Breaking News
Home / Lifestyle / പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പട്ടാപകല്‍ ഒരു കൂട്ടം യുവാക്കള്‍ പീഡിപ്പിച്ചു; യുവാക്കള്‍ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടും സഹായിക്കാന്‍ ആരും മുന്നോട്ട് വന്നില്ല; വീഡിയോ..!!

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പട്ടാപകല്‍ ഒരു കൂട്ടം യുവാക്കള്‍ പീഡിപ്പിച്ചു; യുവാക്കള്‍ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടും സഹായിക്കാന്‍ ആരും മുന്നോട്ട് വന്നില്ല; വീഡിയോ..!!

ബിഹാറിലെ ജെഹാനാബാദിൽ നടുറോഡിൽ പെൺകുട്ടിക്കെതിരെ യുവാക്കളുടെ അതിക്രമം. സംഭവം കണ്ടിട്ടും നാട്ടുകാർ പ്രതികരിക്കാതെ ദൃശ്യങ്ങൾ വിഡിയോയിൽ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണു വിവരം പുറത്തറിഞ്ഞത്. ജെഹനാബാദ് റജിസ്ട്രേഷനിലുള്ള ബൈക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.

പട്ടാപ്പകലാണു പെൺകുട്ടിക്കുനേരെ ആറോ ഏഴോ യുവാക്കൾ അക്രമം നടത്തിയത്. റോഡരികിൽനിന്ന പെൺകുട്ടിയുടെ വസ്ത്രങ്ങളില്‍ പിടിച്ചുവലിക്കുകയും കീറാൻ ശ്രമിക്കുകയുമായിരുന്നു. ഇതെല്ലാം കണ്ടു വിഡിയോയിൽ ചിത്രീകരിച്ച ആളുകളോടു സഹായത്തിനായി അഭ്യർഥിക്കുന്നുണ്ടെങ്കിലും ആരും തയാറായിരുന്നില്ല. വിഡിയോയിൽ ഉണ്ടായിരുന്ന ബൈക്കിന്റെ നമ്പർ പിന്തുടർന്ന് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യുവാക്കൾ സംഘം ചേർന്ന് ആക്രമിക്കുന്നതിന്റെ രണ്ടു വിഡിയോകളാണു ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ല. അതിനാൽ എവിടെയാണ് ഇതു നടന്നതെന്നു സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് – ജെഹാനാബാദ് എസ്പി മനീഷ് പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *