Breaking News
Home / Lifestyle / ഇനി കിട്ടാന്‍ പോകുന്നത് എട്ടിന്‍റെ പണി !! എല്ലാവരും അറിഞ്ഞിരിക്കുക

ഇനി കിട്ടാന്‍ പോകുന്നത് എട്ടിന്‍റെ പണി !! എല്ലാവരും അറിഞ്ഞിരിക്കുക

കൈ കാണിച്ചിട്ടും നിർത്താതെ പോകുന്ന വാഹനങ്ങളുടെ പിന്നാലെ പൊലീസ് ഇനി പായണ്ട. പിള്ളേരെ പിൻതുടർന്നു റോഡ് കൊലക്കളമാക്കിയെന്ന പഴിയും കേൾക്കണ്ട. പൊലീസ് കൺട്രോൾ റൂമിലിരുന്നു നിയന്ത്രിക്കാവുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണു ചാലക്കുടി ആളൂർ എസ്എൻവിഎച്ച്എസ്എസിൽ പ്ലസ് ടു കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ സെബിൻ ബിജു നെല്ലിപ്പുള്ളി. ജിഎസ്എം വഴി പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യയാണിത്.

വാഹനത്തിന്റെ എൻജിനുമായി ഈ സാങ്കേതിക സംവിധാനത്തെ ഘടിപ്പിക്കുന്നതു നിയമം മൂലം നിർബന്ധമാക്കിയാൽ അപകടങ്ങൾ ഒഴിവാക്കാനാവുമെന്നു സെബിൻ പറയുന്നു. വാഹനം ഇറക്കുമ്പോൾ തന്നെ ഈ സംവിധാനം എൻജിനിൽ ഘടിപ്പിച്ചാൽ വാഹനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും പൊലീസിന് ഇതിനായി ഒരു ട്രാൻസിസ്റ്റർ നൽകും.

പൊലീസ് ഈ ട്രാൻസിസ്റ്ററുമായി നിരീക്ഷിക്കുന്നതിന്റെ 100 മീറ്റർ പരിധിയിൽ വാഹനം എത്തുമ്പോൾ തന്നെ വാഹനത്തിന്റെ വിവരങ്ങൾ ട്രാൻസിസ്റ്റർ പിടിച്ചെടുത്തു പൊലീസ് കൺട്രോൾ റൂമിലെ കംപ്യൂട്ടറിൽ എത്തിക്കും. ഈ വാഹനം ഏതു ദിശയിലേക്കു നീങ്ങിയാലും പൊലീസിനു ജിഎസ്എം വഴി വാഹനത്തിന്റെ വേഗം കുറയ്ക്കാനും തുടർന്നു നിർത്താൻ കഴിയും

നി ഈ സംവിധാനം വാഹനത്തിൽനിന്ന് അഴിച്ചുമാറ്റി രക്ഷപ്പെട്ടുകൂടെ എന്നാണെങ്കിൽ, അതിനും സെബിൻ പ്രതിവിധി കണ്ടെത്തിയിട്ടുണ്ട്. ഈ സംവിധാനം അഴിച്ചുമാറ്റിയാൽ പിന്നെ വണ്ടി സ്റ്റാർട്ട് ആവാത്ത തരത്തിലാണു സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. 2500 രൂപയാണു ചെലവ്.

വ്യവസായികാടിസ്ഥാനത്തിലാണു നിർമാണമെങ്കിൽ ചെലവു കുറയും. ഈ സംവിധാനത്തിന്റെ പേറ്റന്റിനായി സെബിൻ അപേക്ഷിച്ചു കഴിഞ്ഞു. ചാലക്കുടി പോട്ട നെല്ലിപ്പുള്ളി ബിജുവിന്റെയും സീനയുടെയും മകനാണു സെബിൻ.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *