പോൺ താരമായ സണ്ണി ലിയോണിനെ സ്നേഹിക്കുകയും തന്നെപ്പോലുള്ള ബി ഗ്രേഡ് സിനിമാ താരങ്ങളോട് പുച്ഛവും പ്രകടിപ്പിക്കുന്നതിനു പിന്നിൽ വ്യക്തമായ കാരണമുണ്ടെന്ന് ഷക്കീല. താനും ജയമാലിനിയുമെല്ലാം ബിക്കിനിയിട്ടാല്‍ നന്നാകില്ല. ഞങ്ങൾക്ക് അതിനുള്ള ശരീര സൗന്ദര്യവുമില്ല. പിന്നെ ജനിച്ച് വളര്‍ന്നത് വിദേശ രാജ്യങ്ങളിലുമല്ല എന്നതും പ്രധാനമാണ്. ഇതെല്ലാം ഗൗരവമുള്ള കാര്യമാണെന്നും തമാശയായി എടുക്കേണ്ട സംഗതികളല്ലെന്നും ഷക്കീല ഒരു അഭിമുഖത്തിൽ പറഞ്ഞു.
സണ്ണി ലിയോണിനൊപ്പം ഫോട്ടോയെടുത്ത് മലയാള നടന്മാർ ഫോട്ടോ എടുത്ത് പങ്കുവച്ചത് നല്ല കാര്യമാണെന്നാണ് ഷക്കീല പറയുന്നത്. പലപ്പോഴും അവരുടെ സിനിമകൾ ഓടിക്കാൻ സണ്ണി ലിയോൺ വേണ്ടിവരുന്നുവെന്നും ഷക്കീല കൂട്ടിച്ചേർക്കുന്നു.
താൻ അഭിനയിച്ച സിനിമകൾ കണ്ട് കുട്ടികള്‍ വഴിതെറ്റുമെന്ന് പറഞ്ഞ് പലരും ഒരുകാലത്ത് പലരും തനിക്കെതിരെ വന്നിട്ടുണ്ട്. അവരോട് പറഞ്ഞത് ഇത്രമാത്രം – ആദ്യം കുട്ടികളുടെ അച്ഛന്മാര് തന്റെ സിനിമ കാണാതിരിക്കൂ. എന്നിട്ട് കുട്ടികളെ ഉപദേശിക്കൂ എന്നാണെന്നും ഷക്കീല വിശദമാക്കുന്നു.