സ്കൂട്ടർ യാത്രക്കാരായ കുട്ടികൾക്കും ഹെൽമറ്റ്; വീട്ടമ്മയ്ക്ക് പൊലീസിന്റെ ആദരം.
ഹെൽമറ്റ് വച്ച കുട്ടികൾക്കൊപ്പം പതിവായി സ്കൂട്ടറിൽ യാത്ര ചെയ്യുന്ന വീട്ടമ്മയ്ക്ക് ട്രാഫിക് പൊലീസിന്റെ ആദരം. ഇരുചക്ര വാഹനം ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കുന്നതിന് വൈമനസ്യം കാണിക്കുന്ന ഈ കാലഘട്ടത്തിലാണ് തന്റെ സ്കൂട്ടറിൽ സഞ്ചരിക്കുന്ന കുട്ടികൾക്ക് കൂടി ഹെൽമറ്റ് നിർബന്ധമാക്കി വീട്ടമ്മ വ്യത്യസ്തയായത്.
മാനന്തവാടിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന തോണിച്ചാലിൽ താമസിക്കുന്ന സിമി ഫ്രാൻസിസാണ് സ്കൂട്ടർ വാങ്ങിയത് മുതൽ 10 വയസ്സുകാരി ഇവാന മരിയ മാത്യു, അഞ്ച് വയസ്സുകാരൻ ജെഫ്രി ടി. മാത്യു എന്നിവർക്കും ഹെൽമറ്റ് വാങ്ങി നൽകിയത്.
ജില്ലയിലെവിടെയും ഐഎസ്ഐ മാർക്കുള്ള കുട്ടി ഹെൽമറ്റ് ലഭിക്കാത്തതിനാൽ കോഴിക്കോട് പോയാണ് മക്കൾക്കുള്ള ചെറിയ ഹെൽമറ്റ് ഈ അമ്മ വാങ്ങിയത്. കുട്ടികളുടെ സുരക്ഷക്കായി കരുതലോടിരിക്കുന്ന ഈ അമ്മയ്ക്കിരിക്കട്ടെ