ദേശീയ പുരസ്കാരം നല്‍കുക എന്നത് രാഷ്ട്രപതിയുടെ ചുമതലയില്‍പ്പെട്ട ഒന്നായിരുന്നു. അത് മാറ്റമറിച്ച് 11 പേര്‍ക്കും പുരസ്കാരവും മറ്റുള്ളവര്‍ക്ക് ചിത്രമെടുക്കാനുള്ള അവസരവും നല്‍കും എന്ന് പറയുന്നതില്‍ യാതൊരു ന്യായീകരണവും ഇല്ല.
ദേശീയ പുരസ്കാര വിവാദത്തിന് കാരണമായത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഗര്‍വ്വാണെന്ന് സംവിധായകന് മേജര്‍ രവി. മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈമില്‍ പങ്കെടുന്നതിനിടെയാണ് പുരസ്കാര വിവാദത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. രാഷ്ട്രപതിയുടെ ചുമതലയില്‍പ്പെട്ട ഒരു കാര്യം മാറ്റിമറിക്കാന്‍ ഒരു മന്ത്രിക്ക് എന്ത് അവകാശമുണ്ടെന്ന് അദ്ദേഹം ചോദിക്കുന്നു.
മേജര്‍ രവിയുടെ പ്രതികരണം
ദേശീയ പുരസ്കാരം രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങാന്‍ ഏതൊരാള്‍ക്കും ആഗ്രഹമുണ്ടായിരിക്കും. ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കും അവരുടെ കുട്ടികള്‍ പ്രഥമ പൗരനില്‍ നിന്ന് പുരസ്കാരം വാങ്ങിക്കാന്‍. ആ നിമിഷത്തിന്റെ സന്തോഷം അനുഭവിച്ചാല്‍ മാത്രമേ അറിയൂ. ല്ലാവരും വളരെ കഷ്ടപ്പെട്ടാണ് ഡെല്‍ഹിയിലേക്ക് എത്തിയത്. ഇവിടെ കണ്ടത് ഒരു മന്ത്രിയുടെ അഹങ്കാരമാണ്. അത് സ്മൃതി ഇറാനി ആണെങ്കില്‍ അങ്ങനെ
ജനങ്ങളെ സേവിക്കുക എന്നതാണ് മന്ത്രിമാരുടെ ചുമതല. മന്ത്രിമാര്‍ക്ക് ശമ്പളം നല്‍കുന്നത് നാം ഓരോരുത്തരും അടയ്ക്കുന്ന നികുതിപ്പണം കൊണ്ടാണ്. ദേശീയ പുരസ്കാരം നല്‍കുക എന്നത് രാഷ്ട്രപതിയുടെ ചുമതലയില്‍പ്പെട്ട ഒന്നായിരുന്നു. അത് മാറ്റമറിച്ച് 11 പേര്‍ക്കും പുരസ്കാരവും മറ്റുള്ളവര്‍ക്ക് ചിത്രമെടുക്കാനുള്ള അവസരവും നല്‍കും എന്ന് പറയുന്നതില്‍ യാതൊരു ന്യായീകരണവും ഇല്ല.
എല്ലാ ജനങ്ങളും രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം വാങ്ങുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്. ഒരു മന്ത്രി തീരുമാനിക്കേണ്ട കാര്യമല്ല. ഏതെങ്കിലും മന്ത്രി വന്ന് നല്‍കേണ്ട പുരസ്കാരമല്ല ദേശീയ പുരസ്കാരം. പ്രതിഷേധിച്ച കലാകാരന്മാര്ക്ക് ഞാന്‍ പിന്തുണ പ്രഖ്യാപിക്കുന്നു.