Breaking News
Home / Lifestyle / ”യു ടൂ ദാസേട്ടാ…കഷ്ടം!! ”; യേശുദാസിനോട് ഷമ്മി തിലകന്‍..!!

”യു ടൂ ദാസേട്ടാ…കഷ്ടം!! ”; യേശുദാസിനോട് ഷമ്മി തിലകന്‍..!!

65 ാമത് ദേശീയ ചലച്ചിത്രപുരസ്‌കാരം വിതരണ വിവാദത്തില്‍ യേശുദാസിനെ വിമര്‍ശിച്ച് ഷമ്മി തിലകന്‍. രാഷ്ട്രപതിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുരസ്‌കാരം നല്‍കുന്നതില്‍ പ്രതിഷേധിച്ച് മലയാളത്തില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കള്‍ കൂട്ടായി പരാതി നല്‍കുകയും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൂട്ടായ തീരുമാനത്തിന് വിരുദ്ധമായി ഗായകന്‍ യേശുദാസും സംവിധായകന്‍ ജയരാജും പുരസ്‌കാരം വാങ്ങി. ഇതില്‍ യേശുദാസിന്റെ നടപടിയെ വിമര്‍ശിച്ചാണ് ഷമ്മി തിലകന്റെ പ്രതികരണം.

ദാസേട്ടാ നിങ്ങളും , കഷ്ടം എന്നാണ് ഷമ്മി തിലകന്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്. റോമന്‍ ചരിത്രത്തില്‍ ജൂലിയസ് സീസര്‍, ബ്രൂട്ടസിനോട് പറയുന്ന വാചകത്തിന് സമാനമായ പ്രയോഗമാണ് ഷമ്മി നടത്തിയിരിക്കുന്നത്.

“#You_too_ദാസേട്ടാ…കഷ്ടം !!!”

യേസുദാസിനും ജയരാജിനുമെതിരെ മലയാള സിനിമാ ലോകം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. കലാകാരന്മാരുടെ ആത്മാഭിമാനം അടിയറവയ്ക്കാന്‍ തയ്യാറാകാത്ത സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളെന്നും ജയാരാജിനെയും യേശുദാസിനെയും ഓര്‍ത്തു ലജ്ജിക്കുന്നുവെന്നനും സിബി മലയില്‍ പ്രതികരിച്ചിരുന്നു. സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, സനല്‍ കുമാര്‍ ശശിധരന്‍, ആഷിഖ് അബു, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവരും യേശുദാസിനെയും ജയരാജിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published.