Breaking News
Home / Lifestyle / പക്വത എത്താത്ത രണ്ടു പേരുടെ കുസൃതി ആയിരുന്നു അവളുടെ വയറ്റില്‍..!!

പക്വത എത്താത്ത രണ്ടു പേരുടെ കുസൃതി ആയിരുന്നു അവളുടെ വയറ്റില്‍..!!

അവൾ വലിയ ഒരു തെറ്റായിരുന്നു. പക്വത എത്താത്ത രണ്ടു പേരുടെ കുസൃതി. പതിനെട്ടും ഇരുപത്തിയൊന്നും വയസ്സായ അവർ നിയമത്തിനു മുന്നിൽ പ്രായപൂർത്തിയായിരുന്നു. പക്ഷേ..

വിവരമില്ലാത്ത പ്രായത്തിൽ പ്രേമിച്ചു തുടങ്ങി. സിനിമയും കഥകളും സൃഷ്ടിച്ച പ്രണയമെന്ന മായാലോകത്തായിരുന്നു അവർ. അങ്ങനെ കാലങ്ങൾകടന്നു പോയി. അവരുടെ ബന്ധം അതിരുൾ ലംഘിച്ചു. അങ്ങനെ അവൾ …….

രണ്ടു ചുവന്ന വരയുടെ രൂപത്തിൽ ആദ്യമായി അവൾ സാന്നിദ്ധം അറിയിച്ചു. അതു ഒരു കോലിളക്കമാണു സൃഷ്ടിച്ചത്. അവളുടെ അച്ഛൻ പറഞ്ഞത് കൊന്നുകളയാൻ ആയിരുന്നു. പക്ഷേ അവളുടെ അമ്മ അതു കേട്ടില്ല. പകരം കൊന്നത് അയാളോട് ഉള്ള സ്നേഹമായിരുന്നു. തന്റെ മകളെ ഉപേക്ഷിക്കാൻ പക്വത എത്താത്ത അവളുടെ അമ്മയ്ക്ക് കഴിഞ്ഞില്ല.

അങ്ങനെ അവൾ ആ ഉദരത്തിൽ വളർന്നു തുടങ്ങി. അവളുടെ വളർച്ച അറിയാതിരിക്കാൻ അ അമ്മ നന്നേ പാടുപെട്ടു. വൈകാതെ കൂട്ടിനു അയാളും എത്തി തന്റെ തെറ്റുമനസ്സിലാക്കി. അവർ അവളെ സ്നേഹിച്ചു തുടങ്ങി. പേരും ഇട്ടു.

ആമി. …..

അവൾ ഒരുപാട് സന്തോഷിച്ചു താൻ പെൺകുട്ടിയാണെന്ന് അവർ തിരിച്ചറിഞ്ഞതിൽ. ഇതൊന്നും അധിക നാൾ നീണ്ടു നിന്നില്ല. വിധി അവളുടെ ജീവൻ കവര്‍ന്നെടുത്തു. രണ്ടു മാസം പ്രായമേ ഉള്ളപ്പോൾ ആയിരുന്നു അത് സംഭവിച്ചത്. അമ്മയുടെ കൈകളിലേക്ക് ചുവന്ന ഒരു പൊട്ടുപോലെ! അപ്പോൾ അ കുഞ്ഞു ഹൃദയമിടിച്ചിരുന്നു, അതോ അ അമ്മയുടെ കൈകൾ വിറച്ചതുമാവാം. ആരും അറിയാതെ കുഴിച്ചു മൂടാനെ ആ നിർഭാഗൃവതിക്ക് കഴിഞ്ഞൊള്ളു. അവൾ ഒരു ഓര്‍മയായി.

കാലങ്ങൾ കഴിഞ്ഞു. പക്ഷേ ഇന്നും ആമി ജീവിക്കുന്നു. അവളുടെ അമ്മയുടെ ശരീരത്തിൽ. പല തരം വേദനയുടെ രൂപത്തിൽ. ഞാൻ ഇവിടെ ജീവിച്ചിരുന്നു എന്ന ഓർമ്മപെടുത്തലുമായി.

ഒരു ഒഴിയാബാധയായി…..

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *