Breaking News
Home / Lifestyle / ‘പണം കൊണ്ടു വരുന്നത് മന്ത്രിയുടെ വീട്ടില്‍ നിന്നല്ല’; പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ പണം തിരികെ നല്‍കണമെന്ന് പറഞ്ഞ ജയരാജിനെ വലിച്ചുകീറി അലന്‍സിയര്‍

‘പണം കൊണ്ടു വരുന്നത് മന്ത്രിയുടെ വീട്ടില്‍ നിന്നല്ല’; പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ പണം തിരികെ നല്‍കണമെന്ന് പറഞ്ഞ ജയരാജിനെ വലിച്ചുകീറി അലന്‍സിയര്‍

ദേശീയ ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിനെതിരെ പ്രതിഷേധിച്ചവര്‍ പണം തിരികെ നല്‍കണമെന്ന് പറഞ്ഞ ജയരാജിന് ചുട്ട മറുപടിയുമായി നടന്‍ അലന്‍സിയര്‍. പണം കൊണ്ടു വരുന്നത് മന്ത്രിയുടെ വീട്ടില്‍ നിന്നല്ലെന്ന് അലന്‍സിയര്‍ പറഞ്ഞു. പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ച നടപടി തെറ്റാണെന്നും ഇവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്നുമായിരുന്നു സംവിധായകന്‍ ജയരാജിന്റെ വാക്കുകള്‍. പുരസ്‌കാരം വാങ്ങാതെ തലയുയര്‍ത്തി മടങ്ങി പോന്നവര്‍ക്കൊപ്പമാണ് താനെന്നും അലന്‍സിയര്‍ പറഞ്ഞു.

പുരസ്‌കാരം ഏറ്റു വാങ്ങിയവരെ പരോഷമായി വിമര്‍ശിക്കുകയും ചെയ്തു അലന്‍സിയര്‍. ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും പോരാ എന്നുള്ളത് ഒരു രോഗമാണ്. അതിന് ചികിത്സ വേണം. അവാര്‍ഡ്ദാന ചടങ്ങ് മറ്റുള്ളവര്‍ ബഹിഷ്‌കരിച്ചപ്പോള്‍ യേശുദാസും ജയരാജും അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് പുരസ്‌കാരം ഏറ്റു വാങ്ങിയിരുന്നു.

രാഷ്ട്രപതിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുരസ്‌കാരം നല്‍കുന്നതില്‍ പ്രതിഷേധിച്ച് മലയാളത്തില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കള്‍ കൂട്ടായി പരാതി നല്‍കുകയും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രതിഷേധം വകവയ്ക്കാതെ ജയരാജും യേശുദാസും പുരസ്‌കാരം ഏറ്റു വാങ്ങുകയായിരുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ 140 അവാര്‍ഡ് ജേതാക്കളില്‍ 68 പേരാണ് ബഹിഷ്‌ക്കരിച്ചത്. 11 പേര്‍ക്ക് മാത്രമാണ് രാഷ്ട്രപതി അവാര്‍ഡ് നല്‍കിയത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *