റാഞ്ചി:ഒരു നാടിനെ മുഴുവന്‍ കബളിപ്പിച്ച് കാലങ്ങളോളം ജനങ്ങളെ ശുശ്രൂഷിച്ച് നടന്നത് വ്യാജ ഡോക്ടര്‍. ഝാര്‍ഖണ്ഡിലെ ചത്ര ജില്ലയിലാണ് സംഭവം. ജയ്പ്രകാശ് നഗറിലെ ഒ.എം. നഴ്സിങ് ഹോം എന്ന ക്ലിനിക്ക് നടത്തിവരുകയായിരുന്നു ഈ വ്യാജ ഡോക്ടര്‍. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗുഡിയ ദേവിയെന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അള്‍ട്രാ സൗണ്ട് സ്‌കാനിങ് നടത്തുകയും കുഞ്ഞ് പെണ്ണായിരിക്കുമെന്ന് അനൂജ് കുമാര്‍ ഭര്‍ത്താവിനോട് തറപ്പിച്ചു പറയുകയായിരുന്നു.
എന്നാല്‍ യുവതി ജന്മം നല്‍കിയത് ആണ്‍കുട്ടിയ്ക്കായിരുന്നു. ഇതോടെ തന്റെ പ്രവചനവും മറ്റും തെറ്റുമെന്ന് കണ്ടതോടെ കുഞ്ഞിന്റെ ലിംഗം മുറിച്ചാണ് ഇയാള്‍ പ്രതിച്ഛായ നിലനിര്‍ത്താന്‍ ശ്രമിച്ചത്. ലിംഗം മുറിച്ച് കുട്ടിയ്ക്ക് വൈഗല്യം ഉണ്ടെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം എന്നാല്‍ കുട്ടി മരിച്ചതോടെ എല്ലാ പ്രതീക്ഷകളും തകിടം മറിയുകയായിരുന്നു. കുഞ്ഞിന്റെ മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ വിവരം പോലീസില്‍ അറിയിച്ചതോടെ ഇയാള്‍ കുടുങ്ങുകയായിരുന്നു.
യാതൊരുവിധ അനുമതിയോ റജിസ്‌ട്രേഷനോ കൂടാതെയാണ് അനൂജ് കുമാര്‍ ക്ലിനിക്ക് നടത്തിവന്നത്. ഗര്‍ഭിണികള്‍ക്ക് അള്‍ട്രാസൗണ്ട് സ്‌കാനിങ് ചെയ്തുകൊടുക്കുകയും കുഞ്ഞ് എന്താണെന്ന് പ്രസവത്തിന് മുന്‍പേ പറഞ്ഞുകൊടുക്കുകയും ഇയാള്‍ ചെയ്തിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ ലിംഗം ഛേദിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ എസ്.പി. സിങ് വ്യക്തമാക്കി.