Breaking News
Home / Lifestyle / മലയാളത്തില്‍ ഞാനൊരു ഗ്ലാമര്‍ താരമാണെന്ന ഇമേജ് ഇല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് – സോന..!!

മലയാളത്തില്‍ ഞാനൊരു ഗ്ലാമര്‍ താരമാണെന്ന ഇമേജ് ഇല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് – സോന..!!

തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമാണ് സോന. സിനിമയില്‍ തിളങ്ങിനില്‍ക്കുമ്ബോള്‍ ജീവിതം ആഘോഷിക്കുകയും ദുരിതങ്ങളില്‍ അവസാനിക്കുകയും ചെയ്ത പൂര്‍വഗാമികളുടെ അനുഭവങ്ങളില്‍ നിന്നാണ് സോന ജീവിതം പഠിക്കുന്നത്.’രൗദ്ര’മെന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സോന മലയാളത്തില്‍ വന്നത്. തുടക്കത്തില്‍ ഗ്ലാമര്‍ പരിവേഷമായിരുന്നു എങ്കിലും പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറ്റുകയായിരുന്നു.

മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡത്തിലും അഭിനയമികവ് തെളിയിച്ച സോന സിനിമയുടെ എണ്ണത്തിന്റെ കാര്യത്തില്‍ സെഞ്ച്വറി തികച്ചിരിക്കുന്നു.തന്റെ നൂറാം ചിത്രം മലയാളമായിരിക്കണമെന്ന ആഗ്രഹമാണ് സോനയെ പച്ചമാങ്ങയിലെത്തിച്ചത്. താമസിയാതെതന്നെ മലയാളസിനിമ നിര്‍മ്മിച്ചുകൊണ്ട് നിര്‍മാതാവിന്റെ മേലങ്കിയണിയാന്‍ തയാറെടുക്കുകയാണ് സോന.

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് എന്ന ഗ്രാമത്തില്‍ ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്ത പച്ചമാങ്ങയുടെ സെറ്റിലാണ് സോനയെ കണ്ടത്. സിനിമാമംഗളത്തിന്റെ വായനക്കാരുമായി സോന സംസാരിക്കുകയാണ്. സിനിമ മലയാളത്തിലാവണമെന്ന് ആഗ്രഹം വളരെയായിരുന്നു. പച്ചമാങ്ങ എന്ന ചിത്രത്തിലൂടെ എന്റെ ആഗ്രഹം സഫലമായിരിക്കുന്നു. ഭര്‍ത്താവിനോടൊപ്പം സന്തോഷകരമായി ജീവിക്കുന്ന സുജാതയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന താളപ്പിഴകളാണ് ചിത്രത്തിന്റെ പ്രമേയം. സുജാതയെന്ന കഥാപാത്രത്തിന്റെ മാനസിക വിചാരങ്ങളിലുടെ സഞ്ചരിക്കാന്‍ കഴിഞ്ഞുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

പ്രതാപ് പോത്തന്‍ സാറിന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. കമലഹാസന്‍, ശിവാജി സാറ്, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂപ്പര്‍ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത പ്രതാപ് പോത്തന്‍ സാറിന്റെ ഭാര്യയായാണ് പച്ചമാങ്ങയെന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്.

കൂടെ അഭിനയിക്കുമ്ബോള്‍ ഒരുപാട് കാര്യങ്ങള്‍ സാറ് പറഞ്ഞുതന്നിരുന്നു. തുടക്കത്തില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നീട് സൗഹൃദത്തിലായപ്പോള്‍ ഒന്നിച്ചുള്ള അഭിനയത്തിന് കൂടുതല്‍ ഗുണം ചെയ്തു. നൂറാമത്തെ സിനിമയിലെത്തി നില്‍ക്കുമ്ബോള്‍ പലരോടും കടപ്പാടുണ്ട്. സിനിമയിലേക്ക് കടന്നുവരുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന്‍ റിച്ചാര്‍ഡ് ഫ്രഞ്ചാണ്. അമ്മ മനോജ. ശ്രീലങ്കനാണ്. ആറാംക്ലാസ് വരെ പോണ്ടിച്ചേരിയിലും പിന്നീട് ചെന്നൈയിലും പഠനം തുടര്‍ന്നു.

1999-ല്‍ മിസ് സൗത്ത് ഇന്ത്യ ആയതോടെ സിനിമയില്‍ അഭിനയിക്കണമെന്ന മോഹമുണ്ടായി. അജിത നായകനായ പൂവെല്ലാം ഉന്‍ വാസം എന്ന ചിത്രത്തിലൂടെയാണ ഞാന്‍ സിനിമയിലെത്തിയത്. പിന്നീട് വിജയ് നായകനായ ഷാജഹാനില്‍ നല്ലൊരു വേഷം ചെയ്തു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ കുചേലനെന്ന ചിത്രത്തില്‍ വടിവേലുവിന്റെ ഭാര്യയായി അഭിനയിച്ചത് കരിയറില്‍ നല്ലൊരു ബ്രേക്കായി.

ശരിയാണ്. മിഴിലും കന്നടത്തിലും തെലുങ്കിലുമൊക്കെ അത്തരമൊരു പരിവേഷമുണ്ട്. എന്നാല്‍ മലയാളത്തില്‍ ഞാനൊരു ഗ്ലാമര്‍ താരമാണെന്ന ഇമേജ് ഇല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മാത്രമല്ല, കുറച്ചുകാലമായി ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കില്ലെന്ന തീരുമാനമാണ് ഞാനെടുത്തിരിക്കുന്നത്.

അതിനാല്‍ തമിഴിലും തെലുങ്കിലുമായി ഇരുപതോളം ചിത്രങ്ങള്‍ വേണ്ടെന്നുവയ്‌ക്കേണ്ടി വന്നു. വര്‍ഷങ്ങളായിട്ടും ഗ്ലാമര്‍ നടിയെന്ന ലേബലില്‍ ജീവിതം തളച്ചിടപ്പെടേണ്ടി വന്നവരുടെ അവസ്ഥ എന്റെ മുന്നിലുണ്ട്. എനിക്കിപ്പോള്‍ 43 വയസായി.

എന്റെ ശരീരം എത്രകാലം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്ന തരത്തില്‍ നിലനിര്‍ത്താനാവും. എനിക്കും വയസാവുകയല്ലേ. ഇപ്പോള്‍ തമിഴില്‍ നല്ല ക്യാരക്ടര്‍ വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. തമിഴില്‍ അവതാര വേട്ടൈ എന്ന ചിത്രത്തിലാണ് ഞാനിപ്പോള്‍ അഭിനയിക്കുന്നത്.

സംഘട്ടനരംഗങ്ങളില്‍ കൈകാര്യം ചെയ്യുന്ന ഒരു നല്ല ക്യാരക്ടറാണ് ഈ സിനിമയില്‍. തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരുന്നു. തമിഴ് തെലുങ്ക് സിനിമാ മേഖലയില്‍നിന്നും നല്ല ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യാന്‍ ഓഫര്‍ വരുന്നുണ്ട്. മലയാളത്തില്‍ എന്റെ 20-ാമത്തെ ചിത്രമാണ് പച്ചമാങ്ങ. ഒുപാട് അഭിനയ സാധ്യതയുള്ള വേഷം തന്നെയാണ് ഞാന്‍ ചെയ്യുന്നത്. തമിഴിനേക്കാള്‍ എത്രയോ മടങ്ങ് ശമ്ബളം കുറവാണ് മലയാളത്തില്‍. എന്നാലും നല്ല കഥാപാത്രങ്ങള്‍ മലയാളസിനിമയില്‍ എനിക്കു ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്.

മറ്റു ഭാഷാചിത്രങ്ങളേക്കാള്‍ നല്ല കഥകള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ ഉണ്ടാകുന്നത് മലയാളത്തിലാണ്. നല്ല എക്‌സ്പീരിയന്‍സുള്ള ഭാവനാസമ്ബന്നരായ ടെക്‌നീഷ്യന്മാരാണ് മലയാളത്തിന്റെ പ്രത്യേകത. തെലുങ്കില്‍ 25 ചിത്രങ്ങളില്‍ അഭിനയിച്ചു. സത്യം പറഞ്ഞാല്‍ മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുകയാണ്. സിനിമാ നിര്‍മ്മാണത്തിന് മലയാളത്തിലൂടെ തുടക്കമിടണമെന്നതും എന്റെ ആഗ്രഹംതന്നെയാണ്. മലയാളസിനിമയില്‍ സൗഹൃദത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണുള്ളത്. കാരവന്‍ ഉപയോഗിക്കാത്ത നടിയാണ് ഞാന്‍.

ഓരോ സീനുകളില്‍ അഭിനയിച്ചു കഴിയുമ്ബോഴും യൂണിറ്റിലുള്ളവരുമായി കളിതമാശകള്‍ പറഞ്ഞിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മലയാളത്തില്‍ ഞാന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ പ്രാഥമികമായ വര്‍ക്കുകള്‍ പൂര്‍ത്തിയായി വരുന്നു. വൈകാതെതന്നെ സിനിമയെക്കുറിച്ച്‌ അനൗണ്‍സ് ചെയ്യും.ഇതേവരെ കുടുംബത്തിനു വേണ്ടി ജീവിച്ചു. 43 വയസായതുകൊണ്ട് വിവാഹത്തെക്കുറിച്ച്‌ ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. വിവാഹം വൈകാതെ ഉണ്ടാവും. ബാംഗ്ലൂരില്‍ സ്വന്തമായി ഫര്‍ണീച്ചര്‍ ഫാക്ടറിയും ഫാഷന്‍ ബൊട്ടീക്കും ഉണ്ട്. സിനിമയോടൊപ്പം ഇത്തരം ബിസിനസ്സുകളും നന്നായി മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്.

About Intensive Promo

Leave a Reply

Your email address will not be published.