എവിടെ തിരിഞ്ഞാലും ആരാധകര്‍ തിരിച്ചറിയുകയും ഓടിക്കൂടുകയും ചെയ്യുന്നത് സിനിമാ താരങ്ങളുടെ ജീവിതത്തിലെ സ്ഥിരം കാഴ്ച്ചയാണ്. ആരാധകരെ ഭയന്ന് പലരും പുറത്ത് ഇറങ്ങാറു പോലുമില്ല. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയാവുകയാണ് അവതാരകയും നടിയുമായ പേളി മാണി.
ആരാധകരുടെ കണ്ണ് വെട്ടിക്കാന്‍ ഉമ്മച്ചിക്കുട്ടിയായി വേഷം മാറിയാണ് പേളി പുറത്തിറങ്ങിയത്. കോഴിക്കോട്ടെ പ്രശസ്തമായ മില്‍ക്ക് സര്‍ബത്ത് കടയിലെത്തി മില്‍ക്ക് സര്‍ബത്ത് കുടിക്കാനായിരുന്നു പേളി ഉമ്മച്ചിക്കുട്ടിയായി വേഷം മാറിയത്. പേളിയ്‌ക്കൊപ്പം കമ്മട്ടിപ്പാടത്തിലെ നായിക ഷോണ്‍ റോമിയുമുണ്ടായിരുന്നു.