ലൈസൻസ് എവിടെ ?
ലൈസൻസ് ഇല്ല സാർ,,,,
കോൺസ്റ്റബിൾ ,,,
ഈ ബൈക്ക് സ്റ്റേഷനിലേക്കെടുക്കൂ….
ശബീബ് (അജു) താങ്കളും സ്റ്റേഷനിലേക്ക് വന്ന് കൊള്ളണം,,,
ബൈക്ക് ഇറക്കാൻ കാറുമായി സ്റ്റേഷനിൽ എത്തിയ അജു നേരെ ചാടിയത് വീണ്ടും വാഴക്കാട് SI യുടെ മുന്നിൽ.
കാറിന്റെയും ചാവി വാങ്ങി വെച്ച്,
ഈ പതിനാറുകാരന്റെ രക്ഷിതാവിനെ കിട്ടിയാലേ വിടൂ എന്ന് SI നിർബന്ധം പിടിച്ചു.
അതോടെ ഉപ്പയെയും സ്റ്റേഷനിൽ എത്തിച്ചു.
SI: എന്താ ജോലി?
ഉപ്പ: മാധ്യമം പത്രത്തിൽ ഡ്രൈവറാണ്
SI: എന്നിട്ടാണോ 16 വയസ്സ് മാത്രമുള്ള മകന് കാറും, ബൈക്കും ഒക്കെ വാങ്ങിക്കൊടുത്തത്?
ഉപ്പ: ഞാൻ വാങ്ങിക്കൊടുത്തതല്ല സർ. പറഞ്ഞിട്ട് കേൾക്കാതെ
അവൻ തന്നെ വാങ്ങിയതാണ് ,
എന്നൊന്നും പറഞ്ഞ്, കൈ ഒഴിയാതെ ,,,,,
SI യുടെ കാലും പിടിച്ച്, വാണിങ്ങുംവാങ്ങിയാണ്, അവിടുന്ന് പോന്നതെങ്കിലും ,
പിന്നീട് ഭാഗ്യത്തിന് SI യുടെ മുന്നിൽ പെട്ടില്ല എന്നു മാത്രം.
20 വയസ്സ് പൂർത്തിയാവുന്നതിന്ന് മുമ്പ് ,മറ്റൊരാളുടെ സഹായം ഇല്ലാതെ,
എട്ട് ലക്ഷം റഡിയാക്കി വെച്ച് കൊണ്ടായിരുന്നു , പുത്തൻ സിഫ്റ്റ് ZDI സ്വന്തമാക്കിയത്.
പലിശയുമായി കൂട്ടുകൂടരുത് എന്ന ഒരു സദുദ്ദേശം, നിർബന്ധമായിട്ടും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നൂ എന്നത് , ഒരു സഹോദരൻ എന്ന നിലക്ക് സന്തോഷവും, അതിലുപരി അഭിമാനവും തോന്നിയ നിമിശങ്ങളായിരുന്നു..
വർഷങ്ങൾ പിന്നെയും കടന്നു പോയി,,,,
അജൂഎന്നത് എഞ്ചിനീയർ അജുവും, കോൺട്രാക്റ്റർ അജുവും എല്ലാം ആയി മാറി.
യാത്രകളിലെല്ലാം തന്റെ ബിസിനസുമായി ബന്ധപ്പെട്ട ഉപകരണങ്ങളെക്കുറിച്ചും, വർക്ക് മോഡലുകളെ പറ്റിയും എല്ലാം ആയിരുന്നൂ അദ്ദേഹത്തിന്റെ അന്വേഷണങ്ങൾ എന്നതും, ഏത് നട്ടപ്പാതിരക്കും എന്ത് ജോലിയും ചെയ്യാനുള്ള ആ തന്റെടവും, ആർജവവും മാണ് , ബിസിനസ് ജീവിതത്തിൽ , മുന്നോട്ടുള്ള പടവുകൾ വേഗത്തിൽ ചവിട്ടി കയറാനായതും എന്ന് പറയാതെവയ്യ.
സിറ്റികൾക്ക് സമീപ്പത്ത് വസ്തുവും, ബിൽഡിങ്ങും, യാത്ര ചെയ്യാൻ ഇന്നോവയും എല്ലാം ഈ 24 വയസ്സിന്നിടക്ക് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും,
ധൂർത്തും, ദുർവ്യയവും എല്ലാം അദ്ദേഹത്തിന്ന് അന്യമാണ് എന്ന് മാത്രമല്ല, സാധാരക്കാരിൽ, സാധാരണക്കാരനായി കൊണ്ട് മാത്രണ് നടപ്പും
ഇരുപത്തിനാലുവയസ്സുകാരൻ, നാട്ടിൽ നിന്ന് ജോലി ചെയ്ത്, സമ്പാദിച്ച്, സ്വന്തമായി പ്ലേൻവരച്ച് , സ്വന്തമായി കോൺട്രാക്ടറും, മേസിരിയും, പണിക്കാരിലൊരാളും എല്ലാം ആയി ഒരു cr ന്ന് മുകളിൽ മുടക്കി വീട് ഉണ്ടാക്കി എന്നത് , വലിയ കാര്യമൊന്നും അല്ലാ ഇക്കാലത്ത് എന്നറിയാം,
ആത്മാർത്ഥതയും, അർപ്പണബോധവും, ഉത്തരവാദിത്വവും, ബുദ്ധിയും, കഴിയും എല്ലാം കൂട്ടി ഇണക്കി ,
കൗമാരത്തിന്റെ, ചോരത്തിളപ്പിന്റെ ,ഫ്രീക്കിൽ ഉലയാതെ, മുന്നോട്ട് കൊണ്ടുപോവാൻ ആയി എന്നതാണ് , വലീയ ഒരു നേട്ടം ആയി കാണുന്നതും.
‘മാധ്യമ’ ത്തിന്റെ തുടക്കം മുൽ ഡ്രൈവറായി ജോലി ചെയ്യുന്ന വാഴക്കാട് മുണ്ടുമുഴി വളക്കണ്ടത്തിൽ ലത്തീഫ് സാഹിബ്&ജുമൈല ദമ്പതികളുടെ , രണ്ടാമത്തെ മകനാണ് ടെൽറ്റാ കണ്സൽറ്റന്റ് MD നാട്ടുകാരും, വീട്ടുകാരും സ്നേഹത്തോടെ അജു എന്ന് വിളിക്കുന്ന ശബീബ്
+1 ന്ന് പഠിക്കുപ്പോൾ ക്ലാസ് കട്ടിങ്ങും, ആപ്സന്റും പരിതി വിട്ടപ്പോൾ സാറ്, ഉപ്പയെ കൊണ്ടുവരാൻ പറഞ്ഞദിവസം തന്നെ, സാറെ വീട്ടിൽ പോയി ഇൻവേറ്റർ ഫിറ്റ് ചെയ്തപ്പോൾ തന്നെ ,
അജുവിന്റെ സ്വയം പര്യാപ്തതയിൽ അഭിമാനത്തോടെ , സാറിൽ നിന്നും, ഒരു ലൈക്ക് കിട്ടിയിട്ടുണ്ടായിരുന്നു,
ഒരിക്കൽ ആരിഫലി സാഹിബ് വഴിയിൽ നിന്നെങ്ങാണ്ട്, ഇൻവേറ്ററിന്റെ വില ചോദിച്ച്, വീട്ടിലെത്തിയ പാടെ, വീട്ടിൽ ഇൻവേറ്റർ ഫിറ്റ് ചെയ്ത് , പുള്ളി പൈസക്ക് കാത്തു നിൽപ്പുണ്ടായിരുന്നൂ എന്നും, സുഹൃത്തുക്കൾ പങ്കുവെച്ചത് ഓർക്കുന്നുണ്ട്…
റെഗുലർ വിദ്യാഭ്യസത്തിൽ മാത്രം തളച്ചിടേണ്ടതല്ല എന്ന ഒരു ചിന്തയിൽ നിന്നും തുടർന്നങ്ങോട്ട് ഉള്ള യാത്ര.
ഇൻവേറ്റർ ബിസിനസ്സ് പച്ച പിടിച്ചതും,
+1 വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതും എല്ലാം പെട്ടൊന്നായിരുന്നു
അവിടുന്ന് പിന്നീട് ITI ഇൽ പോയിത്തുടങ്ങിയപ്പോൾ തന്നെ ഒരു ബൈക്കും സ്വന്തമാക്കിയിരുന്നു. വൈകാതെ കാറും സ്വന്തമായി. ഈ വർഷം തന്നെയായിരുന്നു പോലിസ് സ്റ്റേഷനിൽ പോയി സാർക്കസം കാണിച്ചതും
+2 പോലും പാസാവാത്ത ‘അജു’ എങ്ങിനെയാണ് എഞ്ചിനീയറും, കോൺട്രാക്റ്ററും എല്ലാം ആയി, ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തത് എന്ന് ചേദിച്ചാൽ ,പറയാൻ ആവും, ആത്മാർത്തയും. സത്യസന്തതയും, കാഴ്ച്ചപ്പാടും, പരിശ്രമവും, ലക്ഷ്യബോധവും എല്ലാം വേണ്ട അളവിൽ , വേണ്ട രൂപത്തിൽ ഉപയോഗിച്ചത് കൊണ്ട് തന്നെ യാണ് എന്ന്
ഈ യുവ വ്യവസായിയിൽ നിന്നും നല്ല ആശയങ്ങൾ പുതുതലമുറക്ക്, പ്രചോദനം ആവട്ടേ എന്ന ആശംസകളോടെ,,,,
ഒരു പരിധി വരേ,, തോൽപ്പിക്കാനുള്ളത് നമ്മുടെ ചില ശീലങ്ങളെയും, സ്വഭാവത്തെയും തന്നെയാണ് എന്ന തിരിച്ചറിവിൽ നിന്നും
എല്ലാവർക്കും വിജയാശംസകൾ നേരുന്നു
Mubarak Muttath