ഓടുന്ന തീവണ്ടിയില്‍ നിന്നും യുവതിയെ പീഡനത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ആര്.പി.എഫ്. കോണ്‍സ്റ്റബിള്‍ കെ.ശിവജിക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു.
കഴിഞ്ഞ 23നായിരുന്നു സംഭവം നടന്നത്. ട്രെയിനില്‍ നൈറ്റ് പട്രോളിംഗിനിടെ തൊട്ടടുത്ത ബോഗിയില്‍നിന്ന് യുവതിയുടെ കരച്ചില് കേട്ടെത്തിയ ശിവജി ജീവന് പണയം വെച്ചാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ട്രെയിനിന്റെ വേഗം കുറഞ്ഞപ്പോള്‍ ഇദ്ദേഹം തീവണ്ടിയില്‍ നിന്നും എടുത്ത്ചാടി യുവതിയുടെ കരച്ചില് കേട്ട ബോഗിയിലേക്ക് എത്തുകയായിരുന്നു. ഇവിടെ വെച്ച് ഒരാള്‍ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുവാന്‍ ശ്രമിക്കുന്നത് കണ്ട ഇദ്ദേഹം ആക്രമിയില്‍ നിന്നും കുട്ടിയെ രക്ഷിക്കുകയായിരുന്നു.
പീഡനത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും യുവതിയുടെ ചുണ്ടിലും ശരീരത്തും രക്തം ഒഴുകിയിരുന്നതായും പെണ്‍കുട്ടി അബോധവസ്ഥയിലായതായും ഇദ്ദേഹം പറയുന്നു.
സ്ത്രീകളുടെ സുരക്ഷയ്ക്ക് റെയില്‍വെ നല്കുന്ന പ്രാധാന്യം വ്യക്തമാക്കാനാണ് യുവതിയെ രക്ഷപെടുത്തിയ കോണ്‍സ്റ്റബിളിന് പാരിതോഷികം നല്‍കുന്നതെന്ന് റെയില്‍വെ മന്ത്രി വ്യക്തമാക്കി. 2018 സ്ത്രീ സുരക്ഷാ വര്‍ഷമായി റെയില്‍വെമന്ത്രി നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു.
ഓടുന്ന തീവണ്ടിയില്‍നിന്ന് ജീവന് പണയംവച്ച് ചാടിയിറങ്ങുകയും അക്രമിയെ ഒറ്റയ്ക്ക് കീഴ്പ്പെടുത്താന്‍ ധൈര്യം കാണിക്കുകയും ചെയ്തത് ശിവജിയുടെ ആത്മാര്‍ഥതയാണ് വ്യക്തമാക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.