വിശ്വസിക്കാതെ തരമില്ല. കാരണം സ്വന്തം അനുഭവമാണ്. മികച്ചയിനം ഇഞ്ചിവിത്തും കൃത്യമായ പരിചരണവും നല്‍കിയാല്‍ ആര്‍ക്കും ലഭിക്കും ഈ വിളവ്. പക്ഷെ വിത്ത് വരദയോ മഹിമയോ ആയിരിക്കണം. കോഴിക്കോട് ദേശീയ സുഗന്ധവിളഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള സംഭാവനയാണ് വരദയും രജതയും മഹിമയുമൊക്കെ .
മഴയെ ആശ്രയിച്ച് ഇഞ്ചി നടേണ്ട സമയം അടുത്തുകൊണ്ടിരിക്കുന്നു. വിഷു കഴിഞ്ഞ ഈ സമയം ഇഞ്ചിക്കൃഷി തുടങ്ങാം. നന്നായി കിളച്ച് സെന്റിന് 2 കിലോ രണ്ടാഴ്ചയിടുക ശേഷം ആവശ്യത്തിന് നീളവും ഒരു മീറ്റര്‍ വീതിയും ഒരടി പൊക്കവുമുള്ള പണകോരുക. രണ്ട് പണകള്‍ തമ്മില്‍ 40 സെന്റീമീറ്റര്‍ അകലം നല്‍കാം.
10 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള ഒരു പണയില്‍ 20 കിലോ കാലിവളവും 2 കിലോ വേപ്പിന്‍ പിണ്ണാക്കും 1 കിലോ ചാമ്പലും 4 കിലോ മണ്ണിരക്കമ്പോസ്്റ്റും ചേര്‍ക്കണം. മേമ്പൊടിയായി 75 ഗ്രാം ഫോസ്‌ഫോ ബാക്ടീരിയയും ചേര്‍ത്താല്‍ കൂടുതല്‍ ഫലം.
ട്രൈക്കോഡര്‍മയാല്‍ സമ്പുഷ്ടീകരിച്ച ചാണകപ്പൊടിയാണെങ്കില്‍ ഇഞ്ചി അഴുകാതെ നോക്കാം. അടിവളം ചേര്‍ത്ത ഇഞ്ചിപ്പണയില്‍ 25 സെന്റീമീറ്റര്‍ അകലത്തില്‍ എടുത്ത ചെറുകുഴികളില്‍ രണ്ടിഞ്ച് ആഴത്തില്‍ ഇഞ്ചി വിത്ത് നടാം.
25-30 ഗ്രാം തൂക്കമുള്ള 3-4 മുളകളുള്ള ഇഞ്ചി വിത്ത് സ്യൂഡോമൊണാസ് ലായനിയില്‍ അഞ്ചു മിനിറ്റ് മുക്കി അരമണിക്കൂര്‍ തണലത്ത് വച്ചതിനു ശേഷം നടാം. നട്ടതിനുശേഷം പരമാവധി കരിയിലകള്‍ തടത്തിനുമുകളില്‍ വിരിച്ച് ഉണങ്ങിയ ഓല കൊണ്ട് പുതയിടാം. നട്ട് 60 ദിവസം കഴിഞ്ഞും 90 ദിവസം കഴിഞ്ഞും വീണ്ടും പുതയിട്ടു കൊടുക്കണം. നട്ട് 60 ദിവസം കഴിഞ്ഞും 90 ദിവസം കഴിഞ്ഞും വീണ്ടും പുതയിട്ടു കൊടുക്കണം. നട്ട് 60, 120 ദിവസങ്ങളില്‍ മേല്‍വളങ്ങള്‍ കൊടുക്കാം.
ഇഞ്ചി മുളച്ചു കഴിഞ്ഞാല്‍ രണ്ടാഴ്ച ഇടവിട്ട് പച്ചച്ചാണകം കലക്കി ഒഴിച്ചു കൊടുക്കാം. മാസത്തിലൊരിക്കല്‍ പുളിപ്പിച്ച കടലപ്പിണ്ണാക്ക് , പച്ചച്ചാണകം, എല്ലുപൊടി , വേപ്പിന്‍ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം നേര്‍പ്പിച്ച് ഒഴിച്ചുകൊടുക്കാം.
പണയുടെ വശങ്ങളില്‍ നിന്നുമുള്ള മണ്ണ് കോരിയെടുത്ത് പുതയുടെ മുകളിലേക്കിട്ടു കൊടുക്കാം. ഇഞ്ചി തെളിഞ്ഞ് വരുന്നതിനനുസരിച്ച് മണ്ണ് കയറ്റിക്കൊടുക്കണം. പച്ചക്കറിയാവശ്യത്തിന് 6-ാം മാസം മുതല്‍ വിളവെടുക്കാം. വിത്തിഞ്ചിയായി സൂക്ഷിക്കാന്‍ എട്ടരമാസം കഴിയുമ്പോള്‍ വിളവെടുക്കാം.
ഇനി വരദയെക്കുറിച്ച് രണ്ട് വാക്ക്. ഹെക്ടറിന് 22600 കിലോ തരാന്‍ ശേഷിയുണ്ട്. ഉണക്കുമ്പോള്‍ അഞ്ചിലൊന്ന് ചുക്ക് ലഭിക്കും. മൂന്നടിയോളം പൊക്കത്തില്‍ വളരും. ശരാശരി 10 ചിനപ്പുകള്‍ ഒരു മൂട്ടില്‍ പൊട്ടിക്കാണാറുണ്ട്. വിത്തിന്റെ ലഭ്യതയ്ക്ക് ദേശീയ സുഗന്ധ വിള ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ – 0496 – 22 49 371, 27 30 294