Breaking News
Home / Lifestyle / ഇന്ന് ഗൾഫിലേക്കു പോകാൻ നെടുമ്പശേരിക് പോകുന്ന ഒരു പ്രവാസിയോട് അദ്ദേഹം കാണിച്ച സഹായം അത് മതി ഈ മനുഷ്യന്റെ സഹായ മനസ്കത മനസ്സിലാക്കാൻ..!!

ഇന്ന് ഗൾഫിലേക്കു പോകാൻ നെടുമ്പശേരിക് പോകുന്ന ഒരു പ്രവാസിയോട് അദ്ദേഹം കാണിച്ച സഹായം അത് മതി ഈ മനുഷ്യന്റെ സഹായ മനസ്കത മനസ്സിലാക്കാൻ..!!

Parasuram Express (പരശുറാം എക്സ്പ്രസിൽ) കണ്ട ടിക്കറ്റ്‌ ഇൻസ്പെക്റ്റർ ആണിത്. പേര് ശശി കുമാർ പാലക്കാട് സ്വദേശി… !! ഇദ്ദേഹത്തിന്റെ യാത്രക്കാരോടുള്ള പെരുമാറ്റവും സഹകരണവും ഏറെ പ്രശംസനീയമാണ്… നാട്ടിൽ വന്നാൽ ട്രെയിൻ യാത്രകളിൽ ഒരുപാട് ടിക്കറ്റ്‌ ചെക്കർമാരെ കണ്ടിട്ടുണ്ട്.. എന്നാൽ ഇദ്ദേഹത്തെ അവരിൽ നിന്നൊക്കെ ഏറെ വ്യത്യസ്തനാക്കുന്നു…

ഇന്ന് ഗൾഫിലേക്കു പോകാൻ നെടുമ്പശേരിക് പോകുന്ന ഒരു പ്രവാസിയോട് അദ്ദേഹം കാണിച്ച സഹായം അത് മതി ഈ മനുഷ്യന്റെ സഹായ മനസ്കത മനസ്സിലാക്കാൻ… ശരിക്കും അത്ഭുതപ്പെടുത്തി … പരശുറാമിൽ കയറിയ പ്രവാസി റിസർവേഷൻ ഒന്നും ഒഴിവില്ലാത്ത അവസ്ഥയിൽ സീറ്റ്‌ ഇല്ലാതെ വന്നപ്പോൾ ഇദ്ദേഹം കൺഡ്രോൽ റൂമിലോ മറ്റോ വിളിച്ചു പിന്നിൽ വരുന്ന നേത്രാവതി എക്സ്പ്രസ്സിന്റെ റിസർവേഷൻ കോച്ചിലെ TTR ടെ നമ്പർ വാങ്ങി …

അദ്ദേഹത്തെ വിളിച്ചു അതിലെ സീറ്റ് ലഭ്യത തിരക്കുകയും … അതിലേക്ക് ഈ യാത്രക്കാരനെ അയക്കുന്നു ഒഴിവുള്ള സീറ്റ് നൽകണം എന്നു പറയുകയും ചെയ്തു… എന്നിട്ട് ആ യാത്രക്കാരനെ തലശേരി ഇറക്കി നേത്രാവതിയിൽ സീറ്റ് റെഡി ആണ് അതീ കേറിക്കോളൂ എന്നു പറഞ്ഞു… എവിടെ കിട്ടും ഇത് പോലൊരു സേവനം.. ഇത് മാത്രമല്ല ഓരോ യാത്രക്കാരനോടും സ്നേഹത്തോടെ ഉള്ള അദ്ദേഹത്തിന്റെ പെരുമാറ്റം സഹകരണം അത് വാക്കുകളിൽ ഒതുക്കാവുന്നതല്ല സ്വന്തം സീറ്റ്‌ മറ്റൊരു വെയിറ്റിങ് ലിസ്റ്റ് ഉള്ള ആളിന് നൽകി ഇദ്ദേഹം ടോയ്‍ലറ്റിനു അരികിൽ ഡോർ ചാരി നിൽക്കുന്നു…

മുഖത്ത് നിറഞ്ഞ പുഞ്ചിരി കാത്ത് സൂക്ഷിച്ച് കൊണ്ട് ഒരു ഗസ്റ്റിനെ പോലെ യാത്രക്കാരെ കാണുന്ന ഇദ്ദേഹത്തെ പോലെ ഉള്ളവരാണ് നമ്മുടെ സർക്കാർ മേഖലയിൽ ആവിശ്യം… !! യാത്രക്കാരോട് എങ്ങനെ പെരുമാറണം എന്ന് ഓരോ ജീവനക്കാരനും ഇദ്ദേഹത്തെ കണ്ടു പഠിക്കണം.. ഹൃദയത്തിൽ നിന്നും ഒരു സല്യൂട് സാർ..!! ഈ പോസ്റ്റ് അദ്ദേഹത്തിന്റെ മുന്നിൽ എത്തും വരെ ഷെയർ ചെയ്യൂ കൂട്ടരേ…

നിങ്ങളുടെ ഓരോ ഷെയറിങ്ങും ഇദ്ദേഹത്തിനുള്ള സല്യൂട്ട് ആകട്ടെ . ! സ്വന്തം ജോലിയെ എങ്ങനെയാണ് ഇതിലും ആഴത്തിൽ സ്നേഹിക്കുവാനും, ബഹുമാനിക്കുവാനും സാധിക്കുക . മാതൃകയാക്കപ്പെടുക തന്നെ വേണം ഈ പെരുമാറ്റം … അഭിനന്ദനങ്ങൾ..!!
Indian Railways Palakkad Railway Passengers
Palakkad / Palghat

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *