Breaking News
Home / Lifestyle / നമുക്ക് എത്ര ആഴത്തിൽ ഭൂമി കുഴിക്കുവാൻ സാധിക്കും ?.. ഇതൊന്നു കണ്ട് നോക്കൂ..!!

നമുക്ക് എത്ര ആഴത്തിൽ ഭൂമി കുഴിക്കുവാൻ സാധിക്കും ?.. ഇതൊന്നു കണ്ട് നോക്കൂ..!!

ഇതുവരെ കുഴിച്ചതിൽ ഏറ്റവും ആഴം കൂടിയ കുഴി റഷ്യയിലെ കോളാ കുഴൽ കിണർ ആണ്. ഇതിനു തറ നിരപ്പിൽ വാവട്ടം വളരെ കൂടുതലും, പിന്നീട് പല ശാഖകളായി താഴേക്കു പല കുഴികളും ആണുള്ളത്. അതിൽ “SG-3” എന്ന പേരിലുള്ള കുഴി ആണ് ഏറ്റവും ആഴം കൂടിയത്. അതിനു നമ്മുടെ തലയുടെ വട്ടം ( 23 സെന്റിമീറ്റർ ) മാത്രമേ ഉള്ളൂ. ഇതിനു 12 കിലോമീറ്ററിൽ അലപം കൂടുതൽ ( 12.26 km ) ആഴമാണുള്ളത്.

പക്ഷെ അത് നമ്മുടെ ഭൂമിയുടെ പുറംതോടിന്റെ ( Earth’s crust ) വെറും മൂന്നിൽ ഒന്ന് മാത്രം ആഴമേ ഉള്ളൂ. ഈ 12 കിലോമീറ്റർ ആവട്ടെ ഭൂമിയുടെ കേന്ദ്രത്തിലേക്കുള്ള ദൂരത്തിന്റെ ഒരു ശതമാനത്തിന്റെ പകുതിയുടെ പകുതി ആഴം ( 0 .19 % ) മാത്രം !

വജ്ര മുനയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് കുഴിയുടെ ആഴം കൂട്ടുവാൻ പല പ്രാവശ്യം ശ്രമിച്ചതാണ്. എന്നാൽ എപ്പോൾ ഡ്രിൽ അവിടെനിന്നു ഉയർത്തുന്നുവോ അപ്പോഴൊക്കെ ചൂട് കൂടിയ മണ്ണ് വന്നു ആ കുഴി മൂടപ്പെടുന്നു. കല്ലും മണ്ണുമൊക്കെ ഉരുകിത്തുടങ്ങുവാൻതക്കെ ചൂടാണ് ഇത്ര ചെറിയ ആഴത്തിൽ പോലും ! പ്രതീക്ഷിച്ചതിലും കൂടിയ ചൂട് ആയതിനാൽ 1992 ഇൽ ആ ശ്രമം റഷ്യ ഉപേക്ഷിച്ചു.

ഭൂമിയുടെ കേന്ദ്രത്തിലെ ചൂട് 6000 ഡ്രിഗ്രി സെൽഷ്യസിന് മുകളിൽ എന്നാണ് കണക്കാക്കിയിരിക്കുന്നത്. അങ്ങോട്ടുള്ള ദൂരമാണെങ്കിൽ 6371 കിലോമീറ്ററും. ഭൂമിയുടെ കേന്ദ്രത്തിലേക്കുള്ള ദൂരത്തിന്റെ വെറും 1% പോലും കുഴിക്കുവാൻ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ല !

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *