Breaking News
Home / Lifestyle / ഇങ്ങനെയുമുണ്ടോ ഭാഗ്യം: ലോണെടുത്ത് മുടിഞ്ഞ ഇന്ത്യന്‍ യുവാവിന് ദുബായില്‍ അടിച്ചത് ഒരു മില്യണ്‍ ജാക്ക്‌പോട്ട്‌..!!

ഇങ്ങനെയുമുണ്ടോ ഭാഗ്യം: ലോണെടുത്ത് മുടിഞ്ഞ ഇന്ത്യന്‍ യുവാവിന് ദുബായില്‍ അടിച്ചത് ഒരു മില്യണ്‍ ജാക്ക്‌പോട്ട്‌..!!

ദുബായില്‍ ബാങ്ക് ലോണെടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാതെ ആകെ നട്ടം തിരിഞ്ഞ് നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ യുവാവിന് തുണയായി ഭാഗദേവത. ഒരു മില്യണ്‍ ഡോളറിന്റെ ജാക്ക്‌പോട്ടാണ് 37കാരനായ എസ്ആര്‍ ഷേണായിയെ തേടിയെത്തിയത്.

തുടരെ ടിക്കറ്റ് എടുക്കുന്നതിന് പലപ്പോഴും സഹപ്രവര്‍ത്തകരില്‍ നിന്ന് താന്‍ വഴക്ക് കേട്ടിരുന്നു. എങ്കിലും തങ്ങള്‍ ഒരുമിച്ചാണ് ടിക്കറ്റ് എടുക്കുന്നത്. അതിനാല്‍ വീതിക്കുമ്പോള്‍ 360000 ദിര്‍ഹം മാത്രമാണ് ലഭിക്കുക. ഇത് ഒരു വലിയ തുകയാണ്, ഇതില്‍ താന്‍ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസം 100 ദിര്‍ഹമാണ് ടിക്കറ്റിനായി ഷേണായി മുടക്കിയിരുന്നത്.

ഒമ്പത് വര്‍ഷമായി ഇന്ത്യയില്‍ നിന്നും ദുബായിലെത്തി ജോലി ചെയ്യുകയാണ് ഇദ്ദേഹം. ക്രെഡിറ്റ് കാര്‍ഡ് ബില്ലും ലോണുമായി 230000 മുതല്‍ 240000 ദിര്‍ഹം കടം ലോണ്‍ ഷേണായിക്ക് ഉണ്ടെന്നാണ് വിവരം. ദുബായിലെ ഒരു ഐടി കമ്പനിയില്‍ അക്കൗണ്ടന്റായാണ് അദ്ദേഹം ജോലി ചെയ്യുന്നത്. കഴിഞ്ഞ നാല് മാസമായി എല്ലാ മാസവും ഷേണായി ടിക്കറ്റ് എടുത്തിരുന്നു. ഒടുവില്‍ ഇപ്പോഴാണ് അദ്ദഹത്തിന് ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചത്. ലോണ്‍ ഒടുക്കിയ ശേഷം ലഭിച്ച തുകയില്‍ കുറച്ച് മാത്രമേ അദ്ദേഹത്തിന് ലഭിക്കൂ.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *