ശീയ പുരസ്കാരം സ്വീകരിച്ചതില്‍ ക്ഷമ ചോദിച്ച് ഛായാഗ്രാഹകന്‍ നിഖില്‍. എസ്. പ്രവീണ്‍. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയാണ് നിഖിലിന് പുരസ്കാരം നേടിക്കൊടുത്തത്.’തുടക്കക്കാരന് എന്ന നിലയില്‍ അവാര്‍ഡ് സ്വീകരിക്കാന്‍ നിര്‍ബന്ധിതനായ എനിക്ക് മുമ്പില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നു..
ക്ഷമിക്കുക-‘ നിഖില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.നിഖിലിന് പുരസ്കാരം നല്‍കിയത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരുന്നു. മന്ത്രിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം അമ്മയ്ക്കൊപ്പം പുരസ്കാരവുമായി നില്ക്കുന്ന ചിത്രം നിഖില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സ്മൃതിയില്‍ നിന്ന് പുരസ്കാരം വാങ്ങുന്ന ചിത്രം നിഖില്‍ പങ്കുവെച്ചിട്ടില്ല.
11 പേര്‍ക്കൊഴികെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേരിട്ടു പുരസ്കാരം നല്‍കില്ലെന്ന തീരുമാനമാണ് ഇത്തവണത്തെ ദേശീയ പുരസ്കാര വിതരണം വിവാദമാക്കിയത്. ഭരണഘടനാപരമായ പരിപാടി അല്ലാത്തതിനാല്‍ രാഷ്ട്രപതി ഏറെ നേരം പങ്കെടുക്കില്ലെന്നും ഇതും സംബന്ധിച്ച പുതുക്കിയ പ്രോട്ടോക്കോള്‍ അടുത്തിടെയാണ് പുറത്തിറക്കിയതെന്നുമാണ് സര്‍ക്കാര്‍ അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്.
രാഷ്ട്രപതി നേരിട്ട് നല്‍കിയില്ലെങ്കില്‍ വിട്ടുനില്‍ക്കുമെന്ന് കാട്ടി അവാര്‍ഡ് ജേതാക്കള്‍ രാഷ്ട്രപതിയുടെ ഓഫീസിനും സര്‍ക്കാരിനും കത്ത് നല്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള പതിവും അതാണ്.
എന്നാല്‍, ബുധനാഴ്ച വിജ്ഞാന് ഭവനില്‍ നടന്ന പുരസ്കാരച്ചടങ്ങിന്റെ റിഹേഴ്സലിനിടയിലാണ് തീരുമാനം മാറ്റിയതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്. 11 പുരസ്കാരങ്ങള്‍ മാത്രം രാഷ്ട്രപതി നല്‍കുകയും ബാക്കി മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കൊപ്പം രാഷ്ട്രപതി ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി പുരസ്കാരം വിതരണം ചെയ്യുമെന്ന് ചൂണ്ടിക്കാണിച്ചുള്ള അച്ചടിച്ച നടപടിക്രമങ്ങളും റിഹേഴ്സലില്‍ നല്കി.
എന്നാല്‍, തീരുമാനത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉടന്‍ ചോദ്യംചെയ്തു. തീരുമാനത്തിനെതിരെ കേരളത്തില്‍ നിന്നുളള ചലച്ചിത്ര പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. തങ്ങളെ അറിയിച്ചത് രാഷ്ട്രപതി പുരസ്കാരം നല്‍കുമെന്നാണെന്നും തീരുമാനം മാറ്റിയതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.