Breaking News
Home / Lifestyle / നാട്ടിലേക്ക് ലീവിന് വരാൻ തയാറെടുത്ത ഭർത്താവിനോട് ഭാര്യ പറഞ്ഞത് വരരുതെന്ന്… അതിനവൾ പറഞ്ഞ കാരണം കേട്ട ഭർത്താവ് പകച്ചു പോയി!

നാട്ടിലേക്ക് ലീവിന് വരാൻ തയാറെടുത്ത ഭർത്താവിനോട് ഭാര്യ പറഞ്ഞത് വരരുതെന്ന്… അതിനവൾ പറഞ്ഞ കാരണം കേട്ട ഭർത്താവ് പകച്ചു പോയി!

“അസ്നാ… മോളേ മുത്തൂസേ… ഇക്ക അടുത്ത മാസം വരുന്നുണ്ട് ട്ടോ ”

മ്മള് നാട്ടിലെത്തുന്നു എന്ന് കേൾക്കുമ്പോൾ ഓള് തുള്ളിച്ചാടും എന്ന് കരുതി അതും പറഞ്ഞു ഞാൻ ഓളെന്താ മറുപടി തരാൻ പോകുന്നത് എന്ന് കാതോർത്ത് അതും പ്രതീക്ഷിച്ചു ഫോൺ ഒന്നുകൂടി ചെവിയിലേക്ക് അമർത്തി പിടിച്ചു…

പക്ഷേ..

“അല്ലാന്ന്… ഇങ്ങളെന്തിനാ ഇപ്പൊ ഇത്ര തിരക്കിട്ട് ഇങ്ങോട്ടേക്ക് മണ്ടിപ്പാഞ്ഞു വരുന്നത്.. ഇങ്ങക്ക് അവിടെങ്ങാനും ഇരുന്നാൽ പോരേ.. ”

എന്ന പഹച്ചിയുടെ അപ്രതീക്ഷിതമായ മറുപടി കേട്ട് ലൈൻകമ്പിയിൽ കുടുങ്ങിയ കാക്കയെപ്പോലെ അന്തംവിട്ട് നിൽക്കാനായിരുന്നു മ്മക്ക് യോഗം…

മ്മള് മരുഭൂമിയിൽ അറബിക്ക് അടിമപ്പണി ചെയ്തു കഷ്ടപ്പെട്ട് പണ്ടാരമടങ്ങി ഓൾക്കും വീട്ടുകാർക്കും വേണ്ടി ചോര നീരാക്കുന്ന ഗ്യാപ്പിൽ ഓള് മ്മളറിയാതെ വല്ല ലൈനും വലിച്ചോ എന്ന് വരെ സംശയിച്ചുപോയി…

വയറ്റിലുള്ള സമയത്ത്

“ഓള് റെസ്റ്റെടുക്കാതെ മണ്ടിപ്പാഞ്ഞു നടക്കുന്നു അടങ്ങിയിരിക്കാൻ പറഞ്ഞാൽ ഇരിക്കൂല ”

എന്നൊക്കെയുള്ള ഉമ്മാന്റെ പരാതി കൂടിയപ്പോൾ
ഓൾക്ക് പുത്യേ സ്മാർട്ഫോൺ വാങ്ങി അയച്ചപ്പോളെ അമ്മോൻ പറഞ്ഞതാ

“മാന്വോ.. വേണ്ട ട്ടോ.. കെട്ട്യോൾക്ക് ഫോണും കീണും ഒക്കെ വാങ്ങിക്കൊടുത്താൽ അവസാനം ഓല് ഫേസൂക്കും കീസൂക്കും ഒക്കെ കുത്തി തോണ്ടി ഏതെങ്കിലും കൊന്തന്റെ കൗത്തിൽ തൂങ്ങി പോണ സമയത്ത് അണ്ടി പോയ അണ്ണാനെപ്പോലെ അട്ടത്തേക്കും നോക്കി നിക്കേണ്ടി വരും ട്ടോ ” ന്ന്‌

