Breaking News
Home / Lifestyle / അന്ന് പയ്യന്നൂര്‍ റെയില്‍വെ ട്രാക്കില്‍ ഇരുകാലുകളും അറ്റ് നിലവിളിക്കുന്ന രണ്ടരവയസുകാരന്‍; ഇന്ന് കുഞ്ഞു സാലിഹ് വീണ്ടും പിച്ചവയ്ക്കുന്നു ജീവിതത്തിലേക്ക്..!!

അന്ന് പയ്യന്നൂര്‍ റെയില്‍വെ ട്രാക്കില്‍ ഇരുകാലുകളും അറ്റ് നിലവിളിക്കുന്ന രണ്ടരവയസുകാരന്‍; ഇന്ന് കുഞ്ഞു സാലിഹ് വീണ്ടും പിച്ചവയ്ക്കുന്നു ജീവിതത്തിലേക്ക്..!!

പയ്യന്നൂര്‍: കുഞ്ഞു സാലിഹ് വീണ്ടും പിച്ചവയ്ക്കുന്നു, ജീവിതത്തിലേക്ക്. പയ്യന്നൂര്‍ റെയില്‍വെ ട്രാക്കില്‍ നിന്നും നിലവിളിക്കുന്ന കുഞ്ഞിനെയും അറ്റ് പോയ കുഞ്ഞുകാലുകളുമായി മനുഷ്യസ്‌നേഹികള്‍ ആശുപത്രിയിലേക്ക് കുതിക്കുമ്പോള്‍ സാലിഹ് ഇനി ജീവിതത്തിലേക്ക് പിച്ചവെക്കുമെന്ന് ആരും കരുതിയതല്ല. ദൈവവും ഡോക്ടര്‍മാരും ശാസ്ത്രവും ഒരുമിച്ചപ്പോള്‍ തുന്നിപ്പിടിപ്പിച്ച അവന്റെ പിഞ്ചു കാലുകളില്‍ സാലിഹ് വീണ്ടും പിച്ചവെച്ച് തുടങ്ങി.

കഴിഞ്ഞ ഏപ്രില്‍ 29 ന് പയ്യന്നൂര്‍ റെയില്‍വെ ട്രാക്കില്‍ ഉമ്മയും മകനും അപകടത്തില്‍ പെടുകയായിരുന്നു. ഉമ്മ പിലാത്തറ സ്വദേശിനി പീരക്കാംതടത്തില്‍ സഹീദ (29) സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപെട്ടിരുന്നു.

പയ്യന്നൂര്‍ പോലീസിന്റെ സഹായത്തോടെ സിഐ എംപി ആസാദിന്റെ നേതൃത്വത്തില്‍ അറ്റകാലുകള്‍ പ്ലാസ്റ്റിക്ക് ബോക്‌സില്‍ ഐസിട്ട് മംഗളൂരു എജെ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. ഹോസ്പിറ്റലില്‍ ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഈ കാലുകള്‍ തുന്നിപ്പിടിപ്പിച്ചു.

സാമ്പത്തിക സഹായവും പോലീസ് തന്നെ തരപ്പെടുത്തി മുന്‍കൂട്ടി വിവരം നല്&്വംഷ;കിയതിനാല്‍ ശസ്ത്രക്രിയക്ക് വേണ്ട ഒരുക്കങ്ങള്‍ പെട്ടെന്ന് നടന്നു. അതിനിടയില്‍ സാലിഹിന്റെ ശരീരത്തില്‍ നിന്ന് ഒരു ലിറ്ററിലധികം രക്തം വാര്‍ന്നു പോയിരുന്നെങ്കിലും ബോധം നഷ്ടപ്പെട്ടിരുന്നില്ല.

തിരിച്ചറിയാതിരുന്ന കുഞ്ഞിന് പോലീസിന്റെ സമ്മതത്തോടെ ശസ്ത്രക്രിയ തുടങ്ങി. ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായി നടത്തി. അപ്പോഴേക്കും നീലേശ്വരം തൈക്കടപ്പുറത്തെ സമീറിന്റെ ഭാര്യയയും മകനുമാണ് അപകടത്തില്‍ പെട്ടത് എന്ന് തിരിച്ചറിഞ്ഞു.

ശേഷം ആറ് മാസം നിതാന്ത ജാഗ്രതയോടെ കുഞ്ഞിനെ അണുബാധയൊന്നും ഏല്‍ക്കാതെ സംരക്ഷിച്ചു. ഇളം പ്രായമായതിനാല്‍ ഞരമ്പുകളുടെ പുനര്‍നിര്‍മിതിയും വളര്‍ച്ചയുമെല്ലാം വേഗത്തിലായി.

കഴിഞ്ഞ മാര്‍ച്ച് 29 ന് ആയിരുന്നു അപകടം നടന്നത്. തൊലി വെച്ച് പിടിപ്പിച്ചതുള്‍പ്പടെ നാല് ശസ്ത്രക്രിയകള്‍ക്ക് സാലിഹ് ഇതുവരെ വിധേയനായി. ഇപ്പോള്‍ പരസഹായമില്ലാതെ കുഞ്ഞ് കാലുകള്‍ നടന്നു തുടങ്ങി. എജെ ഹോസ്പിറ്റലിലെ മൈക്രോ വാസ്‌കുലാര്‍ സര്‍ജന്‍ ഡോ. ദിനേശ് കദമിന്റെ നേതൃത്വത്തിലാണ് ഏറെ ശ്രമകരമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

About Intensive Promo

Leave a Reply

Your email address will not be published.