Breaking News
Home / Lifestyle / മുൻ രാഷ്‌ട്രപതി അബ്ദുൽ കാലം തൻറെ ഫെയ്സ് ബുക്ക്‌ പേജിൽ എഴുതിയ ഹൃദയസ്പർശിയായകുറച്ചുവരികൾ.*

മുൻ രാഷ്‌ട്രപതി അബ്ദുൽ കാലം തൻറെ ഫെയ്സ് ബുക്ക്‌ പേജിൽ എഴുതിയ ഹൃദയസ്പർശിയായകുറച്ചുവരികൾ.*

*എന്റെ കുട്ടിക്കാലത്ത് എല്ലാവരെയും പോലെ ഞങ്ങളുടെ അമ്മ തന്നെയായിരുന്നു ഞങ്ങൾക്ക് ഭക്ഷണം പാകം ചെയ്തിരുന്നത്. വളരെ കഠിനമായി ജോലി ചെയ്തിരുന്ന ഒരു ദിവസം അത്താഴത്തിനു അമ്മ ഞങ്ങൾക്ക് വേണ്ടി റൊട്ടി യുണ്ടാക്കി.സബ്ജിയുടെ കൂടെ അച്ഛന്റെയും എന്റെയും മുന്നിലെ പാത്രത്തിലേക്ക് വെച്ച റൊട്ടി പൂർണമായും കരിഞ്ഞിട്ടുണ്ടായിരുന്നു.

അച്ഛൻ അത് ശ്രദ്ധിക്കുമെന്ന് കരുതിയെങ്കിലും അദ്ദേഹം ഒന്നും മിണ്ടാതെ അത് കഴിക്കുകയും എന്നോട് സ്കൂളിലെ വിവരങ്ങൾ തിരക്കുകയും മാത്രം ചെയ്തു. കുറച്ചു കഴിഞ്ഞു റൊട്ടി കരിഞ്ഞു പോയതിൽ അമ്മ അച്ഛനോട ക്ഷമ ചോദിക്കുന്നത് കേട്ടു ഞാൻ. അതിനെനിക്ക് കരിഞ്ഞ റൊട്ടി ഒരുപാട് ഇഷ്ടമാണല്ലോ എന്ന അച്ഛന്റെ മറുപടി ഇന്നുമെനിക്ക് മറക്കാൻ കഴിയുന്നില്ല.

രാത്രി വൈകീട്ട് വല്ലാത്ത സ്നേഹത്തോടെ അച്ഛനെ ചുംബിക്കാൻ വേണ്ടി ഞാൻ അച്ഛന്റെ അടുത്ത് ചെന്നു. ശരിക്കും അച്ഛന് കരിഞ്ഞ റൊട്ടി ഇഷ്ടമായിരുന്നോയെന്നു ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു നിന്റെ അമ്മയിന്നു പകൽ മുഴുവൻ ജോലി ചെയ്യുകയായിരുന്നു. അവൾ വളരെ ക്ഷീണിതയാണ്. ഒരു കരിഞ്ഞ റൊട്ടി ഒരാളെയും അധികം വിഷമിപ്പിക്കില്ല എന്നാൽ കടുത്ത വാക്ക് മറ്റുള്ളവരെ വിഷമിപ്പിക്കുകയും ചെയ്യും.*

*ജീവിതം എന്നത് അപൂർണരായ ആളുകളും അപൂർണമായ കാര്യങ്ങളും നിറഞ്ഞതാണ്‌. ഞാനും വളരെ മികച്ചു നിൽക്കുന്നവനൊ എല്ലാ കാര്യങ്ങളും അറിയുന്നവനുമോ അല്ല. വാർഷികങ്ങളും ജന്മ ദിനങ്ങളും മറന്നു പോവുന്നു. ഇത്രയും കാലത്തെ ജീവിതത്തിൽ നിന്നും ഞാൻ പഠിച്ചത് എല്ലാവരെയും അവരുടെ കുറ്റങ്ങൾ അറിഞ്ഞു തന്നെ ഉൾകൊള്ളാനും ബന്ധങ്ങൾ ആഘോഷിക്കാനുമാണ്. നിന്നെ പരിഗണി ക്കുന്നവരോട് നന്നായി മാത്രം പെരുമാറുക. പ്രിയപ്പെട്ടവരോട്എന്നുംദയാലുവായിരിക്കുക

About Intensive Promo

Leave a Reply

Your email address will not be published.