വിശ്വാസികൾ ഏറ്റവും ഭക്തിയോടെ ദൈവ സന്നിധിയിൽ അർപ്പിക്കുന്ന എണ്ണ ഉണ്ടാക്കുന്നത് എല്ലും മാംസവും അടങ്ങിയ അറവുമാലിന്യം ഉരുക്കി. ഞെട്ടിക്കുന്ന ഈ വാർത്ത പുറത്തുവന്നിരിക്കുന്നത് വേലൂരിൽ നിന്നാണ്. ആരാധാനാലയങ്ങളിലും പൂജാമുറികളിലും മുതൽ സന്ധ്യാ ദീപം കൊളുത്തുന്നതിനു വരെ ആളുകൾ വാങ്ങി ഉപയോഗിക്കുന്ന എണ്ണ ഏറ്റവും വൃത്തിഹീനവും നിഷിദ്ധവുമായ വസ്തുവിൽ നിന്നാണ് ഉണ്ടാക്കുന്നതെന്ന വാർത്ത അമ്പരപ്പാണ് ജനങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നത്.
വേളൂരിനടുത്തുള്ള ഈസ്റ്റ് കുറുമാലിൽ ആണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. പ്രാദേശിക ചാനൽ ആയ TCV യാണ് വാർത്ത പുറത്തുകൊണ്ടുവന്നത്. താരതമ്യേനെ ജനവാസം കുറഞ്ഞ ഈ പ്രദേശത്ത് ഒരേക്കറോളം വരുന്ന പറമ്പിലാണ് എണ്ണ ഉണ്ടാക്കുന്ന കേന്ദ്രം പ്രവർത്തിക്കുന്നത്. വിവിധ അറവുശാലകളിൽ നിന്നും ശേഖരിക്കുന്ന അവശിഷ്ടങ്ങളായ എല്ലും കുടലും മാംസാവശിഷ്ടങ്ങളും ഇവിടെ പുഴുവരിക്കുന്ന രീതിയിലാണ് കാണപ്പെട്ടത്.
ഇവയിൽനിന്നും ശേഖരിക്കുന്ന നെയ്യ് ഉരുക്കിയെടുത്ത് ടിന്നുകളിലാക്കി വിവിധ ലേബലുകളിൽ വിളക്കെണ്ണ എന്ന പേരിൽ വിപണിയിലെത്തിക്കുന്നു.
ജില്ലക്കകത്തും പുറത്തുമുള്ള ആരാധാനാലയങ്ങളിലേക്കാണ് ഇവ എത്തുന്നത് എന്നാണ് അന്വേഷണങ്ങളിൽ വ്യക്തമായത്. രൂക്ഷമായ ദുർഗന്ധമുള്ളതിനാൽ ഈ കേന്ദ്രത്തിലേക്ക് അടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഉള്ളത്. തന്മൂലം സമീപവാസികൾ ഏറെ ബുദ്ധിമുട്ടിയാണ് ഇവിടെ കഴിയുന്നത്. ഭക്തരും വിശ്വാസികളുമടങ്ങുന്ന ഒരു വലിയ ജന വിഭാഗം ഏറെ ഭക്തിയോടും വിശ്വാസത്തോടും കൂടെ പവിത്രമെന്ന് കരുതി വാങ്ങി ഉപയോഗിക്കുന്ന എണ്ണയാണ് അറവ് മാലിന്യത്തിൽ നിന്നും ഉണ്ടാക്കുന്നത് എന്നതാണ് സംഭവത്തിന്റെ ഗൗരവം വലുതാകുന്നത്.
വിശദമായ വീഡിയോ ചുവടെ ചേർക്കുന്നു :-