ചെന്നൈയില്‍ ആയുര്‍വേദ ഡോക്ടറായ ഡോ. അനില്‍ വര്‍മയുടെയും ഉഷാദേവിയുടെയും ഏകമകളാണ് അനാമിക. ശനിയാഴ്ച ഉച്ചയ്ക്ക് മൂവരും ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ബിരിയാണിയും കൂടെ നാരങ്ങാവെള്ളവും അനാമിക കഴിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ ദേഹാസ്വാസ്ഥ്യമുണ്ടായ കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് മരിച്ചു.
സദാശിവന്റെ കൈയൊപ്പ് എന്ന മലയാളസിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച സമയത്താണ് അനാമികയുടെ ദാരുണാന്ത്യം. മൂന്ന് തമിഴ് സിനിമയിലേക്ക് ഓഡിഷനും വിളിച്ചിരുന്നു. അഭിനയ സ്വപ്നങ്ങള്‍ ബാക്കിവെച്ചാണ് ഭരതനാട്യം നര്‍ത്തകികൂടിയായ അനാമിക യാത്രയായത്.
ഒന്‍പതുമാസത്തിനുശേഷമാണ് പിതാവ് അനില്‍ വര്‍മ ചെന്നൈയില്‍ നിന്ന് വീട്ടിലെത്തിയത്. കുടുംബമൊന്നാകെ ദിവസങ്ങളായി അവധിക്കാല യാത്രയിലായിരുന്നു. ഇതിന്റെ ഭാഗമായി എറണാകുളത്ത് ലോഡ്ജിലായിരുന്നു താമസം. അനില്‍ വര്‍മ്മ ഭാര്യയും മകളുമൊത്ത് വിനോദ യാത്രയ്ക്കിറങ്ങിയതാ യിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച യാത്രയില്‍ ആദ്യം ആലപ്പുഴയും കുട്ടനാടുമൊക്കെ കറങ്ങി. പിന്നീട് എറണാകുളത്തേക്ക് യാത്ര തിരിച്ചു. കൊച്ചി മറൈന്‍ ഡ്രൈവില്‍ ബ്രോഡ്വേയ്ക്ക് സമീപമുള്ള ഹോട്ടലിലാണ് ഇവര്‍ താമസിച്ചത്. കറങ്ങാന്‍ പോയി തിരിച്ചുവന്ന് കഴിച്ച ഭക്ഷണമാണ് അനാമികയുടെ ജീവനെടുത്തത്.
താമസിക്കുന്ന ഹോട്ടലില്‍ നിന്ന് പ്രോണ്‍സ് ബിരിയാണിയും കൂടെ നാരങ്ങ വെള്ളവും അനാമിക കഴിച്ചിരുന്നു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് മരിച്ചു. മകളുമൊത്തുള്ള സെല്‍ഫി നോക്കി വിതുമ്പുകയാണ് ഈ അച്ഛന്‍. ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോള്‍ ഡോ. അനില്‍ വര്‍മ ഒരിക്കലും കരുതിയില്ല, ഇതു തന്റെ മകളുടെ അവസാന സെല്‍ഫിയാകുമെന്ന്. മരണത്തിന്റെ ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഹോട്ടലില്‍ വച്ചായിരുന്നു ഈ സെല്‍ഫി എടുത്തത്.