Breaking News
Home / Lifestyle / അമിത് ഷായ്ക്ക് ഹെലികോപ്റ്റര്‍ ഇറക്കാന്‍ കര്‍ഷകന്റെ വയല്‍ നശിപ്പിച്ചു..!!

അമിത് ഷായ്ക്ക് ഹെലികോപ്റ്റര്‍ ഇറക്കാന്‍ കര്‍ഷകന്റെ വയല്‍ നശിപ്പിച്ചു..!!

ബഗല്‍കോട്ട്: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് വേണ്ടി കര്‍ഷകന്റെ ഒന്നരയേക്കറോളം വരുന്ന വയല്‍ നശിപ്പിച്ചു. ബഗല്‍കോട്ടിലെ കര്‍ഷകനായ ജഗദീഷ് രുദ്രപ്പ കാരാടിയുടെ കൃഷയിടാണ് നശിപ്പിക്കപ്പെട്ടത്.
അമിത് ഷാ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം.

വയല്‍ നശിപ്പിച്ചതിനെതിരെ ജഗദീഷ് പരാതി നല്‍കി. ബിജെപി നേതാവ് ദൊഡന്ന ഗൗഡയും സംഘവും അതിക്രമിച്ച് കയറി വയല്‍ നശിപ്പിക്കുകയായിരുന്നെന്ന് ജഗദീഷ് രുദ്രപ്പ പറഞ്ഞു. ഇയാളുടെ പരാതിയില്‍ ഇല്‍കല്‍ പോലീസ് കേസെടുത്തു.

ഇല്‍കലിലെ 111 സര്‍വേ നമ്പറിലുള്ള 1.32 ഏക്കര്‍ കൃഷിയിടം രുദ്രപ്പയുടെ ബന്ധുവിന്റേതാണ്. ഇവിടെ ഇയാളാണ് കൃഷി ചെയ്യുന്നത്. വെള്ളിയാഴ്ച ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം അക്രമികള്‍ എത്തി വയല്‍ നശിപ്പിക്കുകയായിരുന്നെന്ന് രുദ്രപ്പ പറഞ്ഞു.

അതേസമയം രുദ്രപ്പയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ബിജെപി വക്താവ് എസ് പ്രകാശ് പറഞ്ഞു

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *