സ്വപ്നങ്ങളിലും സിനിമ കഥകളിലും മാത്രം കണ്ടിട്ടുളള ചില സീന്‍ യഥാര്‍ത്ഥ ജീവിതത്തിലും സംഭവിച്ചാല്‍ എന്തായിരിക്കും അവസ്ഥ…….
എന്റെ വളരെ അടുത്തൊരു ചങ്ങാതിക്ക് ഈ കഴിഞ്ഞ ദിവസം ഇങ്ങനെയൊരു അവസ്ഥയുണ്ടായി…….
അവന് വര്‍ഷങ്ങളായി ആലുവയില്‍ താമസക്കാരനായ കേരളത്തിലും പുറത്തും ബിസിനസ് ഉളള ഒരു വ്യക്തിയുടെ ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റിങ് ജോലിയാണ് . വലിയ ശമ്പളം ഇല്ലെങ്കിലും ഹാപ്പിയായി തന്നെ ജീവിച്ചു പോകുന്നു .
ഈ കഴിഞ്ഞ ദിവസം മുതലാളിക്ക് പുതിയ ബുളളറ്റ് നോക്കണം എന്ന് പറഞ്ഞ് നേരെ മുതലാളിക്കും കുടുംബത്തിനും ഒപ്പം കാറില്‍ ഷോറൂമിലേക്ക് യാത്ര . അവിടെ ചെന്നപ്പോ ഒരു ബുളളറ്റിന്റെ കീ എടുത്ത് അവന് കൊടുത്തു ട്രയല്‍ ഓടിച്ച് നോക്കാന്‍ പറഞ്ഞു .
മുതലാളി ബുളളറ്റ് വാങ്ങുന്നതിന് ഞാന്‍ ട്രയല്‍ ഓടിക്കുന്നതെന്തിനാണെന്ന് മനസ്സില്‍ കരുതി അവന് ഒന്ന് ബുളളറ്റ് ട്രയല്‍ ചെയ്തു .തിരിച്ച് ഷോറൂമിലെത്തിയപ്പോള്‍ മുതലാളി ഒരു ബുളളറ്റിന്റെ കീ അവന്റെ കൈയ്യില്‍ വെച്ചു കൊടുത്തു .
ആ സമയം ചുറ്റുമുളളവരുടെ ചെറിയ കൈയ്യടി കൂടെ കേട്ട് അവന് ആകെ അമ്പന്ന് നില്ക്കുമ്പോള് മുതലാളി പറയുന്നു ഇത് നിനക്കുളള എന്റെ ഗിഫ്റ്റ് ആണെന്ന് . സ്വപ്നമാണോ ഇതെന്ന് ആദ്യം അവന് സംശയിച്ചെങ്കിലും മുഖത്ത് ഒലിച്ചിറങ്ങിയ കണ്ണീര് അവനത് യാഥാര്‍ത്ഥ്യം തന്നെയാണെന്ന് ഉറപ്പിച്ചു….
അതോടൊപ്പം മുതലാളിയുടെ കെട്ടിപ്പിടിച്ചുളള ആശ്ലേഷം കൂടി ആയപ്പോള്‍ വാക്കുകള്‍ക്ക് അതീതമാകുന്ന ഒരു ഫീലിങിലേക്ക് അവന് എത്തി ♥♥
തൊഴിലാളികളെ അടിമകളെ പോലെ കണ്ട് അവരെ വെറും ശിപായിമാരെ പോലെ കാണുന്ന മുതലാളിമാരുളള ഈ കാലത്ത് ഇത്തരം മുതലാളിമാര്‍ ശരിക്കും സമൂഹത്തിന് ഒരു മാതൃക തന്നെയാണ് ♥♥
Jeneesh Cherampilly See less