Breaking News
Home / Lifestyle / വാട്സപ്പിലൂടെ സ്വന്തം വീഡിയോ കയ്യിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയുടെ ഞെട്ടിക്കുന്ന അനുഭവം വായിക്കാതെ പോകരുത്..!!

വാട്സപ്പിലൂടെ സ്വന്തം വീഡിയോ കയ്യിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയുടെ ഞെട്ടിക്കുന്ന അനുഭവം വായിക്കാതെ പോകരുത്..!!

“ഹലോ മാളൂ” “ഹലോ, എന്താ സഞ്ചൂ പതിവില്ലാതെ?” “നീ തിരക്കിൽ ആണോ?” “ഏയ്, ഞാൻ വീട്ടിലാ” “സംസാരിക്കാൻ പറ്റുമോ, അടുത്ത് ആരെങ്കിലും ഉണ്ടോ?” “എഹ്, എന്ത് സംസാരിക്കാൻ? ” “ഇച്ചിരി സീരിയസ് മാറ്റർ ആണ്, ഇപ്പൊ പറ്റില്ലേൽ നീ ഫ്രീ ആകുമ്പോൾ വിളിക്ക്” “സഞ്ചു പറഞ്ഞോളൂ, ഞാൻ മുകളിലാ, ഇവിടെ ആരും ഇല്ല” “ഓക്കെ, ഞാൻ പറയുന്നത് മുഴുവൻ ശ്രദ്ധിച്ചു കേൾക്കണം”

“എന്താ സഞ്ചൂ, പ്രശ്നം എന്തെങ്കിലും?” “ഏയ്, അങ്ങിനെ ഒന്നും അല്ല, ഞാൻ പറയാം” “പറ” “കഴിഞ്ഞ ഓണം സെലിബ്റേഷന് നിങ്ങൾ തിരുവാതിര കളിച്ചില്ലേ?” “ഊവ്” “അന്ന് നിങ്ങൾ ഡ്രസ്സ് മാറാൻ കയറിയ കമ്പ്യൂട്ടർ ലാബിൽ വികാസ് ഒരു ഒളിക്യാമറ വച്ചിട്ടുണ്ടായിരുന്നു” “സഞ്ചൂ, വാട്ട് ആർ യു സെയിങ് ?” – മാളുവിന്റെ ശ്വാസം നിലയ്ക്കുന്നത് പോലെ അവൾക്ക് തോന്നി. “പേടിക്കേണ്ട മാളൂ, അതറിഞ്ഞതും ഞാൻ അവനുമായി ഉടക്കി, അന്ന് തന്നെ മെമ്മറി കാർഡ് ഊരി എടുത്തിട്ടുണ്ട്. യു ഡോൺ വറി എബൌട്ട് ഇറ്റ്”

“എന്നിട്ട്?” “പേടിക്കാതെ, അതെൻറെ കയ്യിൽ ഉണ്ട്, ആരും കോപ്പി ഒന്നും ചെയ്തിട്ടില്ല” “അത് നശിപ്പിച്ച് കളയണം, എത്രെയും വേഗം കോളേജിൽ കാര്യം അറിയിക്കണം” “ഓഹ്, അതിന്റെ ഒന്നും ആവശ്യം ഇല്ല. എന്തിനാ വെറുതെ കോളേജിൽ ഒക്കെ അറിയിക്കുന്നെ, അവർ അറിഞ്ഞാൽ പോലീസിൽ അറിയിക്കും. അവന്മാർ പിന്നെ ഇത് കാണണം എന്നൊക്കെ പറയും” “എന്റെ മാത്രം അല്ലലോ, എല്ലാ പിള്ളേരുടെയും ഇല്ലേ, നമ്മൾ മിണ്ടാൻഡ് ഇരിക്കണം എന്നാണോ?” “നീ വിഷമിക്കാതെ, കാർഡ് നമുക്ക് നശിപ്പിക്കാം,

പക്ഷെ..” “പക്ഷെ?? എന്താ ഒരു പക്ഷെ?” “അല്ല, ഒന്നുമില്ല, നിനക്കറിയാമല്ലോ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണെന്ന്, വേറെ വല്ല പെണ്ണിന്റെയും കാര്യം ആയിരുന്നേൽ ഞാൻ അവനുമായി ഉടക്കി ഇത് കൈക്കൽ ആക്കാൻ ഒന്നും ശ്രമിക്കുക പോലുമില്ല…” “അതോണ്ട്, നിനക്ക് എന്നെ മാത്രം അല്ലലോ, ക്ലാസ്സിലെ എല്ലാ പിള്ളേരെയും ഇഷ്ടമല്ലേ?” “അങ്ങിനെ അല്ല മാളൂ, നീ സ്പെഷ്യൽ ആണ്, ” “അതോണ്ട്?”

“നീ നാളെ കോളേജിൽ വന്നിട്ട് നമുക്ക് എന്റെ വീട്ടിലോട്ട് പോകാം, എന്നിട്ട് അവിടെ വച്ച് കാർഡ് നമുക്ക് നശിപ്പിക്കാം, നിന്റെ മുന്നിൽ വച്ച് തന്നെ നശിപ്പിച്ചേക്കാം..” “നീ എന്നെ ബ്ലാക്‌മെയ്ൽ ചെയ്യുകയാണോ?” “അയ്യേ , എന്താ മാളൂ ഇത്?, നിന്നോട് ഞാൻ അങ്ങിനെ വല്ലോം ചെയ്യുമോ? നീ ധൈര്യമായി വാ, അവിടെ ആരുമില്ല, നമുക്ക് ഇച്ചിരി നേരം ഒരുമിച്ച് ഇരിക്കാം, എന്നിട്ട് ആ കാർഡ് അങ്ങ് നശിപ്പിച്ചേക്കാം, എന്നെന്നേക്കുമായി?” “ഞാൻ അവിടെ വന്ന് കിടന്നു തരണം എന്നാണോ സഞ്ചു പറഞ്ഞു വരുന്നത്?” “അയ്യേ, അങ്ങിനെ ഒന്നും അല്ല, ഞാൻ ആ വീഡിയോ ഒരു വട്ടം ഓടിച്ചൊന്നു കണ്ടു,

അത് കണ്ടപ്പോൾ മുതൽ നിന്നെ ഒന്ന് കാണാൻ ആഗ്രഹം. ഇച്ചിരി നേരം, നമ്മൾ മാത്രം, നിനക്ക് ഒരു നഷ്ടവും വരില്ല, ആരും അറിയാനും പോകുന്നില്ല..” “അല്ലേൽ എനിക്കെന്ത് നഷ്ടം വരാനാ?” “അങ്ങിനെ അല്ല പെണ്ണെ, ഇതിപ്പോ എനിക്ക് കിട്ടിയില്ലായിരുന്നേൽ, അവൻ നെറ്റിൽ ഇട്ടിരുന്നേൽ..” “ഇട്ടിരുന്നേൽ..” “അങ്ങിനെ വച്ച് നോക്കുമ്പോൾ ഇത് നമ്മുടെ ഇടയിൽ അങ്ങ് തീരില്ലേ?” “ഹും, സഞ്ചൂന് ഉറപ്പാണോ ഇത് നമ്മുടെ ഇടയിൽ അങ്ങ് തീരുമെന്ന് ?? ” “പിന്നല്ലാണ്ട്, നാളെ നീ വരുവാണേൽ നിന്റെ മുന്നിൽ വച്ച് തന്നെ ഞാൻ അത് ഡിലീറ്റ് ചെയ്യും, അവനു ഞാൻ നല്ലത് കൊടുത്തിട്ടുണ്ട്, അവൻ ഇതൊന്നും ആരോടും പറയാനും പോകുന്നില്ല” “അതല്ല സഞ്ചൂ, ഞാൻ നാളെ വന്ന് നിനക്ക് വഴങ്ങി തന്നാൽ, നീ പിന്നേം ചോദിക്കില്ല എന്ന് എന്താ ഉറപ്പ്?”

“അയ്യേ, എന്താ മാളു ഇങ്ങിനെ, ഇത് നാട്ടിൽ നടക്കാത്ത കാര്യങ്ങൾ ഒന്നും അല്ലലോ, നമുക്ക് ഇഷ്ടപ്പെട്ടാൽ വീണ്ടും ആവാലോ? ” “അല്ല, ഇനിയിപ്പം നാളെ കഴിയുമ്പോൾ നീ പറയും വികാസിന്റെ കയ്യിൽ ഒരു കോപ്പി ഉണ്ട്, അവന്റെ കൂടേം കിടക്കണം എന്ന്” “അയ്യേ മാളൂ, അത്ര ചീപ്പ് ആണോ ഞാൻ??” “മോനെ സഞ്ചൂ, നീ ചീപ്പ് ആണെന്ന് നീ തന്നെ തെളിയിച്ചല്ലോ ??” –

സഞ്ചുവിന്റെ ഉള്ളിലെ കഴുകനെ മാളു തിരിച്ചറിഞ്ഞു. “ഞാൻ പറയാൻ ഉള്ളത് പറഞ്ഞു, ബാക്കി നിന്റെ ഇഷ്ടം, നീ വന്നില്ലേൽ ഇത് ഞാൻ വികസിന്റെ കയ്യിൽ തന്നെ കൊടുക്കും.. ആലോചിച്ചിട്ട് പറഞ്ഞാൽ മതി” “ആലോചിക്കാൻ ഒന്നും ഇല്ല സഞ്ചൂ, നിന്നെ പോലെ ഉള്ളവന്മാർ വിളിച്ചങ്ങു പേടിപ്പിച്ചാൽ വന്നു വഴങ്ങി തരാൻ വേറെ ആളെ നോക്കണം, ഈ ഫോൺ വച്ചാൽ, ഞാൻ ചെയ്യാൻ പോകുന്ന അടുത്ത കാര്യം ഇതെന്റെ അച്ഛനോടും, അമ്മയോടും പറയും എന്നതാണ്. അവർക്കെന്നെ നല്ല പോലെ അറിയാം,

കാര്യം പറഞ്ഞാൽ ചെയ്യേണ്ടത് അവർ ചെയ്തോളും.” “മാളൂ, നീ അബദ്ധം ഒന്നും കാണിക്കരുത്” “ഭാ ചെറ്റേ, ഞാൻ കാണിക്കാൻ പോകുന്നതല്ല അബദ്ധം, നീയും അവനും ഒക്കെ കാണിച്ചു കൂട്ടിയതാ” “സോറി മാളൂ, ഞാൻ അത് കളഞ്ഞേക്കാം” “ഇല്ല സഞ്ചൂ, നീ എന്നെ ട്രൈ ചെയ്തു കിട്ടിയില്ലേൽ ആ കൂട്ടത്തിൽ ഉള്ള വേറെ ആരേലും ട്രൈ ചെയ്യും, എല്ലാർക്കും എന്നെ പോലെ ധൈര്യം ഉണ്ടാവണം എന്നില്ലലോ? ശരിയായ കാര്യങ്ങൾ ചെയ്യേണ്ടേ സമയത്ത് ചെയ്യണം”

“പ്ളീസ് മാളൂ, നശിപ്പിക്കരുത്” – സഞ്ചുവിന്റെ ശരീരം വിയർത്തു കുളിച്ചു. “ഓ പിന്നെ, നിനക്കൊക്കെ മാനം പോകുമെന്ന് ആയപ്പോ ടെൻഷൻ, നീയൊക്കെ എന്താ വിചാരിച്ചേ? എന്റെ ശരീരം അങ്ങ് വീഡിയോ പിടിച്ച് നാലാളെ കാണിച്ചാൽ, ഞാൻ അങ്ങ് പോയി തൂങ്ങി ചാകുമെന്നോ? മോനെ, നിന്റെ അമ്മയ്ക്കും, പെങ്ങൾക്കും ഉള്ളതേ എനിക്കും ഉള്ളൂ, ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആ വീഡിയോ കാണുന്ന ആർക്കും മനസ്സിലാവും. ഇച്ചിരി നന്മയും, മേന്മയും ഉള്ള ആണൊരുത്തനും ആ വീഡിയോ കണ്ട് സുഖം പിടിക്കില്ല,

അല്ലാതെ കണ്ട് സുഖം പിടിക്കുന്ന തെണ്ടികൾ ഇത് കണ്ടില്ലേലും അങ്ങിനെ ഒക്കെ തന്നെ ആയിരിക്കും. ഇങ്ങിനെ ഒരു വീഡിയോ വൈറൽ ആയാൽ പോലും അതെന്റെ ലൈഫിനെ ഒരു തരത്തിലും ബാധിക്കാൻ പോകുന്നില്ല, ഞാൻ പഠിച്ചു നല്ല ജോലി മേടിച്ചു അന്തസ്സായി ജീവിക്കും. ഇത് കണ്ടിട്ട് ഒളിച്ച് ചിരിക്കുന്ന ഒരുത്തനെ ജീവിതത്തിൽ കണ്ടു മുട്ടിയാൽ, അവൻ എത്തരക്കാരൻ ആണെന്ന് മനസിലാക്കാൻ കഴിഞ്ഞതിന്റെ ആനന്ദം മാത്രമേ എനിക്കുണ്ടാവൂ. ഇതൊക്കെ ആ സെൻസിൽ എടുക്കുന്ന ഒരു ചെക്കൻ എന്നെ കല്യാണവും കഴിക്കും,

ഇനി ആരും വന്നിലേലും എനിക്കൊരു ചുക്കുമില്ല. എൻറെ അച്ഛനും അമ്മയ്ക്കും എന്റെ കഴിവിൽ നല്ല വിശ്വാസമുണ്ട്, എന്റെ ഭാവി നല്ല സുരക്ഷിതമാണെന്ന് അവർക്കു നല്ലോണം അറിയാം. ഒരു തെറ്റും ചെയ്യാത്ത ഞാൻ നീ പറയുന്നതും കേട്ട് നാളെ അങ്ങോട്ട് ഇറങ്ങിത്തിരിച്ചാൽ, അത് ഞാൻ അറിഞ്ഞു കൊണ്ട് ചെയുന്ന ഒരു തെറ്റാകും. നിനക്ക് നാണമാവില്ലേ, ഒരു പെണ്ണിന്റെ ഇഷ്ടമില്ലാതെ അവളെ പ്രാപിക്കാൻ ശ്രമിക്കാൻ, തൂ…” – ആ ആട്ടൽ സഞ്ചുവിന്റെ അഹങ്കാരത്തിന്റെ മുന ഉടച്ചു. “മാളൂ, ഞാൻ ഇതിപ്പോൾ തന്നെ ഡിലീറ്റ് ചെയ്തേക്കാം, ഐ ആം സൊ സോറി, ഞാൻ നിന്റെ കാൽ പിടിക്കാം..”

“ഇല്ല സഞ്ചൂ, പണ്ടൊരുപാട് പെൺകുട്ടികൾ ഇങ്ങിനെ മിണ്ടാണ്ട് പോയത് കൊണ്ടാണ് ഇവിടെ ഒരുപാട് ആത്മഹത്യകൾ ഉണ്ടാവുന്നത്. നമ്മുടെ മനസ്സിനെക്കാളും, സ്വഭാവത്തിനെക്കാളും ഒന്നും വലുതല്ല , നമ്മൾ തെറ്റ് ചെയ്യാതെ നമ്മുടെ ശരീരം നാലാള് കാണുന്നത് എന്ന് ഇവിടെ ഉള്ള എല്ലാ പെണ്ണുങ്ങളും മനസ്സിലാക്കണം” “പ്ളീസ് മാളൂ, ഇനി ആവർത്തിക്കില്ല” “ഇല്ല സഞ്ചൂ, ഞാൻ മിണ്ടും, പ്രതികരിക്കേണ്ട പോലെ പ്രതികരിക്കും, ഞാൻ നിന്റെ അമ്മയെയും, വികാസിന്റെ ചേച്ചിയെയും എല്ലാം വിളിച്ചു പറയും, ഞാനിത് ചെയ്തില്ലെങ്കിൽ നാളെ നിന്നെപ്പോലെ ഒരുപാടുപേർ ഉണ്ടാവും സമൂഹത്തിൽ..” “അയ്യോ മാളൂ, പ്ളീസ്….” – അവന്റെ അപേക്ഷ കേൾക്കാൻ നിൽക്കാതെ, അങ്ങേത്തലക്കൽ ഫോൺ കട്ട് ചെയ്ത മാളു, അവളുടെ മാതാപിതാക്കളുടെ അടുത്തേക്ക് ഓടിയിരിന്നു.

About Intensive Promo

Leave a Reply

Your email address will not be published.