അന്ന് ഞമ്മളത്‌ കേട്ടില്ല…

“ഇങ്ങള് ഇന്നത്തെ കാലത്തൊന്നും അല്ലേന്ന്‌ ജീവിക്കണത്… ഞമ്മളും ഈ ഫേസൂക്കും കീസൂക്കും ഒക്കെ തോണ്ടാറുണ്ട്.. ങ്ങള് വിചാരിക്കുന്നപോലെ ഈ ഫേസൂക്ക് ന്ന്‌ പറയണത് അത്ര വലിയ കൊള്ളസങ്കേതമൊന്നുമല്ല.. പിന്നെ ചാടിപ്പോവാൻ നിയ്യത്തും വച്ചു നടക്കുന്നോർക്ക് ഈ ഫേസൂക്കിന്റെയും കീസൂക്കിന്റെയും ഒന്നും ആവശ്യമില്ല ”

എന്നങ്ങോട്ട്‌ ചാമ്പി…. അതിന്റെ കൂട്ടത്തിൽ

“പത്തിരുപത് കൊല്ലം മുന്നേ ഇങ്ങളെ ആദ്യത്തെ കെട്ട്യോൾ ഉരുക്കുംമൂട്ടിൽ നബീസു ഒളിച്ചോടിയത് ഫേസൂക്ക് ഉണ്ടായിട്ടാണോ ”

എന്നുകൂടി ചോദിച്ചതോടെ മൂപ്പര് ശശിയായി… അന്ന് ഒന്നും മിണ്ടാതെ ഫോൺ വച്ചു പോയതാണ്..
ആ സംഭവത്തിന് ശേഷം ഇതുവരെ മൂപ്പരെ യാതൊരു അഡ്രസ്സും ഇല്ല ഞാനാണെങ്കിൽ അന്വേഷിക്കാനും പോയിട്ടില്ല..

“അല്ലെടീ… ഞമ്മളീ മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെടുന്ന ഗ്യാപ്പിൽ ഇയ്യ് വല്ല ലൈനും സെറ്റാക്കിയോ ”

ഉള്ളിലുള്ള നീരസം മറച്ചുവെക്കാതെ ലേശം ഗൗരവത്തിൽ തന്നെയാണ് അത് ചോദിച്ചത്..

“ഇങ്ങളൊന്ന് ചെലക്കാണ്ടെ പൊയ്‌ക്കോളി ന്ന്‌… ഉള്ളതിനെ തന്നെ സഹിക്കാൻ പറ്റുന്നില്ല അതിന്റെടക്കാണ് ലൈൻ.. ”

ഓളും നല്ല കട്ടക്കലിപ്പിൽ ആണ് മറുപടി പറഞ്ഞത്..

അതോടെ മ്മള് ലൈൻ ഒന്ന് മാറ്റിപ്പിടിച്ചു… ഒന്ന് ഇമോഷണൽ ആയി അറ്റാക്ക് ചെയ്തിട്ട് കാര്യങ്ങൾ ഒക്കെ ചോദിച്ചു മനസ്സിലാക്കാം എന്നുള്ള ഉദ്ദേശത്തോടെ….

“ന്റെ കുഞ്ഞിപ്പാത്തുമ്മാനെ ഒരു നോക്ക് കാണാൻ പൂതിയാവുന്നു… പെറ്റിട്ട അന്ന് മുതൽ തുടങ്ങിയതാണ് നെഞ്ചിലൊരു വല്ലാത്ത പെടപെടപ്പ് അതിനെ ഒന്ന് കയ്യിലെടുത്ത് കൊഞ്ചിക്കാൻ പറ്റിയില്ലെങ്കിൽ ഞാനിവിടെക്കിടന്നു നെഞ്ചുപൊട്ടി ചാവും ”

എന്നൊക്കെ പറഞ്ഞു കാര്യങ്ങൾ ഒരു കരക്കടുപ്പിക്കാം എന്നും പ്രതീക്ഷിച്ചു നിൽക്കുന്നതിനിടക്ക് തന്നെ അതിനുള്ള മറുപടിയും കിട്ടി..

“ഇങ്ങള് കുഞ്ഞിപ്പാത്തുമ്മാന്റെ പേരും പറഞ്ഞു വരുന്നത് എന്തിനാണെന്നൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി ഞമ്മക്കുണ്ട്.. ആരെയാ കൊഞ്ചിക്കാൻ പോണതെന്നും ഞമ്മക്ക് നന്നായറിയാം ”

ആ മറുപടിയോടുകൂടി കാര്യങ്ങളുടെ കിടപ്പുവശം ഏകദേശം മനസ്സിലായി….

പ്രസവം ലേശം കോമ്പ്ലിക്കേറ്റഡ് ആയിരുന്നു എന്ന് ഉമ്മ പറഞ്ഞറിയാം…
പോരാത്തതിന് ആദ്യത്തെ പ്രസവം… സിസേറിയൻ ചെയ്തില്ലെങ്കിൽ കുഞ്ഞിന്റെയോ അമ്മയുടേയോ ജീവൻ അപകടത്തിൽ ആവുമെന്നുള്ള ഡോക്ടർമാരുടെ ഭീഷണി വേറെ….

മണിക്കൂറുകളോളം ഉമ്മയും വീട്ടുകാരും പോരാത്തതിന് ആ സമയത്ത് അവിടെ ഇല്ലാതെ പോയല്ലോ എന്നോർത്ത് ഇവിടിരുന്നു ഞാനും ടെന്ഷനടിച്ചതിനു കയ്യും കണക്കുമില്ല..

അത്രയും നേരം ഓള് സഹിക്കാൻ പറ്റാത്ത വേദന കൊണ്ടു പുളയുകയായിരുന്നു എന്നോർത്തപ്പോൾ ഓള് അങ്ങനെ പറഞ്ഞതിൽ വല്യ അത്ഭുതമൊന്നും തോന്നിയില്ല…

“അത് പിന്നെ… സത്യായിട്ടും ഞാൻ കുഞ്ഞിപ്പാത്തുമ്മാനെ ഒരു നോക്ക് കാണാനുള്ള പൂതികൊണ്ടാണ് വരുന്നത്.. ”

എന്ന് സത്യം ചെയ്യുന്നതുപോലെ പറഞ്ഞിട്ടും ഓൾക്ക് വിശ്വാസം വന്നില്ല…

“കുഞ്ഞിപ്പാത്തുമ്മാനെ കാണാൻ വരുന്നതൊക്കെ കൊള്ളാം പക്ഷേ ഞമ്മളെ മേത്തു തൊട്ടാൽ ഇങ്ങളെ കയ്യ് ഞമ്മള് വെട്ടും ”

എന്ന് പറഞ്ഞൊരു ഭീഷണിയും പാസാക്കി…
അത് കേട്ടതോടെ ഇമ്മളെ ഉള്ളിലുള്ള കാമദേവന് വല്ലാത്തൊരു വിഷമം..

“അത്.. അതേ.. ഒന്നൂല്ല്യേലും ഞാൻ അന്റെ കെട്ട്യോനല്ലേ അസ്നാ.. ഞമ്മക്കുമുണ്ടാവില്ലേ വികാരങ്ങളും വിചാരങ്ങളും “..

എന്നൊക്കെ പറഞ്ഞു നോക്കിയിട്ടും ഓൾക്ക് യാതൊരു കുലുക്കവുമില്ല…

“മുത്തുമണീ… കുക്കുടൂ.. കുഞ്ഞൂസേ തുത്തുക്കുട്ടീ… അനക്ക് ഞമ്മളെ സ്നേഹം വേണ്ടേ മോളൂസേ ”

എന്ന് പറഞ്ഞു പതപ്പിച്ചു നോക്കിയെങ്കിലും അതിലും ഓള് വീണില്ല…

“മേത്തു തൊടാതെള്ള സ്നേഹം ഉണ്ടെങ്കിൽ തന്നോളി… ഇനി ഒരു പ്രസവത്തിനുകൂടിയുള്ള ബാല്യം ഞമ്മക്കില്ല.. ഒന്നിൽ തന്നെ പകച്ചു പോയി ”

എന്നൊക്കെ പറഞ്ഞു ഓള് ആ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു…

“ന്റെ മുത്തൂസേ.. ഇന്നത്തെ കാലത്ത് പ്രസവിക്കാണ്ടിരിക്കാനാണോ ബുദ്ധിമുട്ട്.. അതിനൊക്കെ നൂറായിരം മാർഗ്ഗങ്ങളില്ലേ ”

എന്ന് പറഞ്ഞു അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിലും കുരുപ്പ് വീണില്ല…

“ആ.. ഇങ്ങളെ മാർഗ്ഗങ്ങളൊക്കെ ഞമ്മക്ക് നന്നായി അറിയാം.. രണ്ടു കൊല്ലം കഴിഞ്ഞു മതി ഞമ്മക്ക് പഠിക്കണം എന്നൊക്കെ പറഞ്ഞപ്പോൾ

“ആയിക്കോട്ടെ അയിനൊക്കെ ഞമ്മളെ കയ്യിൽ മാർഗ്ഗമുണ്ട് ”

ന്ന്‌ പറഞ്ഞ ആളല്ലേ ന്ന്‌ ഇങ്ങള്…

ന്നട്ടിപ്പോ എന്തായി… നല്ല എട്ടിന്റെ പണിയും തന്ന് ഇങ്ങള് മൂടും തട്ടി ദുബായിക്ക് പോയതോടെ ഞമ്മളെ പഠിപ്പു പോയിക്കിട്ടിയത് മിച്ചം ”

ഇതും പറഞ്ഞു ഓള് മൂക്ക് ചീറ്റുന്നത് കേട്ടതോടെ ആകെ സങ്കടമായി…

ഓള് ഇപ്പോൾ അപ്പുറത്ത് കണ്ണീരൊലിപ്പിച്ചുകൊണ്ടാണ് നിൽക്കുന്നതെന്ന് ഓർത്തതോടെ

ഓളെ ചുവന്നു തുടുത്ത കവിളുകൾ മനസ്സിലേക്ക് കടന്നു വന്നു…
അവളുടെ അടുത്തെങ്ങാനും ഉണ്ടായിരുന്നെങ്കിൽ നനഞ്ഞുകുതിർന്ന ആ കവിളുകൾ തുടച്ചുകൊടുത്തു ചേർത്തു നിർത്തി ആശ്വസിപ്പിക്കാമായിരുന്നു.. ഇതിപ്പൊ അതിനും പറ്റൂലല്ലോ…

അല്ല.. ഓളെ പറഞ്ഞിട്ടും കാര്യമില്ല..
മ്മളെ ഭാഗത്തും തെറ്റുണ്ട്..
അന്നേരത്തെ ഒരു ആവേശത്തിൽ കൊടുത്ത വാക്കൊക്കെ മറന്നുപോയി…

ഓൾക്കൊന്ന് ഒച്ചവെക്കാമായിരുന്നു… ഒന്നുറക്കെ കരയാമായിരുന്നു..
മ്മള് വല്ല മാർഗ്ഗവും സ്വീകരിച്ചേനെ…

“സാരല്ല്യ… ഇക്കാന്റെ കുട്ടി കരയണ്ട.. ഞാൻ തൽക്കാലം ലീവ് ക്യാൻസൽ ആക്കാം… ന്നട്ട് ഇയ്യ് പറയുന്ന ദിവസം വരാം… പോരേ ”

എന്ന് മനസ്സില്ലാ മനസ്സോടെ പറഞ്ഞൊപ്പിച്ചപ്പോൾ ആണ് ഓള് ചീറ്റുന്നത് നിർത്തിയത്…

“അപ്പൊ ഇങ്ങക്ക് കുഞ്ഞിപ്പാത്തുമ്മാനെ കാണണ്ടേ ”

എന്ന് അവൾ ആശ്ചര്യത്തോടെ ചോദിച്ചപ്പോൾ…

“കാണണം ന്ന്‌ തോന്നുമ്പോൾ ഞാൻ വീഡിയോകോൾ ചെയ്യാം ”

എന്ന് ലേശം സങ്കടത്തോടെ ആണെങ്കിലും മറുപടി കൊടുത്തു…

ഉടനേ വന്നു അടുത്ത ചോദ്യം

“അപ്പൊ പാത്തുമ്മാനെ കയ്യിലെടുത്ത് കൊഞ്ചിക്കണ്ടേ ”

“അത് ഞാൻ എന്നെങ്കിലും വരുന്ന സമയത്ത് കൊഞ്ചിച്ചോളാം ”

എന്ന് പറയുമ്പോൾ കണ്ണ് വല്ലാതെ നിറഞ്ഞിരുന്നു…
അവളത് അറിയാതിരിക്കാൻ പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്യാൻ തുടങ്ങുമ്പോഴായിരുന്നു ഓളെ അടുത്ത ചോദ്യം…

“അപ്പൊ ഇങ്ങക്ക് ന്നെ സ്നേഹിക്കണ്ടേ ”

ന്ന്‌…

അത് കേട്ടതോടെ മ്മളെ ഉള്ളിൽ മൂന്നാല് ലഡ്ഡു ഒരുമിച്ചു പൊട്ടി..

എലി പുന്നെല്ല് കണ്ടപോലെ ഓട്ടോമാറ്റിക് ആയി പൊട്ടിവിടർന്ന ഒരു ചിരിയുടെ അകമ്പടിയോടെ..

“പിന്നല്ലാതെ.. ഈ ചങ്കില് ശ്വാസമുള്ളിടത്തോളം കാലം നിന്നെ സ്നേഹിക്കാണ്ടിരിക്കാൻ ഞമ്മക്ക് പറ്റൂലല്ലോ മുത്തേ ”

എന്നങ്ങോട്ട് ചാമ്പി…

“ന്നാ പിന്നെ ലീവ് ക്യാൻസലാക്കണ്ട… ഇപ്രാവശ്യം ഞമ്മക്കിട്ട് പണി തരാണ്ട് തിരിച്ചു കേറിക്കോളാം എന്ന് ഉറപ്പ്‌ തന്നിട്ട് ഇങ്ങള് വീമാനം കേറിക്കോളി ”

എന്ന് ഓള് ഇളിച്ചുകൊണ്ട് പറഞ്ഞപ്പോൾ

“ഓ.. ആയിക്കോട്ടെ… ഇയ്യ് പറഞ്ഞാൽ പിന്നേ അപ്പീലില്ല… ഇത് സത്യം സത്യം സത്യം ”

എന്നൊക്കെ പറഞ്ഞു നല്ല ഉഗ്രനൊരു വാക്കും കൊടുത്തു…

കൂട്ടത്തിൽ

“നാട്ടിലെത്തിയിട്ട് കാണിച്ചു തരാമെടീ ചൂലേ ”

എന്ന് മനസ്സിലോർത്ത്

ഓൾക്ക് അടുത്ത പണി കൊടുക്കാതെ ഞമ്മള് നാട്ടിൽ നിന്നും തിരിച്ചു കേറൂലെന്നു ഞമ്മള് ഞമ്മക്കും ഒരു വാക്ക് കൊടുത്തു

ഹല്ല പിന്നെ…

ഭർത്താവിന്റെ ആവേശം | സലീൽ ബിൻ ഖാസിം

About Intensive Promo

Leave a Reply

Your email address will not be published.