ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലയായ ഒക്സ്ഫോര്‍ഡില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, ഇംഗ്ലണ്ടിലെ ജോലിയും ഉപേക്ഷിച്ച് നാട്ടിലെത്തി ബിസിനസ് ആരംഭിച്ച രാജാ സിംഗ് ഇന്ന് ജീവിതം തള്ളിനീക്കുന്നത് രാജ്യതലസ്ഥനത്തെ തെരുവീഥികളിലാണ്. 76ുകാരനായ സിംഗിന് ഈ ഗതി വരാനുണ്ടായ സാഹചര്യം അന്വേഷിച്ചെത്തിയ അവിനാഷ് സിംഗ് എന്ന യുവാവ് ആ വൃദ്ധന്റെ വാക്കുകള്‍ കേട്ട് കരയുകയാണുണ്ടായത്.
കുടുംബത്തോടൊപ്പമുള്ള ജീവിതത്തിന് വേണ്ടിയാണ് രാജാ സിംഗ് ഇംഗ്ലണ്ടിലെ തന്റെ ജോലി ഉപേക്ഷിച്ച് പഞ്ചാബിലേക്ക് മടങ്ങിയെത്തുന്നത്. ബിസിനസ് ആരംഭിച്ച രാജാ സിംഗ് തന്റെ മക്കളെ വലിയ നിലയില്‍ കാണാന്‍ ആഗ്രഹിച്ചു. അതിനായി കഠിനധ്വാനം ചെയ്തു. പണം ഇല്ലാതിരിന്നിട്ടും ലോണെടുത്ത് രണ്ടു മക്കളെയും വിദേശത്ത് പഠിക്കാന്‍ അയച്ചു. യുകെയിലും, യുഎസിലുമായ അവര്‍ പഠനം പൂര്‍ത്തിയാക്കി, ജോലിയും ലഭിച്ചു. എന്നാല്‍ ഈ കാലയിളവിനോടകം അവര്‍ തങ്ങളുടെ പിതാവിനെയും, പിതാവ് നടത്തിയ കഷ്ടപ്പാടുകളെയും മറന്നിരുന്നു. ബിസിനസ് കൂടി പൊളിഞ്ഞതോടെ സ്വന്തമായിയുള്ളതെല്ലാം രാജാ സിംഗിന് നഷ്ടമായി. ഒടുവില്‍ അദ്ദേഹം തെരുവില്‍ അഭയം പ്രാപിച്ചു.
തലചായ്ക്കുന്നതിന് ആരുടെയും വാതില്‍ മുട്ടാന്‍ തന്റെ അഭിമാനം സമ്മതിക്കുന്നില്ലെന്നാണ് തെരുവ് തെരഞ്ഞെടുക്കാന്‍ കാരണമായി രാജാ സിംഗ് പറഞ്ഞത്. ഗുരു ഖര് ആരാധനാലയങ്ങളില്‍ നിന്നും ലംഗാര്‍(പ്രസാദം) സൗജന്യ ഭക്ഷണമായി ലഭിക്കുമെങ്കിലും, അത് സ്വീകരിക്കണമെങ്കില്‍ ദാനധര്‍മ്മം നടത്തേണ്ടതുണ്ടെന്നും, ദാനം ചെയ്യാന്‍ തന്റെ കയ്യില്‍ ഇന്ന് ഒന്നുമില്ലെന്നും രാജാ സിംഗ് പറയുന്നു. അപേക്ഷ ഫോമുകള്‍ പൂരിപ്പിച്ച് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇപ്പോള്‍ ജീവിതം നയിക്കുന്നത്. സാമ്പത്തിക സഹായം നല്‍കാമെന്ന് അവിനാശ് സിംഗ് വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം നിരസിക്കുകയാണുണ്ടായത്.
രാജാ സിങ്ങിന്റെ ജീവിതം വിവരിച്ച് അവിനാശ് സിംഗ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുകയും, ഇത് വൈറലാവുകയും ചെയ്തതോടെ നിരവധിയാളുകളാണ് അദ്ദേഹത്തെ സഹായിക്കാന്‍ രംഗത്ത് എത്തിയിരിക്കുന്നത്.