പാസ് പോര്ട്ടുകളില് എമിഗ്രേഷന് ചെക്ക് നോട്ട് റിക്വയേര്ഡ് (ECNR) രേഖപ്പെടുത്തിയിട്ടില്ലെങ്കില് നാട്ടില് പോയി തിരിച്ചുവരുംപോള് പ്രയാസങ്ങളുണ്ടായേക്കും. റീ എന്ട്രി വിസയില് പോയി തിരിച്ച് വരുന്നവരെ ഇന്ത്യന് എയര് പോര്ട്ടുകളില് നിന്ന് തിരിച്ചയക്കുന്നതായാണ് റിപ്പോര്ട്ട്. ഇപ്പോള് ഡല്ഹി, യു.പി പോലുളള ഉത്തരേന്ത്യന് വിമാനതാവളങ്ങളിലാണ് പ്രശ്നങ്ങളുള്ളതെങ്കിലും താമസിയാതെ മറ്റു വിമാനതാവളങ്ങളിലേക്കും ഇത് ബാധിച്ചേക്കും.
സൌദിയില് എത്തിയവരില് ഏറെ പേരും, എമിഗ്രേഷന് നടപടികള് കര്ശനമല്ലാത്ത കാലത്താണ് എത്തിയത്. എന്നാല് സൌദിയില് നിന്ന് പാസ് പോര്ട്ട് പുതുക്കുന്നതോടെ എമിഗ്രേഷന് ക്ലിയറന്സ് ലഭിക്കും. വിദേശത്ത് 3 വര്ഷം ജോലി ചെയ്താല് എമിഗ്രേഷന് ക്ലിയറന് സിന് അര്ഹരാണ്. ECNR (Emigration Check Not Required) എന്ന് പ്രത്യേകം സീല് ചെയ്തായിരുന്നു ഇത് രേഖപ്പെടുത്തി വന്നിരുന്നത്. എന്നാല് ഈ സംവിധാനം ഇപ്പോള് നിലവിലില്ല.പാസ് പോര്ട്ടില് ECR (Emigration Clearance Required) എന്ന് രേഖപ്പെടുത്തിയവര് വിദേശത്ത് 3 വര്ഷം ജോലി ചെയ്തവരാണെങ്കില്, പുതിയ പാസ് പോര്ട്ടിന് അപേക്ഷിക്കുകയാണ് വേണ്ടത്.
പഴയ പാസ്പോര്ട്ടിന്റെ മൂന്നാം പേജില് ECR സ്റ്റാംബ് ചെയ്തവരും, പുതിയ രൂപത്തിലുള്ള പാസ് പോര്ട്ടിന്റെ അവസാന പേജില് രക്ഷിതാവിന്റെ പേരിന് മുകളിലായി EMIGRATION CHECK REQUIRED എന്ന് കാണുന്നുണ്ടെങ്കിലും അവര് പുതിയ പാസ്പോര്ട്ടിന് അപേക്ഷിക്കേണ്ടതാണ്.ഇങ്ങിനെ പുതിക്കി കിട്ടുന്ന പാസ് പോര്ട്ടുകളില് ECR എന്ന് രേഖപ്പെടുത്താത്ത പാസ് പോര്ട്ട് ലഭിക്കും. ECNR രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അവര് ECNR ന് അര്ഹരാണ്. ECR എന്ന് രേഖപ്പെടുത്തിയിട്ടില്ലാത്തവരെ ECNR ഉള്ളതായാണ് പരിഗണിക്കുന്നത്.
പുതുക്കിയ പാസ് പോര്ട്ടില് ECR എന്നോ ECNR എന്നോ രേഖപ്പെടുത്തിയിട്ടില്ലെങ്കില് അവരുടെ പാസ് പോര്ട്ട് ECNR ആയിരിക്കും. അത്തരം പാസ് പോര്ട്ട് ഉടമകള് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. എന്നാല് ECR എന്ന് രേഖപ്പെടുത്തിയവര് 3 വര്ഷം വിദേശത്ത് പൂര്ത്തീകരിച്ചവരാണെങ്കില് പുതിയ ECNR പാസ് പോര്ട്ടിന് അപേക്ഷിക്കേണ്ടതാണ്.