Breaking News
Home / Lifestyle / സെക്‌സ് ആസ്വദിക്കാത്തവരൊക്കെ മണ്ടന്‍മാര്‍; ആല്‍ബത്തെ വിമര്‍ശിച്ചവര്‍ക്ക് മിനിറിച്ചാര്‍ഡിന്റെ മറുപടി..!!

സെക്‌സ് ആസ്വദിക്കാത്തവരൊക്കെ മണ്ടന്‍മാര്‍; ആല്‍ബത്തെ വിമര്‍ശിച്ചവര്‍ക്ക് മിനിറിച്ചാര്‍ഡിന്റെ മറുപടി..!!

സെക്‌സ് ആസ്വദിക്കാത്തവരൊക്കെ മണ്ടന്‍മാരാണെന്ന്…ഇത് പറയുന്നത് വേറെ ആരുമല്ല മിനി റിച്ചാര്‍ഡ്… മഴയില്‍ എന്ന് ഒറ്റ അല്‍ബം കൊണ്ടു മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടയാളാണു മിനി റിച്ചാര്‍ഡ്. വളരെ പ്രായം കുറഞ്ഞ പയ്യനുമായുള്ള പാട്ട് സീനാണ് മലയാളികള്‍ ഏറ്റെടുത്തത്. ഇതിനുള്ള കളിയാക്കലിന് മറുപടിയുമായി മിനി റിച്ചാഡെത്തി. ഒരു ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണു മിനി മനസ് തുറന്നത്.

66 വയസായ മമ്മുട്ടിക്ക് 24 കാരിയായ റീനു മാത്യൂസിനൊപ്പം അഭിനയിക്കാമെങ്കില്‍, 57 കാരനായ മോഹന്‍ലാലിന് 26 കാരിയായ അമല പോളിനൊപ്പം അഭിനയിക്കാമെങ്കില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ പയ്യന്മാരുമായി അഭിനയിക്കുന്നതില്‍ എന്താണു തെറ്റ് എന്നായിരുന്നു അല്‍ബത്തെ വിമര്‍ശിച്ചവരോടുള്ള മിനിയുടെ മറുപടി. ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തെരയുന്നതു മല്ലു ആന്റിയെന്ന വാക്കാണെന്നു മിനി പറയുന്നു.

ഭൂരിഭാഗം ചെറുപ്പക്കാരും തെരയുന്നതു തന്നെക്കാള്‍ പ്രായമുള്ള സ്ത്രീകളെയാണെന്നും മിനി പറയുന്നു. കേരളത്തിലെ സ്ത്രീയും പുരുഷനും ഹാപ്പിയല്ല എന്നും പണമുണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന അവര്‍ പലതും കാണുന്നില്ല, വായുവും വെള്ളവും പോലെ അത്യന്താപേഷിതമായ ഒന്നാണു സെക്സ്. അതു മൂടിവയ്ക്കേണ്ട ഒന്നല്ല. ആസ്വദിക്കാത്തവര്‍ മണ്ടന്മാരാണെന്നും മിനി പറയുന്നു.

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെടുന്ന വാക്കുകളില്‍ ഒന്നാണ് മല്ലു ആന്റി എന്നത് . എന്താണ് അതിനര്‍ത്ഥം . എന്തേ മല്ലു ഗേള്‍ എന്നോ മല്ലു ലേഡി എന്നോ ഒന്നും ആരും സേര്‍ച്ച് ചെയ്യാത്തത്. അപ്പോള്‍ അതിനര്‍ത്ഥം ഭൂരിഭാഗം ചെറുപ്പക്കാരും അന്വേഷിച്ചു നടക്കുന്നത് തന്റെയൊക്കെ അമ്മയുടെയും അമ്മായിയുടെയും ഇളയമ്മയുടെയും ഒക്കെ പ്രായമുള്ള പെണ്ണുങ്ങളെയാണ് .

ഉദാഹരണമായി എന്റെ പ്രായമുള്ള സ്ത്രീ അല്ലെങ്കില്‍ നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ അമ്മായി നല്ല സാരിയോ മിഡിയോ ഒക്കെ ധരിച്ചു കേരളം പോലത്തെ സ്ഥലത്തു വിമാനം ഇറങ്ങിയാല്‍ പിന്നാലെ കൂടുന്നതു പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള ചെറുപ്പം പിള്ളേരാണ്.

എന്റെ ഫേസ്ബുക്കിലും സോഷ്യല്‍ മീഡിയകളിലും ഏറ്റവും കൂടുതല്‍ പ്രൊപോസല്‍സ് വരുന്നത് ഈ പ്രായക്കാരില്‍ നിന്നാണ്. അതിനര്‍ത്ഥം അവര്‍ക്കൊക്കെ ആവശ്യം ഒരു മസാല അമ്മായിയെയാണ്. അല്ലാതെ മോഡലിംഗ് നടത്തുന്ന എല്ലും തൊലിയും മാത്രമുള്ള പെണ്‍പിള്ളേരെയല്ല. കുറെ പിന്നോട്ടു നോക്കിയാല്‍ മനസ്സിലാക്കാം . ജയഭാരതിയും ശ്രീവിദ്യയും പോലത്തെ പെണ്ണുങ്ങളല്ലേ മലയാളികള്‍ക്ക് പ്രിയങ്കരം . അവര്‍ക്കു കുറെ ബായ്ക്കും ഫ്രണ്ടും ഒക്കെ കാണണം . എല്ലാം പകല്‍ മാന്യന്മാര്‍ മാത്രം

പിന്നെ കേരളത്തിന്റെ പൊതുവായ ഒരു കാര്യം പറഞ്ഞാല്‍ അവിടെ ഒരു സ്ത്രീയും പുരുഷനും ഹാപ്പി അല്ല. പണമുണ്ടാക്കുവാനുള്ള നെട്ടോട്ടത്തില്‍ അവര്‍ പലതും കാണുന്നില്ല. സ്ത്രീകള്‍ സൗന്ദര്യം സംരക്ഷിക്കാതെ വയറും ചാടിച്ചു ഭര്‍ത്താവിന്റെ അടുത്തേക്കു ചെല്ലുമ്പോള്‍ ഭര്‍ത്താവു മൂക്കറ്റം കുടിച്ചുകൊണ്ടു ഭാര്യയെ സമീപിക്കും. അവസാനം വഴക്കില്‍ അവസാനിക്കുന്ന ശാരീരിക ബന്ധങ്ങള്‍. ഈ സമയത്തായിരിക്കും സോഷില്‍ മീഡിയയിലോ ഫോണിലോ ഏതെങ്കിലും ഒരു പയ്യന്‍ ഈ സ്ത്രീയുമായി അടുക്കുവാന്‍ ശ്രമിക്കുന്നത്.

അതുപോലെ തിരിച്ചും ആണുങ്ങള്‍ വേറെ ആരുടെയെങ്കിലും ഭാര്യയുമായി അടുക്കുവാന്‍ ശ്രമിക്കും. ഇക്കളികളില്‍ മന:സമാധാനവും സുഖവും കണ്ടെത്തുന്നു. പിന്നെ സെക്സിനെ കുറിച്ചു പറയുകയാണെങ്കില്‍ നമ്മളൊക്കെ മരിച്ചുപോകുന്ന മനുഷ്യരല്ലേ , കൂടി വന്നാല്‍ മുപ്പതോ നാല്‍പ്പതോ വര്‍ഷം കിട്ടിയാല്‍ കിട്ടി . വായുവും വെള്ളവും പോലെ അത്യന്താപേക്ഷിതമായ ഒന്നാണു സെക്സും. അതു മൂടിവെക്കപ്പെടേണ്ട ഒന്നല്ല . ആസ്വദിക്കാത്തവര്‍ മണ്ടന്മാര്‍ എന്നല്ലാതെ വേറെ എന്തു പറയുവാന്‍

About Intensive Promo

Leave a Reply

Your email address will not be published.