Breaking News
Home / Lifestyle / കാമുകിയെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച ശേഷം 11–ാം നിലയിലെ ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്ന് വസ്ത്രങ്ങൾ വലിച്ചെറിഞ്ഞു; ശേഷം യുവതിയെ നഗ്നയാക്കി പുറത്താക്കിയ യുവാവിനു ദുബായില്‍ തടവ്..!!

കാമുകിയെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച ശേഷം 11–ാം നിലയിലെ ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്ന് വസ്ത്രങ്ങൾ വലിച്ചെറിഞ്ഞു; ശേഷം യുവതിയെ നഗ്നയാക്കി പുറത്താക്കിയ യുവാവിനു ദുബായില്‍ തടവ്..!!

യുവതിയെ ആക്രമിച്ച് പീഡിപ്പിച്ചതിനു ശേഷം അൽ നഹദയിലെ 11–ാം നിലയിലെ ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്ന് വസ്ത്രങ്ങൾ വലിച്ചെറിയുകയും യുവതിയെ നഗ്നയാക്കി പുറത്താക്കുകയും ചെയ്തുവെന്നാണ് കോടതി രേഖകൾ. തൊട്ടടുത്ത ഫ്ലാറ്റിലെ റഷ്യൻ സ്വദേശികളാണ് യുവതിക്ക് വസ്ത്രങ്ങൾ നൽകിയത്.

തുടർന്ന് യുവതി താഴെയെത്തി സ്വന്തം വസ്ത്രങ്ങളും മൊബൈൽ ഫോണും എടുക്കുകയായിരുന്നു. ഉടൻ തന്നെ അൽ ഖാസിസ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതിയും സമർപ്പിച്ചു. പീഡനം, ശാരീരിക ആക്രമണം തുടങ്ങിയ കേസുകൾ ചുമത്തപ്പെട്ട പ്രതി ആറു മാസം അധികം ജയിൽ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

ജോലിയില്ലാത്ത യുവതി, താമസസ്ഥലവുമായി ബന്ധപ്പെട്ട കേസിന്റെ കാര്യം സംസാരിക്കാനാണ് ഫ്ലാറ്റിലേക്ക് പോയത്. പ്രതിയുടെ ക്ഷണപ്രകാരമാണ് ഫ്ലാറ്റിൽ എത്തിയതെന്ന് യുവതി പറഞ്ഞു. മദ്യപിച്ചു കൊണ്ടിരുന്ന പ്രതിയുടെ വീട്ടിൽ അദ്ദേഹത്തിന്റെ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളോട് ദേഷ്യപ്പെട്ട അദ്ദേഹം തന്നെ ബെഡ് റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു. പീഡിപ്പിച്ച ശേഷം രണ്ടു മണിക്കൂറോളം നേരം മർദിക്കുകയും ചെയ്തു. അതിനുശേഷം നഗ്നായാക്കി മുടിക്ക് പിടിച്ച് ഫ്ലാറ്റിന് പുറത്താക്കിയെന്നും യുവതി കോടതിയിൽ നൽകിയ മൊഴിയിൽ പറയുന്നു.

പ്രോസിക്യൂഷൻ വാറന്റിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയുടെ ഫ്ലാറ്റ് റെയ്ഡ് ചെയ്തെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. പ്രതിയെ 2017 ജനുവരി 27ന് ഉച്ചയ്ക്ക് ഒരു മണിയോടെ മറ്റൊരു സ്ഥലത്തു നിന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി യുവതിയുമായി പരിചയമുണ്ടെന്നും പല തവണ പരസ്പര സമ്മതത്തോടെ ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പ്രതി കോടതിയിൽ പറഞ്ഞു. സംഭവം നടന്ന ദിവസം യുവതിയുമായി യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും ഇയാൾ അവകാശപ്പെട്ടു. യുവതി ബെഡ്റൂമിലേക്ക് കയറി വരികയും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞ് തർക്കിക്കുകയും ചെയ്തു.

ദേഷ്യം വന്നതിനെ തുടർന്ന് യുവതിയെ പിടിച്ച് പുറത്താക്കി. യുവതി ആരോപിക്കുന്നത് പോലെ അവരെ നഗ്നയാക്കുകയും വസ്ത്രങ്ങൾ ബാൽക്കണിയിൽ നിന്നും വലിച്ചെറിഞ്ഞിട്ടില്ലെന്നും പ്രതി പറ‍ഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *