ചുരത്തില്‍ പായസം വില്‍പ്പന നടത്തുന്ന
കുട്ടികളുടെയും അവരുടെ കുടുംബത്തിന്റെയും വാര്‍ത്ത കഴിഞ്ഞ മാര്‍ച്ച് 11 നാണ് ടീം വിഷന്‍ പുറത്തു വിട്ടത്. 12 ന് സിറാജ് പത്രത്തിലും വാര്‍ത്ത വന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരവധി പേര് ഇവര്‍ക്ക് സഹായവുമായി രംഗത്തെത്തി. ലക്ഷങ്ങള്‍ ഇവരുടെ ബേങ്ക് അക്കൗണ്ടിലും വീട്ടിലും എത്തി. നൗഫലും കുടുംബവും ഇന്ന് സന്തോഷത്തിലാണ്.
18 ലക്ഷം രൂപ നല്കി 7 സെന്റ് സ്ഥലവും പ്രവൃത്തി പൂര്‍ത്തിയായ വീടും വിലക്കു വാങ്ങി. 14 ലക്ഷത്തില്‍ പരം രൂപ നൗഫലിന്റെ അക്കൗണ്ടില്‍ എത്തിയെന്നാണ് പറയുന്നത്. ഇവരുടെ വീട്ടില്‍ നേരിട്ട് ഏല്പിച്ചതിന്റെ കണക്ക് വ്യക്തമല്ലെങ്കിലും ലക്ഷങ്ങള്‍തന്നെ ഉണ്ട്. ആറ് ലക്ഷം കമ്മിറ്റിയുടെ അക്കൗണ്ടിലും നേരിട്ടുമായി കിട്ടിയിട്ടുണ്ട്. ഒരു മകളുടെ വിവാഹം കഴിച്ച വകയിലുണ്ടായിരുന്ന നാല് ലക്ഷത്തോളം ബാധ്യത വീട്ടിക്കഴിഞ്ഞു. നൗഫലിന് കിഡ്നിയില്‍ കല്ല് നിറഞ്ഞതിനാല്‍ അടിയന്തിര ശസ്ത്രക്രിയക്ക് ഡോക്ടര്‍ നിര്‍ദ്ധേശിച്ചിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതിനുള്ള ഏര്‍പ്പാടുകള്‍ ചെയതെങ്കിലും സമയം വൈകാതിരിക്കാനും സ്വകാര്യ ആശുപത്രിയില്‍ പോവാനുള്ള പണം ഉള്ളതിനാലും കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയില്‍നിന്നുതന്നെ ശസ്ത്രക്രിയ നടത്തി. ഇതിനിടെ രണ്ടാമത്തെ മകളുടെ വിവാഹവും നിശ്ചയിച്ചു. സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാന്‍ മുന്നോട്ടുവന്നത് തലശ്ശേരി സ്വദേശിയായ പ്രവാസിയാണ്.
എല്ലാം കൊണ്ടും ഇന്ന് ഈ കുടുംബം സന്തോഷത്തിലാണ്. ദേശീയപാതയിലെ ഈങ്ങാപ്പുഴ അങ്ങാടിയില്‍ നിന്നും മൂന്ന് കിലോമീറ്ററോളം മാറിയാണ് ഇവര്‍ക്കുള്ള വീട് വാങ്ങിയത്. സ്വന്തമായി കാറ് ഉള്ളതിനാല്‍ യാത്രാ പ്രശ്നവും ഇല്ല. എല്ലാംകൊണ്ടും ഇന്ന് ഇവര്‍ സന്തോഷത്തിലാണ്. ശനിയാഴ്ച ഇവര്‍ പുതിയ വീട്ടിലേക്ക് താമസം മാറും. സഹകരിച്ച-സഹായിച്ച എല്ലാവര്ക്കും നന്ദി… നന്ദി… നന്ദി….
ഇനി ആ കുഞ്ഞുങ്ങൾക്ക് ജോലിക്ക് പോവാതെ പഠനത്തിൽ ശ്രദ്ധിക്കമല്ലോ ദൈവം കാരുണ്യവാൻ ആണ് ഇവരെ സഹായിച്ച (സാമ്പത്തികപരമായും അല്ലാതെയും) ദൈവത്തിന്റെ അനുഗ്രഹം വർഷിക്കട്ടെ
ഇവരുടെ ദുരിത ജീവിതം ഷെയര്‍ ചെയ്തവരെല്ലാം ഈ സന്തോഷ വാര്‍ത്ത കൂടി ഷെയര്‍ ചെയ്യണം….