക്കെ നിയന്ത്രിച്ചിട്ടും കരയാതിരിക്കാൻ കഴിഞ്ഞില്ല

പൊട്ടി കരഞ്ഞു കൊണ്ട് എൻറെ ഏട്ടൻ തന്ന ഓർമ്മകളെ മനസ്സിലിട്ട് കൊണ്ട് ഞാൻ ഉറങ്ങാതെ കിടന്നു.കല്യാണം കഴിഞ്ഞതിൻറെ രണ്ടാം മാസം തന്നെ എൻറെ ഏട്ടൻ ഗൾഫിൽ പോയി.പ്രേമിച്ചു വിവാഹം കഴിച്ചതാണെങ്കിലും ഞങ്ങൾക്ക് ഇത് വരെ സ്നേഹിച്ചു കൊതി തീർന്നിട്ടില്ല.പിറ്റേദിവസം വൈകുന്നേരം വരെ ഞാനൊന്നും കഴിച്ചില്ല.വിശപ്പല്ല ശരിക്കും വിരസതയാണ് എനിക്ക് തോന്നിയത്.പ്രാണൻറെ പാതി ഒരുപാട് ദൂരത്ത്.അവൻറെ സാമിപ്യം കൂടെയില്ല.പിന്നെങ്ങനെ വിശപ്പ് വരും.രാത്രിയിൽ ഏട്ടൻറെ ഫോൺ വന്നപ്പോഴാണ് മനസ്സൊന്ന് ശാന്തമായത് .
“” ഞാൻ സുഖമായി ഇവിടെയെത്തി.എൻറെ മോള് വിഷമിക്കരുത്.നല്ല കുട്ടിയായി ഇരിക്കണം.സമയത്ത് ആഹാരം കഴിക്കണം.അമ്മയെ ശ്രദ്ധിക്കണം.ഞാൻ അവിടെ ഇല്ലെന്ന് ഒരു തോന്നൽ വീട്ടിൽ ഉണ്ടാവരുത്.എല്ലാം എനിക്ക് പകരം എൻറെ മോൾ ചെയ്യണം.മൂന്നു വർഷം പെട്ടന്ന് കൊഴിഞ്ഞു പോകും.നമുക്ക് ജീവിക്കാനുളളത് സമ്പാദിച്ചിട്ട് ഞാൻ വരാം .വന്നാൽ ഇനി പോകില്ല.എൻറെ ഭാര്യയും മക്കളും അമ്മയുമായി നാട്ടിൽ സന്തോഷത്തോടെ ജീവിക്കണം.PRAVASI WIFE-3

ഞാനുമിപ്പോൾ പ്രവാസിയും നീ പ്രവാസിയുടെ ഭാര്യയുമാണ്.പലരും പല പ്രലോഭനങ്ങളുമായി വരും.എൻറെ മോൾ അതിലൊന്നും വീഴരുത് .ഇനി വല്ലതും കഴിച്ചിട്ട് എൻറെ മോൾ സുഖമായി ഉറങ്ങിക്കോ..ചക്കരയുമ്മ””

ഏട്ടൻ ഫോൺ വെച്ച് കഴിഞ്ഞപ്പോൾ ഞാൻ ഒരു ഉറച്ച തീരുമാനം എടുത്തു. ഞാനിനി കരയില്ല.ഒര് പ്രലോഭനങ്ങളിലും വീഴില്ല.എനിക്ക് ജീവിക്കാൻ അദ്ദേഹം തന്ന നല്ല ഓർമ്മകളും ഈ ഫോൺ വിളിയും മാത്രം മതി.

മൂന്നു വർഷം കൊണ്ട് ഞാൻ പക്വമതിയായ ഒരു വീട്ടമ്മയായി മാറി.ഇന്ന് എൻറെ എല്ലാ ആവശ്യങ്ങളും ഞാൻ തനിയെ ആണ് നിറവേറ്റുന്നത്.ഒരാളെയും ബുദ്ധിമുട്ടിക്കാൻ ചെന്നിട്ടില്ല.ഇനി ചെയ്യുകയുമില്ല”

“” മൂന്നു വർഷങ്ങൾക്ക് ശേഷം ഇന്ന് എൻറെ ഏട്ടൻ പ്രവാസ ജീവിതം മതിയാക്കി തിരിച്ചു വരികയാണ്.ഇന്ന് സന്തോഷ ദിവസമാണ്. ഈശ്വരൻ ഒരാപത്തും വരുത്തിയില്ലെങ്കിൽ ഏട്ടനെ ഞാനിനി ഗൾഫിലേക്ക് വിടില്ല
കാരണം പല ദിവസങ്ങളും ഏട്ടൻ ജോലിയുടെ കഷ്ടപ്പാടുകൾ പറയുമ്പോൾ ഞാൻ ഉളളിൽ കരയുകയായിരുന്നു “””

#സമർപ്പണം – മലരാരണ്യത്ത് ജീവിക്കാനായി പോരാടുന്ന ഭർത്താക്കന്മാരെ ജീവനു തുല്യം സ്നേഹിക്കുന്ന ഭാര്യമാർക്കായ്

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *