Breaking News
Home / Lifestyle / നോക്കൂ, ഇതാണെന്റെ സിക്‌സ് പാക്ക്; തുണി പൊക്കികാണിച്ച് ബോളിവുഡ് നടി

നോക്കൂ, ഇതാണെന്റെ സിക്‌സ് പാക്ക്; തുണി പൊക്കികാണിച്ച് ബോളിവുഡ് നടി

ബാഗി 2വിന്റെ വിജയത്തിന് ശേഷം തമിഴ് ചിത്രം സംഘമിത്രയില്‍ നായികയാകാന്‍ ഒരുങ്ങുകയാണ് ദിഷ പട്ടാണി. 200 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ സംഘമിത്രയെ അവതരിപ്പിക്കുക ദിഷയായിരിക്കും. താന്‍ വളരെ ആവേശത്തിലാണെന്നും ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതുവരെ കാത്തിരിക്കാന്‍ ക്ഷമയില്ലെന്നും ദിഷ പറഞ്ഞിരുന്നു.

ചിത്രത്തിന് വേണ്ടി ശരീരം ഒരുക്കിയെടുക്കുകയാണ് ദിഷ. ജിമ്മില്‍ നിന്നുമുള്ള നടിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വ്യായാമം ചെയ്തതിന് ശേഷമുള്ള തന്റെ വയറിന്റെ ഭംഗി ആരാധകര്‍ കാണാനായി നടി തുണി പൊക്കി ഫോട്ടോയെടുത്തു. ദിഷയുടെ സിക്‌സ്പാക്ക് എന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്.

നേരത്തെ ഒരു പുരസ്‌കാര നിശയില്‍ മാറിടം തുറന്നുകാണിക്കുന്ന വസ്ത്രമിട്ട് വന്ന ദിഷയുടെ ചിത്രം വൈറലായിരുന്നു. അടുത്തിരുന്നയാള്‍ തുറിച്ചുനോക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.

നേരത്തെ ശ്രുതി ഹാസനെയാണ് സംഘമിത്രയായി തിരഞ്ഞെടുത്തിരുന്നത്. ചിത്രത്തിനു വേണ്ടി ലണ്ടനില്‍ ആയുധ പരിശീലനവും ശ്രുതി നടത്തിയിരുന്നു. കുതിരപ്പുറത്ത് കയ്യില്‍ വാളേന്തിയിരിക്കുന്ന ശ്രുതി ഹാസന്റെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുറത്തിറക്കിയിരുന്നു. പിന്നീട് ‘സംഘമിത്ര’ ചിത്രത്തില്‍ നിന്നും ശ്രുതി ഹാസനെ മാറ്റിയതായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ചില സാഹചര്യങ്ങളാല്‍ സംഘമിത്രയില്‍ ശ്രുതി ഹാസനുമായി മുന്നോട്ടു പോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല എന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയത്. എന്നാല്‍ തന്നെ മാറ്റിയതല്ല സ്വയം മാറിയതാണെന്ന് പറഞ്ഞ് ശ്രുതി തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *