അതേ.. അനിയാ എനിക്ക് അറിയാം എനിക്ക് ഡാൻസ് അറിയില്ലെന്ന് , ഞാൻ എന്നെ തന്നെ ട്രോളിയിട്ടുണ്ട് പല അഭിമുഖങ്ങളിലും . പക്ഷെ 67 വയസ്സു കഴിഞ്ഞ ഞാൻ ദേ… ഇങ്ങനെ പിള്ളേരുടെ കൂടെ അവർക്ക് ഒരു തണലായി നിൽക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ.. 10 സിനിമ വിജയിച്ചാൽ പോലും എനിക്ക് കിട്ടത്തില്ല .
അതൊക്കെ മനസ്സിലാക്കണമെങ്കിൽ നിനക്കും എന്റെ പ്രായമാകണം . ഒന്നു ചിരിക്കാൻ പോലും കഴിയാതെ , ഒന്നെഴുനേറ്റു പ്രാഥമിക കർമ്മങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്‌ഥ വരണം . അന്നേരം നിനക്ക് മനസ്സിലാകും ഈ ലോകത്തിന്റെ ഭംഗി എന്തെന്ന് , ഒന്നെഴുനേറ്റു മുറ്റത്തെ ചെടിക്ക് വെള്ളം നനക്കാൻ കഴിഞ്ഞെങ്കിൽ എന്ന് മനസ്സു കൊതിക്കുന്ന നിമിഷത്തിന്റെ വില,
സ്വന്തം പേര ക്കിടാങ്ങളെ മടിയിൽ ഇരുത്തി താലോലിക്കാൻ കൊതിക്കുന്ന ഹൃദയത്തിന്റെ വേദന. ഇന്ന് ദൈവം സഹായിച്ചു എനിക്ക് ഇതെല്ലാം കഴിയുന്നുണ്ടടോ… അത് എന്നിൽ നിന്നും വിധി തട്ടിപ്പറിച്ചെടുക്കും മുൻപ് ഞാനൊന്നു ആസ്വദിച്ചു നടന്നോട്ടെ അനിയാ, മോനെ…. ആർക്കും ഒരു ശല്യവുമില്ലാതെ എന്റെ സന്തോഷ ലോകത്ത്