പ്രസവം കഴിഞ്ഞാല്‍ കുട്ടികളെ മുലയൂട്ടാനും വളര്‍ത്താനും സ്ത്രീകള്‍ ജോലിയില്‍ നിന്ന് ലീവെടുക്കുകയോ രാജി വെയ്ക്കുകയോ ചെയ്യുന്നത് പതിവാണ്. എന്നാല്‍ കാമുകനെ മുലയൂട്ടാനായി ജോലി രാജി വെച്ച കാമുകിയെപ്പറ്റി കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെയൊരു സംഭവമുണ്ട്. ബ്രിട്ടീഷുകാരായ ജെന്നിഫര്‍ മുല്‍ഫോര്‍ഡ്, കാമുകന്‍ ബ്രാഡ് ലെസണ്‍ എന്നിവരാണ് ഈ സംഭവത്തിലെ നായികാ-നായകന്‍മാര്‍.
തങ്ങള്‍ക്കിടയിലെ ബന്ധം ഊട്ടിയുറപ്പിക്കാനാണ് കാമുകനെ ഇടവിട്ട മണിക്കൂറുകളില്‍ മുലയൂട്ടുന്നതെന്ന് ജെന്നിഫര്‍ പറയുന്നു. ”ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ട സമയം ഒരു കാര്യം മനസിലാക്കി. ഒരേ മനസോടെയും ഒരേ സ്‌നേഹത്തോടെയും എക്കാലവും മുന്നോട്ട് പോകാന്‍ സഹായിക്കുന്ന മാന്ത്രിക ശക്തിയാണ് മുലയൂട്ടലിനെന്നാണ് ഞങ്ങള്‍ അന്ന് തിരിച്ചറിഞ്ഞത്” ദി സണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജെന്നിഫര്‍ പറഞ്ഞു. കാമുകനെ മുലയൂട്ടുന്നതാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് തിരിച്ചറിഞ്ഞതോടെ താന്‍ ജോലി രാജി വെയ്ക്കുകയാണ് ചെയ്തതെന്ന് ജെന്നിഫര്‍ പറഞ്ഞു.
36കാരനായ ബോഡി ബില്‍ഡര്‍ ബ്രാഡ് ലെസണ്‍ മുലയൂട്ടല്‍ തന്റെ വര്‍ക്കൗട്ടിന് സഹായിക്കുന്നതായി പറയുന്നു. ഇരുവര്‍ക്കുമിടയിലെ ബന്ധത്തില്‍ ഒരു കുഞ്ഞ് ജനിച്ച ശേഷമാണ് മണിക്കൂര്‍ ഇടവിട്ടുള്ള മുലകുടി ബന്ധം ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രസവത്തിന് ശേഷം മുലപ്പാല്‍ നിലച്ച ജെന്നിഫര്‍ ഡോംപെരിഡോന്‍ പോലുള്ള മരുന്ന് ഉപയോഗിച്ച് കൃത്രിമ മുലപ്പാല്‍ ഉത്പാദിപ്പിച്ചാകാം കാമുകനെ മുലയൂട്ടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.