മക്കയിലെ മസ്ജിദുൽ ഹറാമിന്റെയും മദീനയിലെ മസ്ജിദുന്നബവിയുടെയും മുറ്റങ്ങളിലും വിശുദ്ധ ക-അബക്ക് ചുറ്റും പാകിയിട്ടുള്ള വെള്ള മാർബിളുകൾ കനത്ത ചൂട്സമയത്തും എപ്പോഴും തണുത്താണിരിക്കുക
കനത്ത വെയിലിലും ഈ മാർബിളുകളിൽ ചവിട്ടിയാൽ ചൂട് അനുഭവപ്പെടില്ല എന്നത് വലിയ പുതുമയുണർത്തുന്ന കാര്യമാണു.ഗ്രീസിലെ താസൂസ് ദ്വീപിലെ പ്രത്യേക ഇനം മാർബിളുകളാണിവ .
ഈ പ്രത്യേക തരം മാർബിൾ ലഭ്യമായ താസൂസ് ദ്വീപ് സൗദി ഗവണ്മന്റിന്റെ ഉടമസ്ഥതയിലാണുള്ളത്.മാർബിളുകൾ ഗ്രീസിൽ നിന്നും കപ്പൽ വഴി സൗദിയിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്
രാത്രി കാലങ്ങളിൽ ചെറിയ സുഷിരങ്ങളിലൂടെ തണുപ്പ് വലിച്ചെടുക്കാനും പകൽ സമയങ്ങളിൽ തണുപ്പ് പുറം തള്ളാനുമുള്ള പ്രത്യേക സവിശേഷതയാണ് താസൂസ് മാർബിളിനുള്ളത്. കൂടുതൽ തണുപ്പ് ആഗിരണം ചെയ്യുന്നതിനായി മറ്റു മാർബിളുകളേക്കാൾ കൂടിയ കനത്തിലാണ് താസൂസ് മാർബിളുകൾ പാകിയിട്ടുള്ളത്.
വിശുദ്ധ ഹറമുകളിലെത്തുന്ന ലക്ഷക്കണക്കിനു വിശ്വാസികൾക്ക് വലിയ ആശ്വാസമാണ് ഈ കൂളിംഗ് മാർബിളുകൾ മാർബിളുകൾക്കടിയിൽ പ്രത്യേക വാട്ടർ പൈപ്പ് ഫിറ്റ് ചെയ്താണു തണുപ്പ് ലഭ്യമാക്കുന്നത് എന്നൊക്കെയുള്ള കെട്ടു കഥകൾ പലതും നേരത്തെ പ്രചരിച്ചിരുന്നു…